Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]
ആണോ..? അതിനാണോ ഞാൻ ആരാന്നു അറിയേണ്ടത്.. 'ഞാൻ അമ്പലത്തിനു അടുത്ത് ഉള്ളതാ..' ഇത്തവണ എനിക്ക് അബദ്ധം പറ്റിയില്ല.
ഞാൻ സ്ഥലം മാറ്റി പറഞ്ഞു. 'അമ്പലത്തിനു അടുത്ത് എവിടെ..? ആരുടെ മോനാ നീ..' അവർ വിടാൻ ഭാവം ഇല്ല 'അവിടെ പരമേശ്വരന്റെ..'
ഞാൻ വെറുതെ പറഞ്ഞു.. ചേച്ചി കുറേ നേരം അവിടുത്തെ വീടുകൾ ഒക്കെ ആലോചിച്ചു. പക്ഷെ എന്നെ പിടി കിട്ടിയില്ല.. കിട്ടില്ലല്ലോ 'നീ എത്രേലാ പഠിക്കുന്നെ..?
ചേച്ചി പിന്നെയും ചോദിച്ചു 'ഞാൻ ഡിഗ്രിക്ക്..' ഞാൻ വീണ്ടും കള്ളം പറഞ്ഞു 'കള്ളം പറയല്ലേ..' ഞാൻ പറയുന്നതിൽ കള്ളത്തരം ഉണ്ടെന്ന് അവർക്ക് തോന്നി 'കള്ളമല്ല..'
ഞാൻ പറഞ്ഞു 'നിന്നേ കണ്ടാൽ സ്കൂളിൽ പഠിക്കുവാ എന്നെ പറയുള്ളല്ലോ..? സംശയത്തോടെ ചേച്ചി പറഞ്ഞു 'അത് എനിക്ക് പൊക്കം ഇല്ലാത്തോണ്ടാ..' ഞാൻ പറഞ്ഞു 'പൊക്കം ഇല്ലേലും കയ്യിലിരുപ്പ് ചില്ലറയല്ല..'
ചേച്ചി പറഞ്ഞു. ഞാൻ തിരിച്ചൊന്നും പറയാൻ പോയില്ല 'ആര് പറഞ്ഞത് ആണേലും അവന്റെ ഒക്കെ വീട്ടിൽ ചെന്നാൽ ആ പരുപാടി നടക്കുവായിരിക്കും.
ഇവിടെ അത് നടക്കില്ല.. കേട്ടോ..? ചേച്ചി പറഞ്ഞു. ഞാൻ ശരിയെന്നു തല കുനുക്കി ചേച്ചി നല്ല പിള്ള ചമയുവാണ്. എനിക്ക് അറിഞ്ഞൂടെ ഇവരുടെ കഴപ്പും കള്ളത്തരവും.
കണ്ടിട്ടില്ല എങ്കിലും ഞാൻ അത് അന്ന് ശരിക്ക് കേട്ടറിഞ്ഞത് ആണ്. എന്നാലും ഞാൻ അപ്പോൾ അതങ്ങു സമ്മതിച്ചു കൊടുത്തു.. കുറച്ചു നേരം ഞങ്ങൾ രണ്ടും പിന്നെ ഒന്നും മിണ്ടിയില്ല 'എന്താ മഴ അല്ലേ..'
ചേച്ചി മഴ നോക്കി പറഞ്ഞു. മുമ്പത്തെ ഗൗരവം കുറഞ്ഞിട്ടുണ്ട് 'അതേ..' ഞാൻ മെല്ലെ പറഞ്ഞു 'കുളിരുന്നു..' ചേച്ചി കൈകൾ കൂട്ടികെട്ടി
💬 Comments
View all comments