0%

Chapter Title : എൽ ഡൊറാഡോ 8 [സാത്യകി]

Author : സാത്യകി Read All Parts 82.8K

കെട്ട് ചിരിച്ചു.

'ഇപ്പൊ എന്താണ് പൈസയുമായി ഇത്ര ധൃതി പിടിച്ചു ഈ കാര്യത്തിന് ഇറങ്ങി പുറപ്പെട്ടത്.. അതും ഈ സമയത്ത്..? ശ്രുതി ചോദിച്ചു. വിഷയം വീണ്ടും അതായപ്പോ ഞാൻ പിന്നെയും പരുങ്ങി 'അത്..

സോറി..' ഞാൻ മാപ്പ് പറഞ്ഞു ഒഴിഞ്ഞു 'സോറി പറയാതെ നീ കാര്യം പറ. ഞാൻ നിന്നേ പിടിച്ചു തിന്നത്തൊന്നും ഇല്ല. ഇത്രേം നേരം ആയിട്ടും ഞാൻ എന്തേലും മോശമായി പറഞ്ഞോ നിന്നോട്..?

ശ്രുതി ചേച്ചി ചോദിച്ചു 'ഇല്ല..' ഞാൻ പറഞ്ഞു 'എന്നാൽ കാര്യം പറ..' ചേച്ചി നിർബന്ധിച്ചു 'അത്.. അവന്റെ നിർബന്ധം ആയിരുന്നു.. അവനാണ് കാണാൻ ആഗ്രഹം..

ഞാൻ അവന് കൂട്ട് വന്നതാ..' ഞാൻ പറഞ്ഞു 'അപ്പോൾ അവനെ ആഗ്രഹം ഉള്ളായിരുന്നു.. നിനക്ക് ഇല്ലായിരുന്നു...? ചേച്ചി അർഥം വച്ചത് പോലെ ചോദിച്ചു..

മുഖത്ത് ഒരു കള്ളച്ചിരി ഉണ്ട് 'ഇല്ല.. സത്യമായും ഇല്ല..' ഞാൻ പറഞ്ഞു 'അതെന്താ.. എന്നെ കാണാൻ കൊള്ളില്ലേ..? അതോ നിനക്ക് അങ്ങനെ ഒന്നും ചിന്ത ഇല്ലേ..?

ചേച്ചി എന്തിനാണ് ഇങ്ങനെ ഒക്കെ ചോദിക്കുന്നത്. ഇതിനൊക്കെ ഞാൻ എങ്ങനെ ഉത്തരം കൊടുക്കും.. ഞാൻ ഒന്നും മിണ്ടിയില്ല 'അത് പോട്ടെ.. ഇത്രയും കാശ് ഒക്കെ എവിടുന്നാ.

എന്തിനാ ഇത്രയും കാശായി വന്നത്. വെറുതെ കാണാൻ മാത്രമോ..? ചേച്ചി വിടുന്ന ലക്ഷണമില്ല 'അത് അവന്റെ കാശ് ആണ്..' ഞാൻ പറഞ്ഞു 'അത് കൊണ്ടാണോ നീ അത് വേണ്ടെന്ന് പറഞ്ഞത് ആദ്യം..'

ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു 'ങേ.. ഹ്.. അല്ല..' എനിക്ക് എന്ത് പറയണം എന്നറിയില്ല 'അവന്റെ കൂടെ വന്നു. അവന്റെ കാശ്..

അല്ലാതെ

💬 Comments

View all comments