Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]
റോണി :അവരില്ലേ...അവർ മുങ്ങി എന്നാ തോന്നുന്നേ....
പീറ്റർ : അതെങ്ങനെ...ആരാ പറഞ്ഞെ
റോണി : ആ ബോസ്കോ എലെക്ട്രിക്കൽസ്...... അവൻ അവന്റെ കടയിൽ ഉള്ളപ്പോൾ കണ്ടു... അവളും കുട്ടിയും പിന്നെ ആ ചേട്ടൻ തെണ്ടിയും കൂടി ജീപ്പിൽ പോകുന്നത്.... ജീപ്പിന്റെ പുറകിൽ ബാഗും പെട്ടിയും ഉണ്ടായിരുന്നു....
പീറ്റർ : ഓഹ്... അപ്പൊ നാടു വിട്ടു....ശരി ഞാൻ ചേട്ടായിയെ വിളിക്കാം....നീ അപ്പയെ വിളി...
_________________________________________
പാലക്കാട് കോയമ്പത്തൂർ വഴി തേനി അതായിരുന്നു എളുപ്പം വഴി..... നല്ല റോഡ് ആയതോണ്ട് കുഴപ്പമില്ല..... പക്ഷെ ഇരുട്ടി കഴിഞ്ഞാൽ നല്ല തണുപ്പാണ്....
രാജു : പാപ്പി.... രാത്രിക് മുന്പേ കേരളം കടക്കണം.....
പാപ്പി : ഏറ്റണ്ണ....
റീന പിന്നിൽ മിണ്ടാതെ ഇരിക്കുകയായിരുന്നു.... പാച്ചു നല്ല ഉറക്കവും.... യാത്ര ആണെങ്കിൽ അവൻ നല്ല ഉറക്കമാ....
റീന വഴിയിൽ ഒന്നും മിണ്ടിയില്ല..... രാജുവും പാപ്പിയും ഇടയ്ക്ക് എന്തോ സംസാരിക്കും....
ആ യാത്രയിലെ മൂകത തന്നെ റീനയ്ക്ക് ഭയം പോലെ തോന്നി....
റീന പുറത്തേക്ക് നോക്കി.....രാത്രി 8 മണിയായി....കോയമ്പത്തൂർ എത്തിയെന്നു തോന്നുന്നു...
രാജു : സിനോജിനെ വിളി..... കോയമ്പത്തൂർ എത്തിയെന്നു പറ....
പാപ്പി ഒരു നല്ല ഹോട്ടലിന് മുന്നിൽ കാർ പാർക്ക് ചെയ്തു..... എന്നിട്ടിറങ്ങി ഫോണിൽ വിളിച്ചു.....
രാജുവും ഇറങ്ങി ജീപ്പിന്റെ പിന്നിലേക്ക് പോയി...
രാജു : എന്തെങ്കിലും കഴിക്കാം.... ഇനി ഇവിടം വിട്ടാൽ നല്ല ഭക്ഷണം ഒന്നും കിട്ടില്ല....
റീന : എനിക്ക് വിശപ്പില്ല....
രാജു : ഉച്ചക്ക് കഴിച്ചതല്ലേ.... വെറുതെ വിശന്നിരിക്കണ്ട ...
റീന : എനിക്ക് വേണ്ട.... നിങ്ങൾ കഴിച്ചോള്ളൂ...
രാജുവിന് അവളുടെ സംസാരത്തിൽ നിന്നു അവരെ അത്ര പിടിച്ചിട്ടില്ല എന്നു മനസിലായി.... അതിനാൽ തന്നെ കൂടുതൽ നിർബന്ധിക്കാൻ പോയില്ല...
രാജു : എന്നാ അകത്തേക്ക് വാ.... ഇവിടെ ഒറ്റയ്ക്ക് ഇരിക്കണ്ട....
റീന : സാരല്ല്യ... നിങ്ങൾ പൊയ്ക്കോളൂ
രാജുവിനു ഇങ്ങനെ "വേണ്ട,ഇല്ല, പറ്റില്ല" എന്നൊക്കെ പറയുന്നത് അത്ര രസമുള്ള കാര്യമല്ല... പക്ഷെ എന്ത് ചെയ്യാൻ..... രാജു ഹോട്ടലിന്റെ അകത്തേക്ക് പോയി...
അവർ പോയതോടെ റീനയ്ക്ക് അല്പം ആശ്വാസം തോന്നിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ ഒറ്റയ്ക്കു
💬 Comments
View all comments