0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 933

മുതൽ....ഈ ചട്ടമ്പി ആയി നടന്നിരുന്ന ശക്തി എന്നെ ഓർഫനേജിൽ നിന്നു ഇറങ്ങിയ കാലത്തു കണ്ടുമുട്ടിയതാ.... പിന്നെ പിന്നിൽ നിന്നു പോയിട്ടില്ല..... മുടിഞ്ഞ ലവ് സ്റ്റോറി ആയി.... പിന്നെ ചോദിക്കാനും പറയാനും ഞങ്ങൾക്ക് ആരുമില്ലാത്തതിനാൽ ഒന്നിച്ചു....ഇപ്പൊ താ ഇവിടം വരെയെത്തി....

തന്റെ വയറിലേക്ക് ചൂണ്ടിയാണു മല്ലി പറഞ്ഞത്...

മല്ലി : പാവമാ ശക്തി... സ്നേഹിക്കാൻ മാത്രമേ അറിയൂ...അത് കൊണ്ട് തന്നെ മണ്ടത്തരം ഇത്തിരി കൂടുതലാണ്.....അണ്ണനും പാപ്പിയും കഴിഞ്ഞേ ആൾക്ക് വേറെ ലോകമുള്ളൂ....അവർ മുന്നിട്ട് നിന്നാണ് കല്യാണമൊക്കെ നടത്തി തന്നത്...കണ്ടാൽ കാട്ട് മൃഗങ്ങളുടെ സ്വഭാവമാണെങ്കിലും പാവങ്ങളാ...മൂന്നും ഉറ്റ ചങ്ങാതികളാ... അല്ല അനിയന്മാരമായിട്ടാണ് അണ്ണൻ അവരെ കൊണ്ട് നടക്കുന്നത്...

മല്ലിയുടെ വിവരണത്തിൽ റീനയ്ക്ക് ഇവരോടുണ്ടായിരുന്ന ഒരകൽച്ച കുറഞ്ഞ പോലെ തോന്നി...

മല്ലി : വാ ഇനി കുഞ്ഞുങ്ങളെ കുളിപ്പിക്കണ്ടേ... എന്നിട്ട് കുറച്ചു നേരം റീന വിശ്രമിക്കൂ....

പാച്ചുവിനെ കുളിപ്പിച്ചു റീന കുറച്ചു നേരം കിടന്നു.... അന്ന് ആ ദിവസത്തിന് ശേഷം ഉറക്കമൊന്നും ശരിയാവുന്നില്ല.... അമ്മയുടെയും ശ്രീയേട്ടന്റെയും മുഖമാണ് എപ്പോഴും മനസ്സിൽ... കരഞ്ഞിട്ടാണെങ്കിൽ കണ്ണീർ വറ്റുന്നുമില്ല....

പക്ഷെ ഇന്ന് കുറച്ചു നേരം ഉറങ്ങി പോയി.... രണ്ടു മണിയിടെയാണ് റീന എണീറ്റത്.... പാച്ചു തൊട്ടപ്പുറത്ത് ബെഡിൽ ഷീറ്റ് വിരിച്ചു കിടക്കുന്നുണ്ടായിരുന്നു....

മല്ലി : എണീറ്റോ...

റീന : ആം ചേച്ചി...

മല്ലി : ഞാൻ ഉറങ്ങിക്കോട്ടെ എന്നു വെച്ചു വിളിക്കാതിരുന്നതാ.. വാ വല്ലതും കഴിച്ചിട്ടാകാം ബാക്കി....

റീന : മോനോ....

മല്ലി : ഇപ്പൊ കിടത്തിയെ ഉള്ളൂ

റീന പാച്ചുവിനെ ശരിക്ക് കിടത്തി മല്ലിയുടെ കൂടെ ഭക്ഷണം കഴിച്ചു..... അവർ കുറെ നേരം സംസാരിച്ചു...

💬 Comments

View all comments