Chapter Title : എൻ കാതലിനമേ....2 ❤️❤️🥰 [പ്രണയേശ്വരൻ] [Climax]
ചെന്നൈയിലെ ആ ചെറിയ ഫ്ലാറ്റിനുള്ളിൽ വായുവിന് ഒരുതരം കനം തോന്നിയിരുന്നു. പഴയ സീലിംഗ് ഫാൻ അതിന്റെ പരമാവധി വേഗതയിൽ കറങ്ങുമ്പോഴും മുറിയിലെ ചൂട് കുറഞ്ഞില്ല. ജിതിൻ കട്ടിലിൽ മലർന്നു കിടന്നു. മേൽക്കൂരയിലെ വിള്ളലുകളിലൂടെ അവൻ മീനാക്ഷിയുടെ മുഖം തിരയുകയായിരുന്നു. അവളുടെ കണ്ണുകളിലെ ആ ഗാംഭീര്യവും, സംസാരിക്കുമ്പോഴുള്ള ആത്മവിശ്വാസവും അവന്റെ ഉള്ളിൽ ഒരു തരം വിറയൽ ഉണ്ടാക്കിയിരുന്നു.
പെട്ടെന്നാണ് മുറിയുടെ വാതിൽ ശബ്ദത്തോടെ തുറന്നത്. സുദർശൻ അകത്തേക്ക് കയറി വന്നു. അവൻ തന്റെ ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി തുറന്ന് വലിച്ചെറിഞ്ഞു. ജിതിന്റെ മുഖത്തെ ഭാവം കണ്ടപ്പോൾ സുദർശന്റെ ചുണ്ടിൽ ഒരു കുസൃതിച്ചിരി വിരിഞ്ഞു.
"എന്താടാ…. നീ ഇങ്ങനെ ചിന്തിച്ചു കുട്ടുന്നെ?"
ജിതിൻ ഞെട്ടി എഴുന്നേറ്റിരുന്നു. അവൻ വേഗത്തിൽ മുഖം തിരിച്ചു.
"നീ എപ്പോഴാ വന്നത്?"
"ഇപ്പോൾ വന്നതേയുള്ളൂ. പക്ഷേ നിന്റെ ഈ ലുക്ക് കണ്ടാൽ മനസ്സിലാകും നീ എവിടെയായിരുന്നു എന്ന്. ആകെ ഒരു സ്വപ്നലോകത്തല്ലേ?"
"ഒന്നുമില്ലടാ... വെറുതെ ഒന്ന് ആലോചിച്ചതാ."
സുദർശൻ ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് വന്നു, കട്ടിലിന്റെ അരികിൽ ഇരുന്നു.
"ആലോചിച്ചതല്ല, നീ അവളെ ഒന്ന് ശരിക്കും ആലോചിച്ചു പോയി. ഓഫീസിൽ നീ അവളെ നോക്കിയ രീതി ഞാൻ കണ്ടിരുന്ന്. കണ്ണുചിമ്മാൻ പോലും മറന്ന അവസ്ഥ."
"അത്രയ്ക്കും ശ്രദ്ധിച്ചോ നീ?"
"ശ്രദ്ധിക്കാതിരിക്കാൻ പറ്റുമോ? പുതിയ പയ്യൻ വന്നിട്ട് ആദ്യം ഒന്ന് തകർന്നുപോയത് അവളെ കണ്ടപ്പോഴാണല്ലോ. മീനാക്ഷി... പേര് തന്നെ ഒരു ലഹരിയാണ്, അല്ലേ?"
ജിതിൻ നാണത്തോടെ തല താഴ്ത്തി. അവന്റെ കവിളുകളിൽ ചുവപ്പ് പടർന്നു.
"അവൾ... അവൾക്ക് എന്തോ ഒരു പ്രത്യേകതയുണ്ട്."
"എന്ത് പ്രത്യേകത? സൗന്ദര്യമോ അതോ ആ ഒരു പവർ ആണോ?"
"രണ്ടും. അവളുടെ സംസാരിക്കുന്ന രീതി, ആ നടത്തം... എല്ലാം ഒരു പ്രത്യേക താളത്തിലാണെന്ന് തോന്നി."
സുദർശൻ പൊട്ടിച്ചിരിച്ചു. അവൻ ജിതിന്റെ തോളിൽ തട്ടി.
"ഇതൊക്കെ ഇന്ന് നടന്നതല്ലേയുള്ളൂ. ആദ്യ ദിവസം കണ്ട ഉടനെ തന്നെ നീ വീണുപോയി. പക്ഷേ ഒരു കാര്യം ഞാൻ നിനക്ക് പറഞ്ഞുതരാം. അവൾ നിന്നെക്കാൾ ഒരുപാട് മുതിർന്നവളാണെന്ന് തോന്നുന്നു. കുറഞ്ഞത് നാലോ അഞ്ചോ വയസ്സ് വ്യത്യാസമുണ്ടാകും."
ജിതിൻ ഒന്നും മിണ്ടിയില്ല.
💬 Comments
View all comments