Chapter Title : എന്നും എന്റേത് മാത്രം [Robinhood]
തുറന്ന് അവൾ ആദ്യമിറങ്ങി. പാർക്കിൽ വലിയ തിരക്കൊന്നുമില്ല. ഉള്ളവരിൽ കൂടുതലും കമിതാക്കളാണ്. അവർ മരത്തിന്റെ പിന്നിലും , ഷോളിന്റെ മറവിലുമൊക്കെയായി അവരുടെ നിമിഷങ്ങൾ ആസ്വദിക്കുകയാണ് ?. അറ്റത്തായുള്ള ബെഞ്ചുകളിലൊന്നിൽ എനിക്ക് പുറംതിരിഞ്ഞ് ഇരിക്കുകയാണ് ഐശ്വര്യ. "എന്താ ഡോ പതിവില്ലാത്ത ഒരു ഗൗരവം, എന്ത് പറ്റി?" അവളുടെ അടുത്തായി ഞാനും ഇരുന്നു. ആളെന്തോ സീരിയസ് ആയി ചിന്തിക്കുകയാണ്. "ഡാ , ്് നമ്മൾ തമ്മിൽ കാണാൻ തുടങ്ങിയിട്ട് കുറച്ച് കാലമായില്ലേ?" പിന്നെയും കുറച്ച് നേരം നീണ്ടുനിന്ന മൗനത്തിനൊടുവിൽ അങ്ങനെ ഒന്നാണ് അവൾ ചോദിച്ചത്. "ഉം" അതെ എന്നരീതിയിൽ ഞാൻ തലയാട്ടി. "എന്നെപ്പറ്റി എല്ലാം നിനക്ക് അറിഞ്ഞൂടെ?" പിന്നെയും അവിടേം ഇവിടേം തൊടാത്ത രീതിയിൽ അവൾ ചോദിച്ചു ?. "ഹും" അതിനും ഞാൻ തലകുലുക്കാതിരുന്നില്ല. "മുമ്പും പല ആമ്പിള്ളേരെയും കണ്ടിട്ടുണ്ട്. പക്ഷേ അവരോടാരോടും തോന്നാത്ത എന്തോ എനിക്ക് നിന്നോട് തോന്നുന്നു. അത് എങ്ങനെ പറയണമെന്ന് really I don't know. But ഞാൻ ശരിക്കും കാര്യമായി പറഞ്ഞതാ. Really , really I love you" മുഖത്ത് ഒരേസമയം നാണവും ഗൗരവവും ഇടകലർത്തി അവൾ പറഞ്ഞത് കേട്ട് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. ????? അങ്ങനെ ഒന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. കുറച്ച് നേരത്തിന് ശേഷവും ഒരു പ്രതികരണവും കാണാതെയാണ് അവൾ അവന്റെ മുഖത്തേക്ക് നോക്കിയത്. "കുറേയായി പറയാൻ ശ്രമിക്കുന്നു , പക്ഷെ എന്തോ പറ്റീല. ഇന്ന് ഇത് പറയാൻ കൂടി വേണ്ടിയാ റിയ നിന്റെ കൂടെ വിട്ടത്" അൽപം ചമ്മലോടെ അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴും എന്റെ മനസ്
💬 Comments
View all comments