Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
റിയാസേട്ടൻ ഉള്ളപ്പോൾ ആണ് ഡയറക്റ്ററും പൂച്ചക്കണ്ണനും മരിക്കുന്നത് !!!!അതുകൊണ്ടു തന്നെ റിയാസേട്ടനല്ല ആ ആള്,,,,, പിന്നാര്? """"അടുത്ത സംശയം അങ്ങനെ ആയി...... ഞാൻ പിന്നെ ആ ഇരുമ്പഴിക്കുള്ളിൽ ചരിഞ്ഞും തിരിഞ്ഞും മലർന്നു ഒരു ഭ്രാന്തനെ പോലെ ഇങ്ങനെ കുറെ കാര്യങ്ങൾ ആലോചിച്ചു കൂട്ടി........ അപ്പോൾ വീണ്ടും അടുത്ത സംശയം ഉദിച്ചു വന്നു """"അമ്മയുടെ കഥകളുമായി ഡയറക്റ്ററും വല്യമ്മാമയും ഉണ്ടെങ്കിലും,,,,, ആ പൂച്ചക്കണ്ണനെ!!!!!!!! ആ പൂച്ചക്കണ്ണനെ അയാളെ എന്തിനാണ് അവർ കൊന്നത്"""........ എന്റെ തലയിൽ ഇങ്ങനെയുള്ള ചിന്തകൾ കുന്നു കൂടി കുന്നു കൂടി,,,,, എന്റെ കണ്ണുകൾ തളരാറായപ്പോൾ,,,,, ആ രാത്രിയിലെ ഏതോ യാമത്തിൽ ഞാനാ ഇരുമ്പഴിക്കുള്ളിലെ വെറും വെറും നിലത്ത് അങ്ങനെ കിടന്നുറങ്ങിപോയി........
അടുത്ത ദിവസം പ്രകാശൻ വന്നു എന്നെയും കൂട്ടി ഡോക്ട്ടർ സണ്ണിയുടെ അടുത്തേക്ക് പോകുന്നു..... പോലീസ് ജീപ്പിലാണ് അവരെന്നെ അങ്ങോട്ടേക്ക് കൊണ്ട് പോയത്..... എന്റെ കൂടെ അന്നേരം രണ്ടു പോലീസുകാർ ഉണ്ടായിരുന്നു...... ഞങ്ങൾ ഡോക്ടർ സണ്ണിയുടെ ആശുപത്രിയിലേക്ക് എത്തുന്നു...... ആ രണ്ടു പോലീസുകാർ എന്നെയും കൊണ്ട് ഡോക്ടർ സണ്ണിയുടെ പരിശോധന മുറിയിലേക്ക് കടക്കുന്നു..... അന്നേരം അനിയൻ പ്രകാശൻ അവിടെ ആ റൂമിന് പുറത്തു നിന്നു..... അവനൊരു കളക്റ്റർ ആയിരുന്നെങ്കിലും എന്റെ കൂടെ ആ റൂമിൽ കേറാൻ അവനാ സമയത്ത് അവകാശമുണ്ടായിരുന്നില്ല..... ഡോക്ടറെ സ്വാധീനിച്ചു എനിക്ക് രോഗമില്ലെന്നുള്ള സർട്ടിഫിക്കേറ്റെങ്ങാനും അവൻ എഴുതി വാങ്ങിയാലോ,,,, എന്ന് ഞാൻ കരുതി....... മാത്രമല്ല അവൻ തന്റെ ഔദ്യോഗിക ജീവിതത്തിനു ഏതെങ്കിലും തരത്തിലുള്ള കളങ്കമേൽക്കാൻ അവനും ഇഷ്ടപ്പെട്ടിരുന്നില്ല........ അതുകൊണ്ടു തന്നെ അവൻ എന്നെയും കാത്തു ആ റൂമിന് വെളിയിൽ നിന്നു...... ആ രണ്ടു
💬 Comments
View all comments