Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
ജാനുവിനെ കുറിച്ചും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല,,,,, ജാനുവിലൂടെ കോരനിലേക്ക് എത്താമെന്നുള്ള പോലീസിന്റെ കണക്കു കൂട്ടൽ അവിടെ അവസാനിച്ച പ്പോഴാണ്,,,, പൊലീസിന് ഞാൻ പറഞ്ഞ കഥയിലൂടെ മീന എന്ന പെണ്ണിന്റെ രേഖ ചിത്രം കിട്ടുന്നത്..... പോലീസ് പിന്നെ രഹസ്യമായി മീനയെ നിരീക്ഷിക്കുകയും,,,,,അതിലൂടെ മീന ഈ പറഞ്ഞ കോരനും ജാനുവുമായി ബന്ധമുണ്ടായിരുന്നെന്നും തെളിയുകയും ചെയ്തു,,,,,, പിന്നെ വയനാട്ടിലെ ഒരു മാവോയിസ്റ്റ് വേട്ടക്കിടയിൽ പോലീസ് ജാനുവിനെയും കോരനെയുംഅവരുടെ കൂട്ടാളികളെയും പൊക്കിയപ്പോൾ മീന അതിവിദഗ്ധമായി പോലീസിനെ വെട്ടിച്ചു കടന്നു കളയുകയും ചെയ്തു """"....... ഇതൊക്കെ കേട്ടപ്പോൾ ഞാൻ ആ ഉദ്യോഗസ്ഥനോട് """"അങ്ങനെ ആണെങ്കിൽ തന്നെ അവരുടെ ജീവിതത്തിലെ എല്ലാവരെയും അവരിപ്പോൾ കൊന്നു കഴിഞ്ഞു,,,,,, ഇനി അവർക്കു കൊല്ലാനാണെകിൽ തന്നെ അത് എന്നെ അല്ലെ സാറെ,,,,, അതിനവള് വന്നോട്ടെ,,,,, എന്നെ അവള് കൊല്ലാണെങ്കില് കൊന്നോട്ടെ,,,,, എന്റെയീ ജീവിതം കൊണ്ട് അവർക്കെങ്കിലും ഗുണമുണ്ടാവട്ടെ,,,,,എനിക്കാണെങ്കിൽ ഇനി ജീവിക്കാൻ പോലും താല്പര്യമില്ല,,,, മരിക്കാനിട്ട് പേടിയും ഇല്ല,,,,, """..... അന്നേരം ആ പോലീസ് ഉദ്യോഗസ്ഥൻ എന്നോട് """"" തനിക്കു മരിക്കാൻ പേടിയില്ലെന്നും,,,, തന്നെ കൊന്നിട്ട് കാര്യമില്ലെന്നും അവർക്കറിയാം,,, """"...... ഞാനപ്പോൾ അയാളോട് """"പിന്നെന്താണ് പ്രശ്നം????? """"...... ആ സമയത്ത് ഡോക്ടറെന്നോട് """"ഞാൻ പറഞ്ഞില്ലേ പ്രവീ,,,,, അവർക്കു വേണ്ടത് പ്രവിയെ അല്ല,,,, പ്രവിയുടെ മോളെ ആണെന്ന്,,,,,,, """""""....... ഞാനപ്പോൾ ഷോക്കായിക്കൊണ്ട് """"" എന്തിന്? എന്തിനവർക്കെന്റെ മോളെ ആവശ്യം? """""...... മറുപടിയായി ഡോക്ടർ സണ്ണി """""പ്രവിയെ തൊട്ടാൽ പ്രവിക്കു വേദനിക്കില്ലെന്ന് അറിയാം,,,,, പക്ഷെ പ്രവിയുടെ മോളെ കൊന്നാൽ പ്രവി ജീവിതകാലം മുഴുവൻ ആ വേദനയോടെ കഴിയും എന്ന് അവർക്കറിയാം,,,,, അതാണവർ ആഗ്രഹിക്കുന്നതും,,,,,, """".......
💬 Comments
View all comments