Chapter Title : എന്റെ ചിന്നു 2 [Unni]
പോയെങ്കിലും അവളെ പിന്നെ കാണാൻ പറ്റി ഇല്ല അളിയാ .....
അതോണ്ട്......
വിഷ്ണു; അതോണ്ട് .....?
അർജുൻ ; അതോണ്ട് നീ ഒന്ന് എന്നെ ഹെല്പ് ചെയ്യണം .
വിഷ്ണു; ഞാൻ ഇതിനിടെൽ എന്തുട്ട് ചേല് ചെയ്യാനാടാ ..... നീ കാണുന്ന പോലെ ഞാനും അവളെ കാണുന്നെ ആദ്യമായിട്ടാ ..... എന്തൊക്കെ പറഞ്ഞാലും മുടിഞ്ഞ ലുക്ക് ആയിരുന്നു ആ പെണ്ണ് .....അത് പോട്ടെ ഇത് വരെ ആരെ കണ്ടാലും വലിയ മൈൻഡ് ഇല്ലാതിരുന്ന നിനക്കു ഇപ്പോ എന്താ പെട്ടെന്നു ഒരു ചാഞ്ചാട്ടം .... ആ കല്യാണത്തിന് ഇടയ്ക്കു നീ ആ കറുത്ത ഷർട്ടും കേറ്റി ഇട്ടു വന്നപ്പഴേ ഞാൻ ഒന്ന് മണത്തതാ .... സത്യം പറയടാ എന്താ സംഭവം ?
അർജുൻ ചായ മുഴുവൻ മോദി കുടിച് കൊണ്ട് പതിയെ വിഷ്ണുനെ നോക്ക്കി .... ശേഷം അവനോട് .... '' അറിയില്ലെടാ ..... ഒരിക്കൽ ഞാൻ നിന്നോട് ഞാൻ കണ്ട ഒരു സ്വപ്നത്തിന്റെ പറ്റി പറഞ്ഞിട്ടില്ലേ .... ഓർക്കുന്നുണ്ടോ നീ അത് ?
അത് കേട്ട് വിഷ്ണു .... '' പിന്നെ അത് മറക്കാൻ പറ്റുമോ .... അവന്റെ കൊണോത്തിലെ ഒരു സ്വപ്നം ...... നീ കാരണം അന്ന് ആ രെഞ്ചു മിസ് ന്റെ വായിലിരിക്കുന്നെ മൊത്തം കേട്ടത് ഞാൻ ..... എന്നിട്ട് ആ രണ്ടു മണിക്കൂർ വെളിലും ..... അവന്റെ ഒരു മഴേം നുണകുഴിം ചിരിയും .......മറന്നിട്ടില്ല നീ ബാക്കി പറയ് ''
അർജുൻ ആ സമയം അവൻ കണ്ട സ്വപ്നത്തിലേക്ക് ഒന്നു എത്തി നോക്കുകായിരുന്നു
💬 Comments
View all comments