Chapter Title : എന്റെ ചിന്നു 2 [Unni]
രാവിലെ വിവേകേട്ടന്റെ അടുത്ത് പോണം എന്ന് പറഞ്ഞിട് അവൻ എണീച്ചില്ലേ ,
ലളിത വിഷ്ണുന്റെ അടുക്കൽ വന്ന് ഇരുന്നു കൊണ്ട് '' ഇല്ലടാ അവൻ കുളിക്കാൻ കേറീട്ടുണ്ട് .... നീ വല്ലോം കഴിച്ചിട്ടാണോ ഇറങ്ങിയേ .....
ഇല്ല ലളിതമെ ..... ഇബിടെ ഇന്നെന്താ രാവിലെ ? ലളിതാമ്മയുടെ പാചക വിരുത് അറിയാവുന്ന വിഷ്ണു സ്വല്പം കൊതിയോടെ തന്നെ തീൻ മേശയിലേക്കു ഒന്ന് എത്തി നോക്കി മണപ്പിച്ചു കാണിച്ചു .....
വിഷ്ണുന്റെ ചേഷ്ടികൾ കണ്ടു ചിരിച്ചോണ്ട് ലളിതാമ്മ ...... നീ എത്തി വലിഞ്ഞ മണം പിടിക്കാൻ നിക്കാണ്ട് അവിടെ പോയി ഇരിക്കെടാ .... ഇന്ന് അപ്പോം മുട്ട കറി യുമാ .... അത് കേട്ടപാടെ വിഷ്ണു ഡൈനിങ്ങ് ടേബിൾ ലേക്ക് ഓടി ..... ഒരു പ്ലേറ്റ് എടുത്ത് കൊണ്ട് വിഷ്ണു അവന്റെ ആക്രമണം ആരംഭിച്ചിരുന്നു .... കുളിച്ചു റെഡി അയി ഒരു കറുത്ത കുർത്തയും ജീൻസും അണിഞ്ഞു താഴേക്ക് ഇറങ്ങി കാണുന്നത് തീൻ മേശയിൽ ഇരുന്നു അപ്പത്തിനോടും മുട്ട കറി യോടും മല്ലിടുന്ന വിഷ്ണുനെയാണ് .......ഇത് ഒക്കെ കണ്ടു അവന്റെ അടുക്കൽ ചെന്ന് അവനെ ഒന്ന് നോക്കിട്ട് അവന്റെ അമ്മെനോട് '' എനിക്ക് കഴിക്കാൻ എന്തേലും ബാക്കി കാണുവോമ്മേ '' ?
ലളിതാമ്മ ചിരിച്ചോണ്ട് .... '' ഇരുന്നു കഴിക്കേടാ ഇവിടെ ഇല്ലേൽ വേണേൽ ചുട്ടു തരാം ..... ഇത് കഴിച്ചു വേഗം ഇറങ്ങാൻ നോക്ക് നീ ......
അതിനു ശേഷം ലളിതാമ്മ വിഷ്ണുന്റെ തലേൽ തടവി കൊണ്ട് അവനെ കണ്ടു പടിക്കെടാ .... എന്ത് ഹാപ്പി ആയിട്ട്
💬 Comments
View all comments