Chapter Title : എന്റെ ചിന്നു 2 [Unni]
അവൻ ഇരുന്നു കഴിക്കുന്നേ ഒരു കുറ്റവും പറയണ്ട് ...... ഇതെല്ലാം കേട്ട് ചിരിയോടെ വിഷ്ണു അടുത്ത ഒരു അപ്പോം കൂടി അവന്റെ പ്ലേറ്റിൽ എടുത്ത് ഇട്ടു ....
രാവിലെ 10 മാണിയോട് അടുത്ത് തന്നെ വിവേകേട്ടന്റെ ഭാര്യാ വീട്ടിൽ അർജുൻ എത്തി ..... വീടിന്റെ ഉമ്മറത്തു ഒരു ഗേറ്റ് ന്റെ വെളിൽ ഇതിനു ശേഷം നീട്ടി ഒരു ഹോൺ അടിച്ചു .... ഗേറ്റ് തുറക്കാൻ തുറക്കാൻ താമസം എടുത്തപ്പോ വിവേകേട്ടന്റെ ഫോണിലേക്കു അർജുൻ കാൾ ചെയ്യാൻ തുടങ്ങി ..... ആ സമയത് തന്നെ ഗേറ്റ് ന്റെ താഴ് ആരോ തുറക്കുന്ന ശബ്ദം കേട്ട് .... ഗേറ്റ് മെല്ലെ തുറന്നു ..... ഒരു വാതിൽ മെല്ലെ ചാരിയ ശേഷം അടുത്തതു് തുറക്കാൻ വന്ന ആളെ കണ്ടു വിഷ്ണു ഞെട്ടി .... ഫോണിൽ കുത്തി കൊണ്ട് ഇരുന്ന അർജുനെ വിഷ്ണു തോണ്ടി വിളിച്ചു , വിഷ്ണുനെ നോക്ക്കിയ അർജുൻ ഗേറ്റിലേക്കു നോക്കാൻ അവനെ മുഖം കാണിച്ചു .......
ഗേറ്റിലേക്ക് കണ്ണുകൾ പായിച്ച അര്ജുന് അവന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല .....ഒരുനിമിഷം അവൻ നിന്ന സ്ഥലം തന്നെ മറന്നു ..... അവൻ ആരെ കാത്തിരുന്നോ ആരെ കാണാൻ ആഗ്രഹിച്ചോ ആ ആളിതാ തന്റെ മുന്നിൽ ..... ഒരു പുഞ്ചിരിയുമായി തന്നെ എതിരേറ്റു നിക്കുന്ന അവൾ ......
💬 Comments
View all comments