Chapter Title : എന്റെ ദേവത 3 [Mikey San]
അവൻ പറഞ്ഞത് കറക്റ്റ് ആണ് ഇവൾക്ക് നല്ല സെലെക്ഷൻ ഉണ്ട് ഞാൻ മനസ്സിൽ ഓർത്തു...
അങ്ങനെ കുറച്ചു നേരം ചിന്തിച്ചു കൊണ്ട്... ഞാൻ സാരീ സെലക്ട് ചെയ്തു..... ഒരു റെഡ് കളർ പിന്നെ ഒരു പർപ്പിൽ
കളർ സാരീ ആണ് ഞാൻ സെലക്ട് ചെയ്തത്.........
.
. ഇത് മതി......ഞാൻ പറഞ്ഞു
അപ്പോൾ ഇത് 3 ഉം പാക്ക് ചെയാം അല്ലെ മാഡം..... സെയിൽസ് ഗേൾ പറഞ്ഞു..... അവൾ ഓക്കേ എന്ന് പറഞ്ഞു.....
ഞാൻ : 2 സാരീ മതി എന്ന് പറഞ്ഞിട്ട്.....
ദിവ്യ : അത് ഒരെണ്ണം അമ്മക്ക് എടുത്തത് ആണ്.....
ഞാൻ : ഞാൻ ഞെട്ടി പോയി... ഞാൻ പോലും വിചാരിച്ചില്ല അമ്മക് ഒരു സാരീ വാങ്ങണം എന്ന്.... പക്ഷെ അവൾ... അത് ചിന്തിച്ചു.... അത് എനിക്ക് ഉള്ളിൽ അവളോട് വല്ലാത്ത ഒരു ഇഷ്ട്ടം തോന്നിപ്പിച്ചു.....
ദിവ്യ : അരവിന്ദ്... തനിക്കു ഒരു ഷർട്ട് എടുത്തല്ലോ....
ഞാൻ : ഹെ വേണ്ട
ദിവ്യ : എന്ത് വേണ്ട എന്ന്.... ഇത് എന്റെ കൈയിൽ നിന്ന് ഉള്ള ഒരു ഗിഫ്റ്റ് ആണ് എന്ന് വിചാരിക്ക്...
ഞാൻ : ഹാ ശെരി...
ഞങ്ങൾ അങ്ങനെ ഷിർട്ടിന്റെ സെക്ഷനിൽ ചെന്നു....
.
അവൾ എനിക്ക് ഒരു നേവി ബ്ലൂ കളർ സെലക്ട് ചെയ്തു തന്നു....
ഞാൻ അത് പോയി ഇട്ടു നോക്കി..... എന്നിട്ടു അവളെ കാണിച്ചു.....
ദിവ്യ : സൂപ്പർ.... അരവിന്ദിനു നല്ലോണം ചേരുന്നുണ്ട്
....
ഞാൻ ഒന്ന് ചിരിക്കുക മാത്രം.... ചെയ്തു...... അങ്ങനെ ബില്ല് എല്ലാം കൊടുത്ത് ഞങ്ങൾ പുറത്ത് ഇറങ്ങി.....
.
. ഞാൻ : ഇനി എന്താ വേറെ പരുപാടി ഒന്നും ഇല്ലാലോ.... അല്ലെ
.അവൾ എന്തോ പറയാൻ മടിക്കുന്നു എന്ന് അവളുടെ മനസ്സിൽ നിന്ന് മനസിലായി.......
ദിവ്യ : നമുക്ക് ബീച് വേറെ പോയല്ലോ.... സൺ സെറ്റ്... ഓക്കെ കാണാം.....
ഞാൻ : വേണോ......
ദിവ്യ : പ്ലീസ് ഇവിടെ വേറെ വന്നേ അല്ലെ..... കണ്ടിട്ട് പോവാം....
ഞാൻ : എന്നാൽ വാ പൊക്കം.....
💬 Comments
View all comments