0%

Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2819

തലേലൊക്കെവെച്ചുകെട്ടി ഓരോന്നുകിടക്കുന്നേ... ഇനിയൊരു കുരിശൂടെയായാൽ പൂർത്തിയായി..!!"""_ എന്നുകൂടി ചേർത്തതും,

""...അതിന് നീ കൂടുള്ളപ്പോൾ വേറെ കുരിശെന്തിന്..??"""_ ന്ന് മീനാക്ഷി മുറുമുറുത്തു...

""...ഓഹോ.! അപ്പതുകൊണ്ടങ്ങു തീർത്തേക്കാന്നുവെച്ച് മനഃപൂർവ്വം ചെയ്തതല്ലേടീ നീ..??"""_ ചോദിച്ചുകൊണ്ടൊന്നാഞ്ഞതും ജോക്കുട്ടൻ പിടിച്ചുനിർത്തി, ഇല്ലായ്രുന്നേൽ പന്നീന്റെ സ്റ്റിച്ചിന്റെണ്ണം കൂടിയേനെ...

അപ്പോഴേയ്ക്കും ഡോക്ടർ റൂമിലേയ്ക്കുവന്നു...

അതുകൊണ്ടുമാത്രം ഞാനൊന്നടങ്ങിയെന്നു വേണമെങ്കിൽപറയാം...

""...ആഹാ.! രണ്ടാളുമുഷാറായല്ലോ... അപ്പെങ്ങനാ വീട്ടിപ്പൊയ്ക്കൂടേ..??"""_ അവരു ഞങ്ങളെമാറിമാറിനോക്കി ചോദിച്ചു...

""...അതെന്തേ... ഞങ്ങള് കുറച്ചുനേരങ്കൂടി ഇവടെക്കിടക്കുന്നേല് ഡോക്ടർക്കെന്തേലും ബുദ്ധിമുട്ടുണ്ടോ..??"""_ ഞങ്ങളെ പറഞ്ഞുവിടാനുള്ള അവരുടെ ധൃതികണ്ടപ്പോൾ മനസ്സിൽത്തോന്നീത് ഞാനങ്ങുചോദിച്ചു...

അല്ലഫിന്നെ.!

""...അയ്യോ.! ഞാനങ്ങനെ പറഞ്ഞതല്ല... ഹോസ്പിറ്റലിൽ കിടക്കേണ്ട പ്രശ്നങ്ങളൊന്നും രണ്ടാൾക്കുമില്ല... ചെറിയ മുറിവുകളേയുള്ളൂ... അതുകൊണ്ടാ കിടക്കേണ്ടാവശ്യമില്ലാന്നു പറഞ്ഞത്..!!"""_ ഡോക്ടറൊന്നു വിശദീകരിച്ചു...

ഉടനെ,

""...സ്കാൻചെയ്യണോ ഡോക്ടറേ..?? അല്ല... ഇനിയകത്തെന്തേലും പ്രശ്നമുണ്ടോന്നറിയാൻ..!!"""_ മീനാക്ഷിയ്ക്കു സംശയം...

കേട്ടതും,

""...അതിന്റാവശ്യോന്നുവില്ല... ഇനിയെന്തേലും പ്രശ്നമുണ്ടാകണമെങ്കിത്തന്നെ തലയ്ക്കുള്ളിലെന്തേലുംവേണം... അതുകൊണ്ട് നീ രക്ഷപെട്ടു..!!"""_ എത്രയൊക്കെ അടക്കണമെന്നു കരുതീട്ടും ഉള്ളിലെ കലിപ്പങ്ങനെ തിളച്ചുപൊന്തിയാൽ പിന്നെ ഞാനെന്തോചെയ്യാൻ..??!!

""...ഏയ്‌.! അതിന്റാവശ്യോന്നുവില്ല... ഇതു ചെറുതായ്ട്ടൊന്നു പൊട്ടിയെന്നേയുള്ളൂ... അല്ലാതെ വിഷമിയ്ക്കാനായ്ട്ടൊന്നുവില്ല കേട്ടോ..!!"""_ എന്റെ വാക്കുകളെ അവഗണിച്ചുകൊണ്ട് ഡോക്ടർ മീനാക്ഷിയുടെ ചോദ്യത്തിനു മറുപടിപറഞ്ഞതും,

""...ആഹ്.! അതിലേയുള്ളു കൊറച്ചുവിഷമം..!!"""_ ഞാനൊരാത്മഗതമടിച്ചു...

""...പിന്നെ ഇടയ്ക്കു ബാൻഡേജഴിച്ചുകെട്ടണം കേട്ടോ... അതറിയായിരിയ്‌ക്കോലോ അല്ലേ..??"""_ ഡോക്ടർ, മീനാക്ഷിയോടായി ചോദ്യമിട്ടതും,

""...പിന്നേ... ഞാനും ഡോക്ടറാ..!!"''"_ ന്നു മറുപടികൊടുത്തുകൊണ്ടവളൊന്നു നെഞ്ചുവിരിച്ചതും എനിയ്ക്കങ്ങോട്ടു പൊളിഞ്ഞു;

""...ഡോക്ടറല്ല..."""_ പറയാനായി തുടങ്ങീതു മുഴുവിയ്ക്കുന്നതിനുമുന്നേ ജോ ചാടിവീണെന്റെ വായപൊത്തിപ്പിടിച്ചു...

അല്ലായ്രുന്നേൽ ഒരു ഡിസ്ചാർജ്ഷീറ്റിന്റെ ചിലവുപോലുമില്ലാതെ ഞാൻ ഹോസ്പിറ്റലിനു പുറത്തെത്തിയേനെ...

മീനാക്ഷിയും ഡോക്ടറാണെന്നുകേട്ടതും വന്നഡോക്ടർ അവളുടെ ജീവചരിത്രംമുഴുവനും ചോദിച്ചറിയുന്നതുകണ്ടു...

മീനാക്ഷിയോട് സംസാരിച്ചശേഷം ജോക്കുട്ടനോടും ചേച്ചിയോടുമൊക്കെ ശുശ്രൂഷാക്രമവുംപറഞ്ഞ് നേരേ പുറത്തേയ്ക്കുപോയി...

നോമിന്റെ നേരേയൊന്നു നോക്കീതുപോലുമില്ല...

അങ്ങനെയവിടെന്ന് ഡിസ്ചാർജ്ജും വാങ്ങിയിറങ്ങുമ്പോൾ മുന്നേനടന്ന മീനാക്ഷിയുടടുത്തേയ്ക്കു ഞാൻ വേഗത്തിൽനടന്നെത്തി...

എന്നിട്ട്;

""...ഡീ... കാശെന്തേലും കയ്യിലുണ്ടോ..??"""_ മെല്ലെ മീനാക്ഷിയോട് ചേർന്നുനടന്നുകൊണ്ടവൾടെ ചെവിയിൽചോദിച്ചു...

അതിന്,

""...നെനക്കെന്തിനായിപ്പോൾ കാശിന്റാവശ്യം..?? നഷ്ടപരിഹാരമാണോ..??"""_ എന്നെയൊന്നു തുറിച്ചുനോക്കിക്കൊണ്ടവൾ മറുചോദ്യം ചോദിച്ചതും,

""...അല്ല... നിന്റച്ഛന്റെ രണ്ടാങ്കെട്ടിനുപോകാൻ വണ്ടിക്കൂലിയ്ക്ക്... എടിമറ്റവളേ... പെറ്റെണീറ്റുപോയാമാത്രമ്പോര... ബില്ലുമടയ്ക്കണം..!!"""_ മറ്റാരും കേൾക്കാത്തമട്ടിൽ ഞാൻ മുറുമുറുത്തു...

ശേഷം;

""...അല്ലേൽപ്പിന്നെ ഹോട്ടലിലൊക്കെകേറി ഫുഡ്ഡുംകഴിച്ചേച്ച് കാശില്ലാണ്ടുവരുമ്പോൾ കേറിനിന്നു പാത്രംകഴുകുമ്പോലെ, നീകേറി രണ്ടോപ്പറേഷനങ്ങ് കീച്ചിക്കൊട്... ചാവുന്നോരുചാവട്ടേ... അതൊക്കെ അവരുടെവിധി..!!"""_ ഞാനൊരുപായവും പറഞ്ഞു...

പക്ഷേ അതു പുള്ളിക്കാരിയ്ക്കു

💬 Comments

View all comments