Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]
ബോധിച്ചില്ല...
എന്നെയൊന്നു നോക്കിദഹിപ്പിച്ചിട്ട് ചുറ്റുമൊന്നുനോക്കിയ മീനാക്ഷി, ആരതിയേച്ചീടടുത്തേയ്ക്കു വേഗത്തിൽനടന്നു...
എന്നിട്ട് പുള്ളിക്കാരിയെ തടഞ്ഞുനിർത്തിയെന്തോ ചോദിയ്ക്കുന്നതുകണ്ടു...
അപ്പോഴേയ്ക്കും ജോക്കുട്ടനും അവന്റച്ഛനും വണ്ടിയ്ക്കടുത്തേയ്ക്കു പോയിരുന്നു...
""...അല്ലാ... നിനക്കെന്നാത്തിനാ ഇപ്പോൾ പേഴ്‌സ്..??""'_ ചേച്ചിയുടെ കടുപ്പിച്ചുള്ള ചോദ്യംകേട്ടപ്പോൾ മീനാക്ഷി പേഴ്‌സുംചോദിച്ചു ചെന്നതാണെന്നു മനസ്സിലായി...
""...അത്... അതുബില്ലടയ്ക്കാൻ ക്യാഷായില്ലായ്രുന്നോ..?? ക്യാഷെന്റെ പേഴ്‌സിനുള്ളിലാ..!!"""
""...അതെന്തേ... ബില്ല് ഞങ്ങളടച്ചാൽ ശെരിയാവില്ലേ..??"""_ ചോദിയ്ക്കുമ്പോൾ ചേച്ചിയുടെ കണ്ണുചുവന്നിരുന്നു...
""...അതല്ല ചേച്ചീ... ഞാൻ..."""_ ചേച്ചിയുടെ മുഖഭാവംകണ്ട മീനാക്ഷി വാക്കുകൾക്കുവേണ്ടി പരതാൻ തുടങ്ങിയപ്പോൾ,
""...നീയൊന്നും പറയണ്ട... ഒരു ഹോസ്പിറ്റൽ ബില്ലടയ്ക്കാനുള്ള കഴിവുപോലുമില്ലാത്തവരാണ് ഞങ്ങളെന്നു നിനക്കുതോന്നിയെങ്കിൽ വീട്ടിച്ചെന്നിട്ടു തന്നാൽമതി... ഇപ്പൊപ്പോയി വണ്ടീക്കേറാന്നോക്ക്..!!"”"_ അവർ കലിപ്പിൽത്തന്നെ പറഞ്ഞുനടന്നപ്പോൾ മീനാക്ഷിതിരിഞ്ഞെന്നെയൊരു നോട്ടം...
നിനക്കിപ്പോൾ സമാധാനമായല്ലോന്ന ഭാവത്തിൽ...
ഇനി മീനാക്ഷി ബില്ലടയ്ക്കുന്നകാര്യം പറഞ്ഞിട്ടാണോ അതോ കുറച്ചുമുന്നേ ഞാൻ ചൂടായതിന്റെയാണോന്നറിയില്ല, ഹോസ്പിറ്റലിൽനിന്നും വീട്ടിലേയ്ക്കുപോകുന്ന വഴിയ്ക്ക് ചേച്ചിയൊരക്ഷരം മിണ്ടീല...
ചേച്ചിയെന്നല്ല ആരും വായതുറന്നില്ലെന്നുള്ളതാണ് സത്യം...
എന്നാൽ ചേച്ചിയാണേൽ മുഖംമുഴുവൻ വലിച്ചുമുറുക്കിക്കെട്ടിയതുപോലെ ഒറ്റയിരിപ്പുകൂടിയായ്രുന്നു...
...ഇത്രയൊക്കെ കാണിയ്ക്കാനതിനു ഞങ്ങളെന്തോ ചെയ്തു..??
മൈര്.! ഇനിയുമിതൊക്കെക്കണ്ട് ഇവടെക്കടിച്ചുതൂങ്ങി കിടക്കേണ്ടാവശ്യോന്നൂല്ല...
ചെല്ലുന്നപാടെ കെട്ടിപ്പൂട്ടിയിറങ്ങണം...
...എന്നാൽ വണ്ടിയിടിപ്പിച്ചങ്ങനെ കിടക്കുമ്പോൾ ഇറങ്ങിപ്പോണതു ശെരിയാണോ..?? ഇനി പോണംന്നുപറഞ്ഞാലും അവരുസമ്മതിയ്ക്കോ..??
...ഈശ്വരാ.! ഇടിച്ച് പൊളിഞ്ഞുകിടക്കുന്ന ജീപ്പിൽവല്ലതും പിടിച്ചുകെട്ടിയിടുന്നാ എന്തോ..??
എന്നാ അണ്ടീല് കാക്കകൊത്തീതു തന്നെ.!
ആ വണ്ടിയിലിരിയ്ക്കുമ്പോൾ ഓരോന്നൊക്കെയാലോചിച്ച് എനിയ്ക്കാകെ പ്രാന്താകുവായ്രുന്നു...
എന്നാലപ്പോഴും ഒന്നും സംഭവിയ്ക്കാത്തമട്ടിൽ പുറത്തെകാഴ്ചകളും കണ്ടിരിയ്ക്കാൻ അവൾക്കെങ്ങനെ സാധിച്ചൂന്നാണ് എനിയ്ക്കിപ്പോഴും മനസ്സിലാകാത്തത്...
വണ്ടി വീടിന്റെ ഗേറ്റുകടന്നകത്തേയ്ക്കു കയറീതും കുഞ്ഞിന്റെ നീണ്ടനിലവിളി കേൾക്കാമായ്രുന്നു...
വീടിനുമുന്നിലായി വണ്ടിനിർത്തിയപ്പോൾ ചേച്ചി ചവിട്ടിത്തുള്ളിയ്ക്കൊണ്ട് അകത്തേയ്ക്കുപോയി...
വണ്ടിയിൽനിന്നും ഇറങ്ങിയപാടെ തലചെരിച്ച് തെങ്ങിന്റെ നെഞ്ചത്തായ്രുന്ന ജീപ്പിലേയ്ക്കൊന്നു പാളിനോക്കാൻ ഞാൻമറന്നില്ല...
നേരമിരുട്ടിത്തുടങ്ങിയതിനാലും കാണുന്നത് പിൻഭാഗമായതിനാലും മുറിവിന്റെആഴമോ തുന്നലിന്റെഎണ്ണമോ മനസ്സിലാക്കാൻ വർക്കിച്ചന് കഴിഞ്ഞുമില്ല...
...മീനാഷീ... ദേ ഡീ നിന്റെ താജ്മഹല്.!
എന്നും മനസ്സിൽപ്പറഞ്ഞുകൊണ്ട് മുഖമവൾടെനേരേ തിരിച്ചതും, അത്രയുംനേരമെന്നേയും നോക്കിനിന്നയവൾ പെട്ടെന്ന് കഴുത്തുവെട്ടിച്ചു...
പക്ഷേ അപ്പോഴേയ്ക്കുമെന്റെ ശ്രദ്ധതിരിച്ചുകൊണ്ട് ചേച്ചി:
""...നീ എന്തോത്തിനാടാ കിടന്നുനിലവിളിയ്ക്കുന്നേ..?? ഞാനെന്നാ ചത്തുപോയീന്നു കരുതിയോ..??"""_ ന്നുംചോദിച്ച് കുഞ്ഞിനോടൊറ്റ ചാട്ടം...
ഞങ്ങളോടുള്ള കലിപ്പാണ് കുഞ്ഞിനോടു തീർക്കുന്നതെന്നു മനസ്സിലായതും ജോ ചാടിയിടയ്ക്കുകേറി;
""...നീയെന്നാത്തിനാടീ കൊച്ചിന്റെനേരെ ചാടുന്നത്..?? അവനു വിശക്കുന്നുണ്ടാവും..!!""
""...ഞാൻനിന്നോടു പലവട്ടം പറഞ്ഞിട്ടുണ്ട്, എന്നെയുപദേശിയ്ക്കാൻ വരല്ലെന്ന്... എന്താ ഒരുനേരമൊന്നും കഴിച്ചില്ലേലെന്നാ ആകാശമിടിഞ്ഞു വീഴോ..?? ഇതതല്ല... നല്ല
💬 Comments
View all comments