Chapter Title : എന്റെ ഡോക്ടറൂട്ടി 22 [അർജ്ജുൻ ദേവ്]
കണ്ടക്ടറോന്നമട്ടിൽ ചേച്ചിയെയൊന്നു നോക്കിയപ്പോൾ,
""...നിന്നോടു ചോദിച്ചതുകേട്ടില്ലേ, ബാഗൊക്കെയായി എങ്ങോട്ടേയ്ക്കാന്ന്..??"""_ അപ്പോൾ സ്വരം ഒന്നുകൂടുറയ്ക്കുവായ്രുന്നു...
പിന്നെയുടക്കാൻ നോക്കിയില്ല,
""...വീട്ടിലേയ്ക്ക്..!!"""_ എന്നവരുടെ മുഖത്തേയ്ക്കുനോക്കാതെ മറുപടിപറഞ്ഞതും,
""...നീയൊരിടത്തേയ്ക്കും പോവൂലാ... ദേ... മര്യാദയ്ക്കിവടെ കിടന്നോ... എന്റനുവാദമില്ലാതീ വീടിന്റെ മുറ്റത്തേയ്ക്കിറങ്ങിയാൽ രണ്ടിന്റേം കാലുഞാൻ കൊത്തും..!!"""_ ചുട്ടുപൊള്ളുന്ന കലിപ്പിൽ അതുപറഞ്ഞതും എന്റെയുള്ളിലെ നിഷേധി സടകുടഞ്ഞെണീറ്റു;
""...പിന്നേ... നിങ്ങള് ഞൊട്ടും... നിങ്ങടെ പേടിപ്പിയ്ക്കലൊക്കെ അവന്റടുക്കെമതി... എന്റടുത്തു വേണ്ടാ.."""_ ന്നു പറഞ്ഞു തീർന്നില്ല....
അതിനുമുന്നേ,
""...നിർത്തെടാ..!!"""_ ന്നും പറഞ്ഞൊരു ചാട്ടമായ്രുന്നു...
ചെവിപൊട്ടുന്ന ശബ്ദത്തിലായതുകൊണ്ട് അറിയാതെയെങ്കിൽപ്പോലും ഞാനൊന്നുപകച്ചു...
ശേഷം,
""...ആരോടാടാ നീയീക്കിടന്നു മൂക്കുന്നെ..?? ആശൂത്രീൽവെച്ച് നിന്നോടൊന്നും പറയാണ്ടിരുന്നതേ അതാശൂത്രിയാണല്ലോന്നോർത്താ... ഇനിയെന്റെ നേർക്കെങ്ങാനും നീ ഒച്ചപൊക്കിയാ നിന്റെ നാവു ഞാൻ ചെത്തും... നിന്റെ ജോക്കുട്ടമ്പോലും എന്റടുത്തിങ്ങനൊന്നും പറയുവേല പിന്നാ നീയ്..!!"""_ ഒന്നുനിർത്തിയിട്ട്,
""...നീയങ്ങു പോവോന്നു പറഞ്ഞല്ലോ... അത്രയ്ക്കു ധൈര്യവൊണ്ടെങ്കിലൊന്നു പോയിക്കാണിച്ചേടാ... കാണട്ടെ... ഈ വീടിന്റെ മുറ്റത്തിറങ്ങൂലല്ലോ നീ..!!"""_ ന്നും കൂട്ടിച്ചേർത്തെന്നെ കുറച്ചുനേരം നോക്കി ദഹിപ്പിയ്ക്കകൂടി ചെയ്തിട്ടാണ് ചേച്ചി പുറത്തേയ്ക്കിറങ്ങീത്...
എല്ലാം കണ്ടുംകേട്ടും കുറച്ചുനേരം മിഴുങ്ങസ്യാനിന്ന ഞാൻ ഇടയ്ക്കൊന്നു മീനാക്ഷിയെ നോക്കുമ്പോൾ അവിടെയും മുഖഭാവം മറിച്ചായ്രുന്നില്ല...
""...ഇവര് അൾട്ടിമേറ്റ് സൈക്കോയാട്ടോ..!!"""_ ചേച്ചി താഴത്തേയ്ക്കു പോയെന്നുറപ്പായതും ഞാൻ സ്വയമെന്നോണംപറഞ്ഞത് പുറത്തുചാടിപ്പോയി...
ഉടനെ,
""...നെനക്ക് കോംപെറ്റീഷൻ തരുവാന്നാ എനിയ്ക്കു തോന്നണേ..!!"'"_ ന്നൊരു ഡയലോഗ് പിന്നീന്നുവന്നു...
അതുകേട്ടതും,
""...മിണ്ടരുത് മൈരേ നീയ്... നീയൊറ്റൊരുത്തി കാരണാ ഇങ്ങനൊക്കുണ്ടായത്... അവൾടൊരു നാടുകാണലും ഫോട്ടോയെടുപ്പും..!!"""_ ഞാൻ തിരിഞ്ഞുനിന്നൊന്നു ചിതറി...
അതോടവൾടെ നാവടങ്ങുവേം ചെയ്തു...
""...ആ പെണ്ണുമ്പിള്ളയിവടെ പിടിച്ചുനിർത്തുന്നത് വണ്ടിശെരിയാക്കി കൊടുക്കാമ്മേണ്ടിത്തന്നെയാ... ഇനിയിപ്പോളതിനുള്ള കാശൊപ്പിയ്ക്കാനെവിടെ പോകും..??"""_ ആത്മഗതംപോലെ പറഞ്ഞു മീനാക്ഷിയെ നോക്കുമ്പോൾ അവൾടെ കണ്ണുകളുമെന്റെ നേരേയായിരുന്നു...
""...നമുക്കവരോടെപ്പോയി സോറിപറഞ്ഞാലോ..?? എന്നിട്ടു വണ്ടിശെരിയാക്കാനെത്ര ക്യാഷാവുമെന്നും ചോദിയ്ക്കാം... അങ്ങനെയാണേൽ കുറച്ചുക്യാഷെന്റടുക്കലുണ്ടല്ലോ, പോരാത്തത് ആരേലുംകയ്യീന്നു കടമ്മേടിച്ചാൽപ്പോരേ..??"""_ മീനാക്ഷി ശബ്ദംതാഴ്ത്തി ചോദിച്ചു...
അതിന്,
""...എന്നെക്കൊണ്ടൊന്നും പറ്റുകേല... എല്ലാം നീയായ്ട്ടുണ്ടാക്കീതല്ലേ..?? അപ്പൊ നീയായ്ട്ടെന്താന്നുവെച്ചാൽ കാട്ടിയാമതി... ഞാമ്പോവുവാ..!!"""_ അതായ്രുന്നെന്റെ മറുപടി...
""...പോവുവാന്നോ..?? എങ്ങനെ..?? ആ ചേച്ചിപറഞ്ഞതോർമ്മേണ്ടല്ലോ, മുറ്റത്തിറങ്ങിയാലവര് കാലുവെട്ടും... കാലില്ലേൽപ്പിന്നെ നടക്കാനൊന്നും പറ്റത്തില്ല... ഭയങ്കരപാടാ... അതോണ്ട് വേണ്ടാത്തപണിയ്ക്കൊന്നും നിയ്ക്കണ്ട..!!"""
""...അതേ... നിന്റൊപ്പമിവടെ രണ്ടുദിവസന്നിന്നാൽ നീയോരോ പരീക്ഷണങ്ങളൊക്കെ നടത്തിനോക്കും... അങ്ങനെ തലപോണതിലുംമെച്ചമാ ഒരുകാല് പോണെ..!!"""_ മറുപടി പറയുന്നതിനൊപ്പം കയ്യിലിരുന്നബാഗ് കട്ടിലിലേയ്ക്കുവെച്ച് കണ്ണാടിയുടെ നേരേതിരിഞ്ഞ ഞാൻ;
💬 Comments
View all comments