0%

Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4.6K

സൗകര്യമുള്ളപ്പോൾ കൊണ്ടുത്തരും... മേടിച്ചുകുടിച്ചാൽ ജീവൻകിടക്കും... അല്ല്യോടീ..!!"""_ ചേച്ചി തിരിഞ്ഞുനോക്കി എന്തോപറയാൻ തുടങ്ങവേ അതേറ്റുപിടിച്ച് ജോക്കുട്ടൻ ചേച്ചിയ്ക്കിട്ടൊരു കുത്തുകൂടികൊടുത്തു...

""...അപ്പൊ രണ്ടാളുങ്കൂടിയെനിയ്ക്കിട്ടാ ലേ..?? കാണിച്ചുതരാടാ... നെനക്കുഞാൻ വിമ്മിട്ടു ചായതരും..!!"""_ പുള്ളിക്കാരിയെന്നെനോക്കി ഭീഷണിമുഴക്കി അകത്തേയ്ക്കുനടന്നതും,

""...നീ ടെൻഷനാവാതെ... ഇവളുണ്ടാക്കുന്ന ചായകുടിയ്ക്കുന്നേലും നല്ലത് വിമ്മുതന്നെയാ..!!"""_ എന്നവൻ ചേച്ചികേൾക്കാനെന്നോണം വിളിച്ചുപറഞ്ഞു...

അതിന്,

""...നീയിങ്ങുവാട്ടാ... ഇതിനുള്ളതു ഞാൻതന്നേക്കാമേ..!!"""_ എന്നൊരു വിളിച്ചുപറയലും അകത്തൂന്ന്കേട്ടു...

അതിനിടയിൽ എന്താസംഭവമെന്ന് കണ്ണുകാണിച്ചുകൊണ്ട് മീനാക്ഷിയെന്നെ തോണ്ടി...

""...അതേ... ഞാമ്മരുമ്പൊ നീയിന്നലെ പാവാടേംപൊക്കി കാലുങ്കവച്ചുവെച്ച് കിടന്നകാര്യം രണ്ടൂടെപറഞ്ഞു ചിരിയ്ക്കുവായ്രുന്നു..!!"""_ ഞാൻമെല്ലെ മീനാക്ഷിയുടെ കാതിലേയ്ക്ക് ചുണ്ടുചേർത്ത് ഒരുകൈകൊണ്ട് മറതീർത്ത് രഹസ്യമെന്നോണം കീച്ചി...

അതുകേട്ടതും പുള്ളിക്കാരത്തീടെ കണ്ണുപുകഞ്ഞു...

""...ങേ.. ശെരിയ്ക്കും പറഞ്ഞോ..??"""_ അപ്പോഴും വിശ്വാസംവരാത്തമട്ടിൽ എന്നെനോക്കിയങ്ങനെ ചോദിയ്ക്കുമ്പോൾ പെണ്ണിന്റെ ചുണ്ടൊക്കെ വിറയ്ക്കുവായ്രുന്നു...

""...ഞാൻ ചാവാമ്പോണ്... എനിയ്ക്കിനി ജീവിയ്ക്കണ്ട..!!"""_ കുറച്ചുനേരം ആ നിൽപ്പുനിന്നശേഷം എന്നോടൊന്നു മുരണ്ടിട്ട് അവൾ പാഞ്ഞകത്തേയ്ക്കു കേറി...

""...എടീ... നീയൊന്നു നിന്നേ..!!"""_ പിന്നാലേ ഓടിച്ചെന്ന ഞാൻ അവളുടെ കൈയ്ക്കുപിടിച്ച് നിർത്തിയെങ്കിലും അവളപ്പോഴും കുതറിക്കൊണ്ട്നിന്നു...

""...എന്റെ മാനമ്പോയി... ഇനിയെനിയ്ക്കു ജീവിയ്ക്കണ്ട... ഞാഞ്ചാവാമ്പോവാ..!!"""_ കണ്ണൊക്കെ തിരുമ്മിക്കരഞ്ഞുകൊണ്ട് മീനാക്ഷിയതു പറയുമ്പോൾ എനിയ്ക്കു ചിരിയുംവരുന്നുണ്ട് അതേസമയം സഹതാപവും തോന്നുന്നുണ്ടായ്രുന്നു...

""...എന്നാലും ചേച്ചിയെക്കുറിച്ച് ഞാനിങ്ങനൊന്നുമല്ല കരുതീരുന്നേ... അയ്യേ..!!"""_ അവൾപിന്നേം എക്കിവലിച്ചു...

""...ചേച്ചിയുമിതുതന്നെയാ പറഞ്ഞേ... നിന്നെക്കുറിച്ചിങ്ങനൊന്നുമല്ല കരുതീരുന്നേന്ന്..!!"""_ ഞാൻ പരമാവധി ചിരിയമർത്തി പറഞ്ഞൊപ്പിച്ചതും അവളെന്റെ തോളിനിട്ടൊന്നുപൊട്ടിച്ചു...

""...നീയാ... നീ ഒറ്റൊരുത്തനാ ഇതിനൊക്കെ കാരണം... നോക്കിയ്ക്കോ നിന്റെ പേരെഴുതിവെച്ചിട്ടാവും ഞാൻചാവ്ക..!!"""_ എന്നെയൊന്നു കൂർപ്പിച്ചുനോക്കി സ്റ്റെപ്പ്കയറാൻ തുടങ്ങീതും ഞാനവൾടെ വയറിൽ ചുറ്റിട്ടുപിടിച്ചു പൊക്കി താഴെയിറക്കി...

""...ചാവുവൊന്നുമ്മേണ്ട... ഞാഞ്ചുമ്മാ പറഞ്ഞതാ... ചേച്ചിയൊന്നും പറഞ്ഞിട്ടൊന്നുവില്ല..!!"""_ ഒരു കള്ളച്ചിരിയോടെ ഞാനങ്ങനെ പറഞ്ഞതും വിശ്വാസംവരാത്തമട്ടിൽ അവളെന്നെ തുറിച്ചുനോക്കി...

""...പോടാ... കള്ളമ്പറേണ്ട... അവര്

💬 Comments

View all comments