Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]
പറഞ്ഞുകാണും..!!"""_ മീനാക്ഷി പിന്നേംനിന്ന് ചിണുങ്ങി...
""...എടീ സത്യമാ... ഞാൻനിന്നെ കളിപ്പിയ്ക്കാൻ വെറുതേപറഞ്ഞതാ..!!"""
""...ശെരിയ്ക്കും..??"""_ അതുചോദിയ്ക്കുമ്പോൾ കണ്ണീരിൽകുതിർന്ന കണ്ണുകളിൽ ഒരുതെളിച്ചം ഞാൻകണ്ടു...
""...മ്മ്മ്.! ഇപ്പെന്തേ ചാവണ്ടേ..??"""
""...പട്ടി... തെണ്ടി... ചെറ്റ... നാറി..!!"""_ എന്നെനോക്കി കൊഞ്ഞനം കുത്തുമ്പോലെ പറഞ്ഞുകൊണ്ടവൾ കണ്ണുതുടയ്ക്കുമ്പോൾ ചുണ്ടുകളിൽ ഒരു പുഞ്ചിരിയുമുണ്ടായ്രുന്നു...
അങ്ങനെ നിൽക്കുമ്പോഴാണ്,
""...ഇന്നു നിങ്ങളിന്നെവിടേലും പോണുണ്ടോ..??"""_ ന്ന ജോയുടെ ചോദ്യംവന്നത്...
""...അതെന്താ അങ്ങനൊരുചോദ്യം..??"""_ എന്റെ മനസ്സുവായ്ച്ചിട്ടെന്നോണം ഞങ്ങൾക്ക് ചായയുമായി പിന്നാലേവന്ന ചേച്ചിതിരക്കി...
""...അല്ല... ഇന്നിവരു പുറത്തേയ്ക്കൊന്നും പോയില്ലേൽ സിദ്ധൂനേംകൊണ്ടെനിയ്ക്ക് ഷോപ്പിലേയ്ക്കു പോകായ്രുന്നൂ..!!"""_ ജോ കാരണംവ്യക്തമാക്കീതും,
""...അതെന്തേ... അവിടുള്ള സ്റ്റാഫുകളൊന്നും പോരാഞ്ഞിട്ടാണോ ഇനിയിവൻകൂടി..??"""_
പുള്ളിക്കാരിയും വിട്ടില്ല...
""...ഏയ്.! അതല്ല... ഇവനുഭയങ്കര ബിസിനസ്സ്മൈൻഡാന്നും നല്ലസ്സലായ്ട്ട് കസ്റ്റമർസിനെ ഡീലുചെയ്യുമെന്നും അവിടെല്ലാരും പറയുന്നുണ്ടായ്രുന്നു... അപ്പൊ ഞാങ്കരുതി, വെറുതെനിൽക്കുവാണേൽ ഇവനെക്കൂടി ഷോപ്പിലേയ്ക്കു കൊണ്ടാവാമെന്ന്... അത്രേയുള്ളൂ..!!"""
""...അത്രേയുള്ളോ..?? ദേ എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിയ്ക്കരുത് കേട്ടോ... ചെക്കനെ ഷോപ്പിൽക്കൊണ്ടോയ് നിർത്താമ്പോണു... അല്ലാ... ഈ സ്റ്റാഫിലാർക്കാ ഇവനെയിത്രയ്ക്കു കണ്ടോളാൻമേലാത്തേ..?? അവൾക്ക്... ആ വർഷയ്ക്കാവും..!!"""_ ചേച്ചിയൊരു പൊടിയ്ക്കടങ്ങാതെ നിന്നുചിതറി...
""...ഏയ്.! വർഷയ്ക്കൊന്നുവല്ല..!!"""_ പെട്ടെന്നവൻ ചാടിയിടയ്ക്കു കേറീതും,
""...ആ.! അതുശെരിയാ... വർഷയ്ക്കു മറ്റുചിലരെക്കണ്ടാൽ മതീലോ..!!"""_ എന്നൊരു കുത്തുംകുത്തി ചേച്ചി സോഫയിലേയ്ക്കിരുന്നു...
മീനാക്ഷിയാണേൽ ഇവടെതെന്തൊക്കെയാ നടക്കുന്നേന്നമട്ടിൽ എല്ലാരേം മാറിമാറി നോക്കുന്നുണ്ട്...
ചേച്ചിയുടെ കലിച്ചുതുള്ളിയ മുഖംകണ്ടിട്ടാരുമൊന്നും മിണ്ടാതെനിന്നപ്പോൾ ഞാൻമെല്ലെ ജോക്കുട്ടനടുത്തേയ്ക്ക് ചാഞ്ഞു...
എന്നിട്ട്;
""...ആരായീ വർഷ..??'""_ എന്നു പതിഞ്ഞസ്വരത്തിൽ ചോദിച്ചു...
""...കടേലെ സ്റ്റാഫാ..!!"""_ മറുപടി അവനുമതേരീതിയിൽ തന്നപ്പോൾ,
""...ഇന്നലെയില്ലായ്രുന്നോ..??"""_ ഞാൻ ചോദ്യമാവർത്തിച്ചു...
""...ഇല്ല.! ലീവായ്രുന്നു..!!"""
""...അടിപൊളിയാണോ..??"""
""...ആം.! സൂപ്പറാ..!!"""
""...മ്മ്മ്.! മിസ്സാക്കി ലേ..??"""
""...ചെറുതായ്ട്ട്..!!"""
""...ഇന്നുവരോ..??"""
""...മ്മ്മ്..!!"""_ അവന്റെയാ മൂളലുകേട്ടതും എന്റെയുള്ളിലൊരു കിരുകിരുപ്പുണർന്നു...
ഇന്നലെ കണ്ടതിനേക്കാളും നല്ലൊരു പീസോ..??
ഈശ്വരാ അതപ്പോളെന്ത്
💬 Comments
View all comments