0%

Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4.7K

അംബാനിയണ്ണൻ ചതിച്ചില്ല...

വിളിച്ചു ഫോണെടുത്തയുടനെ ഹലോ ജോക്കുട്ടാന്ന് വെച്ചതും ഇവടെവിടാ ഫുഡ്കിട്ടുന്നേന്ന് ചോദിയ്ക്കെടാന്നുമ്പറഞ്ഞവൾ എന്നെച്ചുരണ്ടി...

അതിനവളെ രൂക്ഷമായിനോക്കിയതും പിന്നൊന്നുംമിണ്ടാതെ കൈയിലിരുന്ന മീൻകുപ്പിയിലേയ്ക്കു കണ്ണുപായിച്ചു...

...ഓ മൈ ഗോഡ്.! പച്ചയ്ക്കു വിഴുങ്ങുവോ..??

ഒന്നുപേടിച്ചെങ്കിലും, കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷമുള്ള അവന്റെ മറുപടിയ്ക്കുമുന്നിൽ ആ പേടിയൊന്നുമൊന്നുമായ്രുന്നില്ല...

വണ്ടിവെച്ചിടത്തുനിന്ന് നാലഞ്ചുകിലോമീറ്റർ മാറിയാണ്
ഞങ്ങളിപ്പോ നിൽക്കുന്നത്...

ഇവിടടുത്തെങ്ങുമൊരു പട്ടിക്കുറുക്കൻപോലും കാണില്ല...

ഇനിയുമൊരുകിലോമീറ്റർ നടന്നാലൊരു റോഡിൽചെല്ലുമെന്നും അവിടെച്ചെന്ന് ഏതെങ്കിലും വണ്ടിയിൽക്കയറി ബൈക്കിനടുത്തെത്താനും അവനുപദേശിച്ചു...

വണ്ടി കിട്ടിയില്ലെങ്കിൽ അവനെവിളിയ്ക്കാനും പറഞ്ഞപ്പോൾ ചെറിയൊരാശ്വാസം...

തിരിച്ചുപോയാൽ നാലഞ്ചുകിലോമീറ്റർ നടക്കണമെന്നു കേട്ടതിനാലും നന്നായിവിശക്കാൻ തുടങ്ങിയതുകൊണ്ടുംമാത്രം ഞാൻ അവൻപറഞ്ഞ വഴിയെനടന്നു...

ഇല്ലെങ്കിലവളെ
പട്ടിണിയ്ക്കിട്ട് തിരിച്ചു നടത്തിയ്ക്കേയുണ്ടായ്രുന്നുള്ളൂ...

""...എടാ... ഫുഡ്ഡെവിടെക്കിട്ടോന്നു ചോദിച്ചില്ലേ..??"""_ കോള്കട്ടാക്കി ഫോൺപോക്കറ്റിലിട്ട് നടക്കാൻതുടങ്ങിയതും അവളോടിവന്ന് എന്റൊപ്പംകൂടി...

""...ചാവണ്ട... വാ മേടിച്ചുതരാം..!!"""_ പറഞ്ഞുകൊണ്ട് ജോക്കുട്ടനുപദേശിച്ചവഴിയേ വെച്ചുപിടിയ്ക്കുമ്പോൾ കയ്യിൽ മീൻകുപ്പിയുമടക്കിപ്പിടിച്ചോണ്ട് മീനാക്ഷിയുമെന്നെ പിൻപറ്റി…

അങ്ങനെ അവൻപറഞ്ഞ വഴിയിലൂടെനടന്ന് ഞങ്ങൾനേരേ മെയിൻറോഡിലെത്തി...

റോഡുകണ്ടപ്പോൾത്തന്നെ പാതിസമാധാനമായെങ്കിലും വിശപ്പപ്പോഴുമൊരു ചോദ്യചിഹ്നമായി തുടർന്നതിനാൽ ജോക്കുട്ടൻ പറഞ്ഞതനുസരിച്ചു ഞങ്ങൾ നടക്കുവായ്രുന്നു...

എന്നാലതിനിടയിലും
പച്ചക്കുതിരയിലെ ആകാശ്മേനോന്റെമാതിരി ഒരുവശത്തുനിന്നും ഫുദ്ദേവിളി എന്നെ തളർത്തിക്കൊണ്ടേയിരുന്നു...

""...നീ ഫുഡ്കിട്ടോന്നു പറഞ്ഞതിവടാണോ..??"""_ ഒടുവിലൊരു കള്ള്ഷാപ്പിന്റെ ബോർഡിന് മുന്നിലെത്തീതും മീനാക്ഷി ചോദ്യഭാവത്തിലെന്നെ നോക്കി...

""...ആം.! ഇവടെക്കിട്ടോന്നാ
അവമ്പറഞ്ഞേ... ഞാമ്പോയി പാഴ്സലെന്തേലും കിട്ടോന്നുനോക്കട്ടേ..!!"""_ അതിനവൾക്കു മറുപടിയുംകൊടുത്ത് പാഴ്‌സൽവാങ്ങാനുള്ള കാശുംവാങ്ങി ഞാൻനേരേ സൈഡിലുള്ള ഷാപ്പിലേയ്ക്കുകേറി...

അതൊരു നോർമൽ കള്ളുഷാപ്പായ്രുന്നു...

ഭിത്തിയോടുചേർന്ന് മൂന്നുവശത്തും ബെഞ്ചുംഡെസ്ക്കുമിട്ടതിനു പുറമേ നടുക്കുഭാഗത്തുമുണ്ടായ്രുന്നു രണ്ടുസെറ്റ് ബെഞ്ചുകൾ...

നിലത്തുമുഴുവൻ മെറ്റലിട്ടിട്ടുണ്ട്...

അവിടവിടെയായി മൂന്നുനാല് അപ്പാപ്പന്മാരിരുന്ന് കള്ള്കുടിയ്ക്കുന്നുണ്ട്...

അവർക്കുമുന്നിൽ കപ്പയും കറികളുമൊക്കെ ഇരിയ്ക്കുന്നതൂടെകണ്ടതും എന്തേലുമൊക്കെ കിട്ടോന്നുള്ളകാര്യത്തിൽ എനിയ്ക്കുമൊരു തീർപ്പായി...

പിന്നൊന്നുംനോക്കീല,
കേറിച്ചെന്നുടനെ അവിടെനിന്ന പുള്ളിയോടായി;

""...ചേട്ടാ... ഫുഡ്ഡെന്തേലും പാഴ്സലുകിട്ടോ..??"""_ ന്നങ്ങു ചോദിച്ചു...

അതിനയാൾ;

""...ഇവിടങ്ങനാരും

💬 Comments

View all comments