Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]
പാഴ്സലൊന്നും മേടിയ്ക്കാറില്ല... അതുകൊണ്ട്.."""_ ഒന്നു തലചൊറിഞ്ഞശേഷം,
""...ഇവിടെ വേറെപ്രശ്നോന്നുമില്ല... മോനിരുന്നോ... ഒരു കുഴപ്പോമില്ല..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തതും,
""...അതോണ്ടല്ല ചേട്ടാ... വൈഫുണ്ട്കൂടെ... പുള്ളിക്കാരിയ്ക്കിവടെ വന്നിരിയ്ക്കാനൊക്കെ..."""_ മുഴുവിപ്പിയ്ക്കാതെ ഞാനുമയാളെ നോക്കി...
ഫുഡ് കിട്ടൂന്നറിഞ്ഞാൽ തീട്ടത്തിലിരുന്നും മീനാക്ഷി തിന്നൂന്നറിയാഞ്ഞിട്ടല്ല, എങ്കിലും അവളേങ്കൊണ്ടു ഷാപ്പിൽക്കേറാനൊരുമടി...
...ആരേലുങ്കണ്ടാൽ എന്താവിചാരിയ്ക്ക..??
""...എങ്കിലൊരു കാര്യഞ്ചെയ്... പുറത്തൊരു ഫാമിലിറൂമുണ്ട്... അങ്ങോട്ടേയ്ക്കിരുന്നോ... അപ്പൊ പ്രശ്നന്തീരൂലേ..??"""
"''...ഫാമിലി റൂമോ..??"""
""'...ആ ഫാമിലി റൂം.! കിഴക്കേക്കുന്നിൽവരുന്ന
ടൂറിസ്റ്റുകളിൽ ചിലരൊക്കെ ഈ വഴിയുമിടയ്ക്കുവരും... അവർക്കുവേണ്ടി ഉണ്ടാക്കീതാ... നിങ്ങള് പേടിയ്ക്കാതെ വാ പിള്ളേരേ..!!"""
""...അത് ഞാനൊന്നു
ചോദിയ്ക്കട്ടെ ചേട്ടാ..!!"""_ അയാൾടെ ചോദ്യത്തിനു മറുപടിയുംകൊടുത്ത് പുറത്തിറങ്ങുമ്പോൾ ബോർഡിന്റെസൈഡിലെ സർവ്വേക്കല്ലിന്മേൽ തളർന്നിരിയ്ക്കുവായിരുന്നൂ മീനാക്ഷി...
ഒരുകയ്യിൽ മീൻകുപ്പിയും മറ്റേകയ്യിൽ നനഞ്ഞഷോളും മടക്കിപ്പിടിച്ചിട്ടുണ്ട്...
നേരേ അവൾടടുത്തേയ്ക്കുചെന്ന ഞാൻപറഞ്ഞു;
""...അവടെ പാഴ്സലില്ല... ഇരുന്നുകഴിയ്ക്കാനേ പറ്റത്തുള്ളൂ... പിന്നെ ഫാമിലീറൂമുണ്ട്..!!"""
""...ഫാമിലീറൂമോ..?? ഷാപ്പിലോ..??"""_ അവൾക്കൊരു സംശയം...
""...എന്തേയ്..?? വരുന്നില്ലേ..?? വരുന്നില്ലേലിവടിരുന്നോ... ഞാമ്പോയ് കഴിച്ചിട്ടുവരാം..!!"""_ അതിനു മറുപടിയുമ്പറഞ്ഞു ഞാൻ തിരിഞ്ഞുനടക്കുമ്പോൾ,
""...ഓ.! ഷാപ്പെങ്കി ഷാപ്പ്.! മനുഷ്യനിവടെ വെശന്നിട്ട് ദിക്കറിയാൻവയ്യ... അപ്പഴാ..!!"""_ പിറുപിറുത്തുകൊണ്ട് മീനാക്ഷിയും പിന്നാലെകൂടി...
എനിയ്ക്കുമത്യാവശ്യം വിശപ്പുണ്ടായിരുന്നതിനാൽ മറുത്തൊന്നുംപറയാതെ അവളേയുംകൂട്ടി ഞാൻ ഷാപ്പിലേയ്ക്കുകേറി...
ഞങ്ങളെക്കണ്ടതും അകത്തേയ്ക്കുവരാൻ കൈകാണിച്ച് അവടത്തെച്ചേട്ടൻ ഞങ്ങളെ ഫാമിലിറൂമിലേയ്ക്കു കൂട്ടിക്കൊണ്ടോയി...
ഷാപ്പിനുള്ളിലായി പുഴയോരത്തോടുചേർന്ന് ഓലകൊണ്ടുമറച്ചൊരു കൂരപോലെ പണിതതായ്രുന്നു ഫാമിലിറൂമെന്നുംപറഞ്ഞു കാണിച്ചുതന്നത്...
പുറത്തെയപേക്ഷിച്ച് നല്ല വൃത്തിയുണ്ടായ്രുന്നതിനാലും അത്യാവശ്യംവേണ്ട സജീകരണങ്ങളോടുകൂടിയ
ആ റൂമിൽ ഞങ്ങളെക്കൂടാതെ മറ്റാരുമില്ലാതിരുന്നതും മീനാക്ഷിയ്ക്കും കുറച്ചാശ്വാസമായെന്നു തോന്നുന്നു...
കക്ഷി ചുറ്റുപാടുമൊക്കെനോക്കി നെടുവീർപ്പിടുന്നതു കണ്ടു...
""...ഇവടെ റൈസുണ്ടാവോ..??"""_ എന്റെതിരെകിടന്ന ബെഞ്ചിലേയ്ക്ക് കൈയുംകഴുകി വന്നിരുന്നവൾ തിരക്കി...
""...എന്റെ പൊന്നുമൈരേ... ഇതു ഷാപ്പാണ്... ഹോട്ടലല്ല..!!"""_ അതിനവളെനോക്കിയൊന്നു പല്ലുകടിയ്ക്കുമ്പോഴേയ്ക്കും ചേട്ടൻ കേറിവന്നു...
ഉടനെതന്നെ പുള്ളിയോടവൾ എന്തൊക്കെയുണ്ടെന്നു വിശദമായിചോദിച്ചറിയുകയും ശേഷമൊരുലോഡ് ഓഡറുംകൊടുത്തു...
💬 Comments
View all comments