0%

Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4.7K

ഇതുമനുഷ്യനു കഴിയ്ക്കാനാണോന്നു പുള്ളിയ്ക്കു സംശയംതോന്നിയിട്ടുണ്ടാവുമെങ്കിലും ഒറ്റഓഡറിൽ ഇത്രേംഫുഡ്പോണ സന്തോഷമയാൾടെ മുഖത്തുമുണ്ടായി...

""...നെനക്കൊന്നുമ്മേണ്ടേ..??"""_ അയാളുപോയശേഷം മീനാക്ഷിയെന്നെ നോക്കി...

എന്നാലപ്പോഴുണ്ടായ വികാരത്തെ ഞാനങ്ങടു കടിച്ചുപിടിച്ചെന്നുമാത്രം...

കുറച്ചുകഴിഞ്ഞപ്പോൾ പറഞ്ഞതോരോന്നായെത്തി...

കപ്പ, മീൻകറി, ബീഫ് റോസ്റ്റ്, അപ്പം, മുയൽറോസ്റ്റ്, താറാവ്, മീൻ പൊള്ളിച്ചത്... പിന്നെ രണ്ടുപ്ളേറ്റും...

ബാക്കിയൊക്കെ മീനാക്ഷിയ്ക്കിഷ്ടപ്പെട്ടു, പക്ഷേ... ആ രണ്ടാമത്തെ പ്ളേറ്റ്... അതുമാത്രം കക്ഷിയ്ക്കത്ര സുഖിച്ചില്ല...

""...നീ കണ്ണുതുറിപ്പിയ്ക്കണ്ട... തീരുമ്പോൾ വാങ്ങിത്തരാം..!!"""_ അവൾക്കു കൊണ്ടുവെച്ച കപ്പയിൽനിന്നും പാതിയെടുത്ത് അതിലേയ്ക്കു കുറച്ചു ബീഫ്‌റോസ്റ്റ് ചാടിയ്ക്കുന്നതുകണ്ട് അപ്പം കേറ്റുന്നതിനിടയിലുമെന്നെ രൂക്ഷമായിനോക്കിയ മീനാക്ഷിയോടു ഞാൻപറഞ്ഞു...

അതവൾക്കത്ര സമാധാനമായില്ലെങ്കിലും എന്റടുത്തിരുന്ന മീന്റെപ്ളേറ്റ് അടുത്തേയ്ക്കെടുത്തുവെച്ച് സുരക്ഷിതമാക്കിയവൾ ആശ്വാസം കാണുവായ്രുന്നു...

കുറച്ചുകഴിഞ്ഞപ്പോൾ വീണ്ടുമാച്ചേട്ടൻ കേറിവന്നു,

""...അതേ... കള്ളെന്തേലും വേണോ..??"""

""...ഏയ്‌.! വേണ്ടചേട്ടാ..!!"""_ ക്ഷമ കൈമോശം വരാതിരിയ്ക്കാൻ പരമാവധി ശ്രെമിച്ചുകൊണ്ടാണ് ഞാൻ മറുപടികൊടുത്തത്...

""...അല്ല... ഇപ്പൊക്കൊണ്ടോന്ന നല്ല മധുരക്കള്ളുണ്ട്... ഒരെണ്ണമങ്ങോട്ടു പിടിപ്പിച്ചാലീ ക്ഷീണമൊക്കെങ്ങട് പോകുംന്നേ..!!"""_ ഒരു കാരണവശാലും വിടില്ലെന്നുറപ്പിച്ച് പുള്ളിയങ്ങട് മാർക്കെറ്റിങ്നടത്തി സാധനമെടുപ്പിയ്ക്കാൻ ശ്രെമിച്ചെങ്കിലും സംഭവംവിജയിച്ചില്ല...

ഒടുക്കമയാള് പരാജിതനായി തിരിച്ചുപോകാൻ തുടങ്ങീതും,

""...ചേട്ടാ... ഈ കള്ളിനു ഭയങ്കരക്കയ്പ്പുണ്ടാവോ..??"""_ ന്ന് മീനാക്ഷിയൊരു ചോദ്യം...

മീന്റൊരുകഷ്ണം പിച്ചി വായിലേയ്ക്കുവെച്ച് മസാലപറ്റിയവിരലുകളും നക്കിയശേഷം മീനാക്ഷി തലയുയർത്തിയപ്പോൾ, അയാളവളെത്തന്നെ നോക്കിനിൽക്കുവാണ്...

പുള്ളിയുടെകണ്ണിലെ പ്രകാശം കാണുമ്പോത്തന്നറിയാം, ഇന്നുറപ്പായും വീട്ടിലെ മാതാവിന്റെഫോട്ടോമാറി പകരമവിടെ മീനാക്ഷികേറുമെന്ന്...

...തെക്കേക്കര മീനാക്ഷി, ഈ വീടിന്റൈശ്വര്യം.!

ഉടനെ മറുപടിവന്നു;

""...ഏയ്.! മധുരകള്ളിന് കയ്പ്പോ..??""'_ ഒന്നുചിരിച്ച അയാൾ;

""...നല്ല തേൻപോലെ മധുരമായ്രിയ്ക്കും... എന്താ ഒരുകുപ്പിയെടുക്കട്ടേ..??"""_ എന്നുകൂടി കൂട്ടിച്ചേർത്തതും,

""...എന്റെ പൊന്നുചേട്ടാ... ഇവളിങ്ങനെ പലതുമ്പറേം... ചേട്ടനൊന്നു പൊയ്ക്കേ..!!"""_ അയാളെ നൈസിനങ്ങടൊഴിവാക്കി മീനാക്ഷിയുടെ നേരേതിരിയുമ്പോൾ, കക്ഷി മുഖംകൂർപ്പിച്ചെന്നെ നോക്കിയിരിയ്ക്കുവായ്രുന്നൂ...

""...മര്യാദയ്ക്കുകഴിച്ചിട്ട് പെട്ടെന്നെഴുന്നേൽക്കാൻ നോക്ക്... സമയമൊരുപാടായി..!!"""_ ഫോണിന്റെ ഡിസ്പ്ളേയിലേയ്ക്കൊന്നു നോക്കി

💬 Comments

View all comments