Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]
ഞാനാരോടെന്നില്ലാതെ പറഞ്ഞു...
അതു തന്നോടാണെന്നു മനസ്സിലായതും മീനാക്ഷി കണ്ണിൽക്കണ്ടതും കയ്യിൽക്കിട്ടീതുമൊക്കെ വാരി വായിൽക്കുത്തി...
ഒടുക്കം,
""...വെള്ളം... വെള്ളം..!!"""_ ന്നൊറ്റ വിളി...
ഞാനുടനേ ജഗ്ഗിലിരുന്നവെള്ളം ഗ്ലാസ്സിലേയ്ക്കുപകർത്തി നീട്ടിയതും അവളുമേടിച്ചൊറ്റ വലിയായിരുന്നൂ...
നോക്കുമ്പോൾ കണ്ണൊക്കെ നിറഞ്ഞിരിയ്ക്കുന്നു...
പട്ടികിതയ്ക്കുമ്പോലെ കിതയ്ക്കുന്നുമുണ്ട്...
""...ഭയങ്കര എരി..!!"""_ സ്വയംപറഞ്ഞുകൊണ്ട് വെള്ളം ജഗ്ഗോടെയവൾ വായിലേയ്ക്കു കമഴ്ത്തി...
എന്നിട്ടു കുറച്ചുനേരം വീണ്ടുമിരുന്നു കിതച്ചു...
""...ഉഫ്.! എന്തെരിവാടാ ഇതിനൊക്കെ..?? തിന്നാനല്ലേ ഇവന്മാരൊണ്ടാക്കുന്നേ..??"""
""...ഇതേ... ഇതുഷാപ്പാണ്... ഇവടിങ്ങനൊക്കെയാ... വേണേൽ കിട്ടീതും കുത്തിക്കേറ്റീട്ടു വരാൻനോക്ക്..!!"""_ പറഞ്ഞുകൊണ്ട് ഞാനെഴുന്നേൽക്കാനൊരുങ്ങീതും,
""...നീ മതിയാക്കിയോ..??"""_ ന്നൊരു ചോദ്യം...
അതിനവളെ നോക്കിയപ്പോൾ,
""...എന്നാ നീയാച്ചേട്ടനോട് കുറച്ചു പഞ്ചസാര കൊണ്ടേത്തരാൻ പറേടാ... നാവൊക്കെ വല്ലാണ്ടെരിയുന്നു..!!"""_ അവൾ നാവുപുറത്തേയ്ക്കു നീട്ടി കൈകൊണ്ടു വീശാൻതുടങ്ങി....
""...പഞ്ചസാര.! ദേ... എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്... നീ ചോദിയ്ക്കുമ്പൊ അരിയും പഞ്ചാരേമെടുത്തുതരാൻ ഇതു റേഷൻകടയല്ല..!!"""
""...അങ്ങനെ പറയല്ലേടാ... ഇതൊടുക്കത്തെ എരിവാടാ... നീ... നീയെന്തേലുമൊന്നു വാങ്ങിത്താടാ..!!"""
""...എന്നാക്കൊറച്ചു മണ്ണുവാരിത്തരട്ടേ..?? എടീ കോപ്പേ... ഇതുഷാപ്പാണ്... ഇവടെ പഞ്ചാരേം ശർക്കരേമൊന്നും കിട്ടത്തില്ല... നീ തല്ക്കാലം കുറച്ചു വെള്ളോംകുടിച്ചിട്ടു വരാൻനോക്ക്..!!"""
""...വെള്ളോക്കെ കുടിച്ചെന്ന്... അതോണ്ടൊന്നും കാര്യവില്ല...
നീപോയി മധുരോള്ളെന്തേലും കൊണ്ടേത്താടാ..!!"""_ നാക്കൂതിക്കൊണ്ട് മീനാക്ഷി മീനാക്ഷിയെന്നെ നോക്കി...
കക്ഷി, ആകെവിയർത്തു നാശമായിട്ടുണ്ട്...
""...ഇവടെയിപ്പോൾ മധുരമുള്ളതെന്നുപറയാൻ ആകെ ഞാൻമാത്രേയുള്ളൂ..!!"""_ ഒന്നുനിർത്തി അവൾക്കുനേരേ കൈനീട്ടിയശേഷം,
""...നെനക്കത്രയ്ക്കെരിവുണ്ടേൽ വേണേൽ രണ്ടുനക്കു നക്കിയ്ക്കോ..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തതും മീനാക്ഷി അടുത്തിരുന്ന ഗ്ലാസ്സ് കയ്യിലെടുത്തു...
""...ശെരി.! എറിഞ്ഞോ.! പക്ഷേ കൊന്നേക്കണം... അല്ലേലാ കറിയില് ഞാൻ തലപിടിച്ചുമുക്കും..!!"""_ ഞാൻ ഭീഷണിസ്വരത്തിലതു പറഞ്ഞതും, മീനാക്ഷി കയ്യിലെടുത്തഗ്ലാസ്സ് തിരികെവെച്ചു...
അപ്പോഴേയ്ക്കും കടക്കാരൻചേട്ടൻ വീണ്ടുമകത്തേയ്ക്കു കേറിവന്നു...
പുള്ളിയുടെ സ്വർണ്ണമുട്ടയിടുന്ന താറാവ് എന്റടുത്തിരിയ്ക്കുവാണല്ലോ...
""...ആ.! ദേ ചേട്ടൻവന്നു..!!"""_ പുള്ളിയെ ചൂണ്ടിയവൾ പറഞ്ഞശേഷം,
💬 Comments
View all comments