0%

Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4.7K

കടക്കാരനെന്തു കരുതും..??!!

""...എടാ... നെനക്കുമ്പറയട്ടേ..??"""_ മീനാക്ഷി ചോദ്യമാവർത്തിച്ചു...

""...ഏയ്‌.! എനിയ്ക്കൊന്നുമ്മേണ്ട..!!"""_ വായിലൂറിയവെള്ളം ചിറിയിലൂടൊലിച്ചിറങ്ങാതെ നാക്കുകൊണ്ട് വേലിതീർത്തശേഷം ഞാൻ മറുപടികൊടുത്തതും, ഇവനൊക്കെയാരടാന്ന മട്ടിൽ എന്നെയൊന്നിരുത്തി നോക്കി കടക്കാരൻ പുറത്തേയ്ക്കിറങ്ങി...

""...ഓ.! വേണ്ടെങ്കി വേണ്ട..!!"""_ പറഞ്ഞതും അവളാക്കുപ്പി ചുണ്ടോടുചേർത്ത് ഒറ്റ കവിഴ്ത്തലായ്രുന്നു...

മടമടാ കുടിയ്ക്കുന്നതും ശ്വാസമെടുക്കാനുള്ള ഇടവേളകൊടുക്കാതെ തൊണ്ടക്കുഴിയിൽനിന്നും കുടുകുടെ ഇറങ്ങുന്നതും കിളിപാറിയിരുന്നു ഞാൻനോക്കി...

""...നീയതു മൊത്തംകുടിച്ചോ..?? എടീകോപ്പേ... അതു പാലല്ല... കള്ളാ..!!"""

""...അയ്യേ.! ഇതാണോ കള്ള്..?? നല്ല മധുരോണ്ടടാ... നമുക്കൊന്നൂടെ മേടിച്ചാലോ..??"""_ ഒരു കൂസലുമില്ലാതെ അവൾചോദിച്ചു...

""...ഒന്നുപോയേടീ നീ... എന്നിട്ടിവടെ വളയിട്ടു കിടക്കാനോ..?? ഇപ്പൊത്തന്നെ നിന്റെ കണ്ണൊക്കെച്ചൊവന്നു..!!"""

""...പോടാ.! അതു കണ്ണുതിരുമ്മീട്ടാ... അല്ലാദിതു കുടിച്ചാലൊന്നുമാരും പൂസാവത്തില്ല... എനിയ്ക്കിതു കുടിച്ചിട്ടൊന്നും തോന്നുന്നുമില്ല..!!"""_ അവൾ കുപ്പിയിൽ ബാക്കിയുണ്ടായ്രുന്ന തുള്ളികൾകൂടി വായിലേയ്ക്കിറ്റിച്ചു...

""...ഇനിയും കുടിച്ചാൽ പൂസാകുവെന്നാ പറഞ്ഞത്... അതോണ്ട് മര്യാദയ്ക്കു വരാന്നോക്ക്..!!"""

""...ഒന്നുപോടാ... ഇതുകുടിച്ചാലൊന്നും മീനാക്ഷി പൂസാകത്തില്ല... നിന്നെപ്പോലല്ല, നല്ല കപ്പാസിറ്റിയുള്ള കൂട്ടത്തിലാ ഞാൻ..!!"""

""...ഊമ്പി.! എടീപുല്ലേ... വേണ്ടാത്ത പണിയ്ക്കുപോയി വാളുംവെച്ചെവടേലും വീണാൽ അവടിട്ടിട്ടുപോകും ഞാൻ... പറഞ്ഞേക്കാം..!!"""

""...പോടാ.! എന്റെ കൂട്ടുകാരികളൊക്കെ ആലപ്പുഴയ്ക്കൊക്കെ പോകുമ്പോൾ ഷാപ്പിക്കേറി കള്ളുകുടിച്ചിട്ടൊക്കെണ്ട്... മൂന്നാലു കുപ്പികുടിച്ചിട്ടും ഒന്നുമായില്ലാന്നാ പറഞ്ഞേ... പിന്നെയാ അവരെക്കാളും കപ്പാസിറ്റിയുള്ള ഞാങ്കുടിയ്ക്കുമ്പം..!!"""_ ബീഫ്‌റോസ്റ്റിലേയ്ക്കു നീട്ടിയ കൈ മെല്ലെപിൻവലിച്ച് മീന്റെനേരേ കൊണ്ടുപോയ്, അതിൽനിന്നുമൊരു കഷ്ണമെടുത്തവൾ വായിലേയ്ക്കുവെച്ചു...

എന്നിട്ടാ വിരലുകൾ ഞൊട്ടിനുണയുവേം ചെയ്തു...

""...നാലുകുപ്പി കള്ളോ..?? ഷാപ്പിലാണോ കോർപ്പറേഷൻവാട്ടർവരുന്ന ടാപ്പിലാണോ പോയിക്കുടിച്ചേന്നു ചോദിച്ചോ നീ..??"""

""...നീയെന്തൊക്കെ പറഞ്ഞാലും ഞാനിനീങ്കുടിയ്ക്കും... ഇപ്പഴേയിതൊക്കെ കുടിയ്ക്കാമ്പറ്റൂ... അവളുമാരൊക്കെ വന്നുപറഞ്ഞപ്പഴേ ഞാങ്കരുതീതാ, എന്നേലുമൊരിയ്ക്കൽ ഇതൊക്കെ കുടിച്ചിട്ടവളുമാരുടെ മുന്നിലൊന്നാളാണോന്ന്... ആം.! ഒരു കുപ്പീങ്കൂടെ മേടിച്ചിട്ടൊരു ഫോട്ടോയെടുത്തു ഗ്രൂപ്പിലിടണം..!!"""_ എന്നുമ്പറഞ്ഞു മീൻ ചവച്ചിറക്കിയതും,

""...ചേട്ടാ... ഒരുകുപ്പി കള്ളൂടെ..!!"""_

💬 Comments

View all comments