Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]
കാത്തിരിയ്ക്കുന്നത്...
ഇവളെയൊക്കെ.!
""...മോനേ കാശ്..!!"""_ അയാളെന്നെ ദയനീയമായിനോക്കി...
""...ഓ.! നിങ്ങളല്ലേ കൂട്ടുകാര്.! ഞാങ്കേൾക്കാണ്ടവൾടെ ചെവിയിലൊക്കെ പറഞ്ഞതല്ലേ... അപ്പൊപ്പിന്നവളു തരും..!!"""_ ചീഞ്ഞമാങ്ങയിൽനിന്നും പുഴുയിറങ്ങുമ്പോലെ തനിക്കൊണം നുഴഞ്ഞു പുറത്തേയ്ക്കു വന്നപ്പോഴാണ് പിന്നിൽനിന്നും,
""...എന്നാലും കാലമ്പോയൊരു പോക്കേ... പെമ്പിള്ളാരുവരെ ഷാപ്പിക്കേറി അടിതൊടങ്ങി... ആം.! പറഞ്ഞിട്ടുകാര്യമില്ല..!!"""_ കുറച്ചുമുമ്പവള്ടെ വയറുനോക്കി വെള്ളമിറക്കിയിരുന്നൊരു ഒരറുപതാംവസന്തം നെടുവീർപ്പിടുന്നതുകേട്ടത്...
""...അതെന്താ മാമാ... ഞങ്ങളു ശാപ്പിക്കേറിയാ..??"""_ മഴപെയ്യാൻ സാധ്യതയില്ലെന്നുകണ്ട വേഴാമ്പൽ തിരിഞ്ഞുനോക്കിയെഴുന്നേറ്റു...
""...ചോയ്ച്ചതുകേട്ടില്ലേ... ഞങ്ങള് ശാപ്പിക്കേറിയാലെന്താന്ന്..??"""_ ആടിയാടി അയാൾടടുക്കെച്ചെന്ന് പാന്റ്സൊന്നുകൂടി വലിച്ചുകേറ്റി മീനാക്ഷി ചോദ്യമാവർത്തിച്ചപ്പോൾ,
""...അല്ല, ഞാനങ്ങനുദ്ദേശിച്ചു പറഞ്ഞതല്ല..!!"""_ ന്നുമ്പറഞ്ഞ് വസന്തമൊന്നുരുണ്ടു...
""...എങ്ങനുദ്ദേശിച്ചല്ലാന്ന്..?? പറേടാ... എങ്ങനുദ്ദേശിച്ചല്ലാന്ന്..??"""_ നാവുകുഴഞ്ഞു ചോദിച്ചുകൊണ്ട് അയാൾടെ മുന്നിലേയ്ക്കിരുന്ന മീനാക്ഷി;
""...എന്ത്ടാ... നിന്റെ തന്തേടെ കാശിനാണാ ഞാങ്കേറിക്കുടിച്ചേ..?? ആണോന്ന്..??"""_ ചോദിച്ചുകൊണ്ടവൾ അയാൾടെ കിറിയ്ക്കിട്ടു കുത്തുകകൂടിചെയ്തതും കിളിപാറിയഭാവത്തിൽ കടക്കാരനെന്നെ നോക്കി...
ശേഷം,
""...മോനേ... ഒരു പ്രശ്നമുണ്ടാക്കാതെ എങ്ങനേലുമാ കൊച്ചിനെ പിടിച്ചോണ്ടുപോ... വല്യലമ്പൊന്നുമില്ലാണ്ട് നടത്തിക്കൊണ്ടുപോണ ഷാപ്പാ..!!"""_ അപേക്ഷാ സ്വരത്തിലയാൾ പറഞ്ഞുനിർത്തിയതും,
""...എനിയ്ക്കു മനസ്സില്ല..!!"""_ എന്നുതന്നെയായ്രുന്നെന്റെ മറുപടി...
കൂട്ടത്തിൽ,
""...ഞാനപ്പോഴേ തന്നോടുപറഞ്ഞതല്ലേടോ കോപ്പേ, കള്ളൊന്നും വേണ്ടാവേണ്ടാന്ന്... അപ്പൊ തനിയ്ക്കല്ലായ്രുന്നോ കഴപ്പത്രേം... അനുഭവിച്ചോ...
അല്ല, അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ, കള്ളുകൊടുത്തു പ്രീതിപ്പെടുത്താൻ ഇവളാര് മുത്തപ്പനോ..??"""_ എന്നുകൂടി ചോദിച്ചതും,
""...മോനേ... അറിയാതെ പറ്റിപ്പോയതാ...
ഞാനറിയുന്നോ ഇത്രേക്കെ പ്രശ്നമുണ്ടാവോന്ന്..!!"""_ അയാൾടെമുഖം ഒരുനിമിഷം ദയനീയതകൊണ്ട് വലിഞ്ഞുമുറുകി...
""...ഇത്രേം പ്രശ്നോ..?? അതിനിപ്പെന്തുണ്ടായി..?? ഇനിയുണ്ടാവാൻ കെടക്കുന്നവെച്ചു നോക്കുമ്പോൾ ഇതൊക്കെന്ത്..?? ഈ കള്ളും കോപ്പുമൊന്നുമില്ലാണ്ടുതന്നെ അവളെ ഊപ്പെടുത്തിക്കൊണ്ടുപോണ പാട് എനിയ്ക്കേയറിയൂ... അപ്പൊപ്പിന്നെ അടിച്ചുതീട്ടമായ്ട്ട് നിയ്ക്കുമ്പൊ ഞാനെന്നാ ഒണ്ടാക്കാനാ..??"""
""...മോനേ... അങ്ങനെ പറയല്ലേ..!!"""_ അയാളെന്റെ കാലുപിടിയ്ക്കുവെന്ന അവസ്ഥവരെയെത്തിയപ്പോൾ എന്റെയും മനസ്സുമൊന്നലിഞ്ഞു...
പക്ഷേ എന്റെ മനസ്സലിഞ്ഞിട്ടു കാര്യമില്ലല്ലോ, അവളുവരണ്ടേ..??!!
""...എടീ... കോപ്പേ... എന്റെസ്വഭാവം മാറ്റിയ്ക്കാണ്ട് എഴുന്നേറ്റുവന്നാൽ
💬 Comments
View all comments