Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]
""...ഏതുഭാഗമാ..??"""_ ന്നുള്ള മീനാക്ഷിയുടെ സംശയം പുറത്തേയ്ക്കുവന്നു...
""...അതൊന്നുവില്ല... ഇവനങ്ങനെ പലതുമ്പറേം... മോളിരുന്നു കഴിച്ചേ..!!"""_ ഇപ്രാവശ്യം ചേച്ചിയാണ് സംഭവമൊതുക്കാൻ ശ്രെമിച്ചത്...
""...ഏഹ്.! അതല്ല... എന്തോഉണ്ട്... എനിയ്ക്കുമറിയണം... പറേടാ... എന്താദ്..??"""_ മീനാക്ഷി കണ്ണുകൂർപ്പിച്ചെന്നെ നോക്കി...
""...അത്... അതെങ്ങനാ പറയുന്നേ..?? പിന്നെ നിനക്കിങ്ങനൊരു ഡൌട്ടുള്ളപ്പോൾ എങ്ങനാ പറയാണ്ടിരിയ്ക്കുന്നേ..?? അല്ലേ..??"""
അവസാനത്തെ 'അല്ലേ' ബാക്കിയുള്ളോരാടായാണ് ചോദിച്ചത്...
അതിനവരെന്നെ നോക്കിപ്പേടിപ്പിയ്ക്കാൻ ശ്രെമിച്ചെങ്കിലും സിദ്ധാർഥെന്ന ഡബിൾചങ്കന് അതൊന്നും ബാധകമേയായ്രുന്നില്ല...
""...നീയേ... നീയീ പോത്തിന്റെ പണ്ടമെന്നൊക്കെ കേട്ടിട്ടുണ്ടോ..??"""_ കഴിപ്പങ്ങോട്ടുനിർത്തി, ക്ലാസ്സെടുക്കുമ്പോലെ മീനാക്ഷിയ്ക്കുനേരേ തിരിഞ്ഞിരുന്നായ്രുന്നൂ ചോദ്യം...
അതിനവൾ മറുപടിപറയാതെ എന്നെത്തന്നെ മിഴിച്ചുനോക്കിയപ്പോൾ ഞാൻ തുടർന്നു:
""...അതാണ് സാനം... ഇവന്മാരിതിനെ തട്ടിയശേഷം ഈ പണ്ടമെന്നുപറേണസാനം വലിച്ചുപുറത്തേയ്ക്കിടും... അന്നേരം കാണണം, അതിനാത്തുനെറച്ച് ചാണകോം മൂത്രോമെല്ലാംകൂടങ്ങനിരിയ്ക്കും... അതിലൊരു കോലുകൊണ്ട് കുത്തുമ്പോഴേയ്ക്കും ബ്ളാ ബ്ളാന്നുമ്പറഞ്ഞു ചാണകമെല്ലാംകൂടി പുറത്തേയ്ക്കൊറ്റ ചാട്ടവാ... അതും നമ്മളീ വഴീക്കിടക്കുമ്പോ കാണുന്നമാരി ഉണങ്ങിയ സാനമല്ല, തൂറ്റല് പിടിക്കുമ്പോ പോകൂല്ലേ... അതേപോലെ നല്ല വളവളാന്ന് ചീറ്റിയൊഴുകുന്ന പരുവം... പിന്നതൊക്കെ കഴുകി..."""
""...ഒന്നുനിർത്തെടാ..!!"""_ ഞാൻ പറഞ്ഞുമുഴുവിച്ചില്ല, അതിനുമുന്നേ ചേച്ചിയെന്റെനേരേ ഒറ്റച്ചാട്ടമായ്രുന്നു...
നോക്കുമ്പോളൊരുമാതിരി അറപ്പോടെ പ്ളേറ്റിലേയ്ക്കും ശേഷമെന്റെ മുഖത്തേയ്ക്കും മാറിമാറിനോക്കുന്ന മീനാക്ഷിയെയാണ് കണ്ടത്...
അതുകണ്ടതും മനസ്സിൽചെറിയൊരു സന്തോഷമൊക്കെ തോന്നി...
""...അല്ല... ഇതൊക്കെ അറിഞ്ഞിരിയ്ക്കേണ്ട കാര്യമല്ലേ ചേച്ചീ... അതുകൊണ്ടു പറഞ്ഞന്നേയുള്ളൂ..!!"""_ ശേഷം മീനാക്ഷിയെനോക്കിയ ഞാൻ;
""...പിന്നെയാ ചാണകോക്കെ കഴുകിക്കൊണ്ടോരുന്ന സാധനവായിത്... ചെറിയൊരു ചാണകത്തിന്റെ സ്മെല്ലുണ്ടെന്നൊഴിച്ചാൽ സംഭവംപൊളിയല്ലേ..??"""_ ന്നും ചോദിച്ച് പോട്ടിയിൽനിന്നുമൊരു കഷ്ണമെടുത്തു വായിലേയ്ക്കുവെച്ചതേ, കസേരയിൽനിന്നുമെഴുന്നേറ്റ മീനാക്ഷി ഒറ്റോട്ടമായ്രുന്നു...
പിന്നെ കേൾക്കുന്നത് വോഷ്ബേസിനിലേയ്ക്ക് ഓക്കാനിയ്ക്കുന്ന ശബ്ദമാണ്...
""...നെനക്കിതെന്തോത്തിന്റെ കേടായ്രുന്നെടാ..?? ആ കൊച്ച് നല്ലയിഷ്ടത്തോടെ കഴിച്ചോണ്ടിരുന്നതാ..!!"""_ മീനാക്ഷി വാളുവെയ്ക്കുന്നതുകണ്ട് പാഞ്ഞവൾടടുത്തേയ്ക്കു പോയ അമ്മയുടെവക പരിഭവം...
അതിന്,
""...ഓ.! ഒരു മനസുഖം..!!"""_
💬 Comments
View all comments