0%

Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 4.3K

എന്നും മറുപടികൊടുത്ത് പ്ളേറ്റിൽ ബാക്കിയുണ്ടായിരുന്നതുകൂടി ഞാനിരുന്നു വെട്ടിവിഴുങ്ങി...

""...എന്നാ മീനൂന് മീൻകറിയെടുക്കട്ടേ..??"""_ ചേച്ചിയുടെ ചോദ്യംകേട്ടു തിരിഞ്ഞുനോക്കുമ്പോൾ എല്ലാരേയും തുറിച്ചുനോക്കി നിൽക്കുവാണ് മീനാക്ഷി...

""...എനിയ്ക്കൊന്നുമ്മേണ്ട... എല്ലാങ്കൂടിയാ നാറീടെ തൊള്ളേലേയ്ക്കു തിരുകിക്കൊട്..!!"""_ എന്റെനേരേ ചൂണ്ടിക്കൊണ്ടതും പറഞ്ഞവൾ റൂമിലേയ്ക്കൊറ്റ പാച്ചിലായിരുന്നു...

""...പാവം.! നേരാംവണ്ണമൊന്നും കഴിച്ചില്ലാന്നു തോന്നുന്നു... ഇങ്ങോട്ടുപോരുമ്പോഴും ഒന്നുംകഴിച്ചില്ലെന്നേ..!!"""_ നെയ്പുരണ്ട വിരലുകൾമാറിമാറി നക്കി ഞാനെന്റെ സങ്കടംപങ്കുവെച്ചപ്പോൾ
പേപ്പട്ടിയെനോക്കുമ്പോലെ എല്ലാങ്കൂടെന്നെ തുറിച്ചുനോക്കിയിരിയ്ക്കുവായ്രുന്നു...

അതിനവരെനോക്കി ഒന്നിളിച്ചതും,

""...ദേ ചെക്കാ... മര്യാദയ്ക്കു കഴിച്ചിട്ടെഴുന്നേറ്റു പൊയ്ക്കോ... ഇല്ലേ കറിച്ചട്ടികൊണ്ട് തലതല്ലിപ്പൊളിയ്ക്കും ഞാൻ..!!"""_ ചേച്ചി ടെററായി...

ഉടനെ,

""...അതിനവനെമാത്രം കുറ്റംപറയുകേന്നുമ്മേണ്ട... അതെന്താന്നറിയണംന്നും പറഞ്ഞുനിന്നത് അവളല്ലേ..??"""_ ചേച്ചിയോടെതിർത്തുകൊണ്ട് ജോയെന്റെ വശംനിന്നു...

""...ആ.! അതല്ലേലുമങ്ങനല്ലേ വരൂ... മനുഷ്യനെന്തേലും കഴിയ്ക്കുന്നസമയത്ത് നിനക്കുമുള്ളതാണല്ലോ ഈ വെറുപ്പിയ്ക്കല്..!!"""_ പറഞ്ഞതും ചേച്ചി ചവിട്ടിക്കുലുക്കിക്കൊണ്ടൊറ്റ പൊക്കായ്രുന്നു...

അതുനോക്കിയിരുന്നശേഷം അവനെന്നെനോക്കി ഇതൊന്നുമൊന്നുമില്ലെന്ന ഭാവത്തിൽ കണ്ണിറുക്കികാണിച്ചു...

കഴിച്ചുകഴിഞ്ഞ് തിരികെ റൂമിലേയ്ക്കുനടക്കുമ്പോൾ ഞാനറിയാതെ എനിയ്ക്കുണ്ടായ മാറ്റങ്ങളായ്രുന്നൂ മനസ്സുനിറയെ...

ആരോടും ഒരുപരിധിയ്ക്കുമേൽ കമ്പനിയാകാൻ ശ്രെമിയ്ക്കാത്ത ഞാനെങ്ങനാ ഇവരുമായിത്രയുമടുത്തേ..??

ആലോചിച്ചിട്ടാണേൽ ഒരെത്തുംപിടിയും കിട്ടുന്നില്ല...

ഇനിയന്ന് ആക്സിഡന്റിയപ്പോൾ വല്ല മെമ്മറിലോസും..?? എന്തരോഎന്തോ..??

മനസ്സിലങ്ങനൊക്കെ ചിന്തിച്ചുകൊണ്ട് റൂമിലേയ്ക്കുകയറുമ്പോൾ കണ്ടത്, വയറുംതിരുമ്മിക്കൊണ്ടു കിടക്കുന്ന മീനാക്ഷിയെയാണ്...

എന്നെക്കണ്ടതും രൂക്ഷമായൊന്നു നോക്കിക്കൊണ്ട് മുഖംമാറ്റി നോട്ടം ഭിത്തിയിലേയ്ക്കു തിരിച്ചു...

""...മ്മ്മ്..?? എന്താണൊരു വിമ്മിഷ്ടം..?? വാളുവെച്ചേന്റെ ക്ഷീണമാണോ..?? എന്നാ പോട്ടികലക്കി കൊറച്ചു കഞ്ഞിവെള്ളമെടുക്കട്ടേ..??"""_ ഒന്നുചൊറിയുന്നതിനൊപ്പം അലമാരയിൽനിന്നും മാറിയിടാനുള്ള ഷോർട്സും ടീഷർട്ടുമെടുത്തതും,

""...അതൊണ്ടോയ് നീ നിന്റെ തന്തയ്ക്കുകൊടടാ നാറീ..!!"""_ ന്നൊരു ചീറലുകേട്ടു...

""...ഓ.! അങ്ങേർക്കുവേണേൽ എന്റെ തള്ളകൊടുത്തോളും... എന്നാലെന്റെ മീനാഷിക്കൊച്ചിന്റെ കാര്യമങ്ങനല്ലല്ലോ... എന്തോപറ്റിയാലും നോക്കാനീ സിദ്ധുവേട്ടനല്ലേയുള്ളൂ..!!"""_ ഒരാക്കിയചിരിയോടെ അതുപറയുന്നതിനൊപ്പം കയ്യിലെടുത്ത ഡ്രെസ്സെല്ലാം കസേരയിലേയ്ക്കിട്ട ഞാൻ, ബെഡ്ഡിലേയ്ക്കു ചാടിക്കേറി...

അതിനവളെന്നെ എന്താ ഉദ്ദേശമെന്നമട്ടിൽ തുറിച്ചുനോക്കിയപ്പോൾ,

""...തടവിത്തരണോ..?? കൈമാറ്റ്..!!"""_ എന്നും

💬 Comments

View all comments