Chapter Title : എന്റെ ഇഷ്ടങ്ങൾ 3 [David]
വാനരൻ ആണേല് നിങ്ങളും അതെ ജനുസ്സ് ആയിരിക്കണല്ലോ , വാനരപ്പട എന്നാണോ അതോ വാനരന്റെ പട എന്നാണോ അമ്മ ഉദ്ദേശിച്ചത് ''
അച്ചു അപ്പഴേക്കും എണീറ്റ് ഇരുന്ന് അമ്മേടെ മറുപടിക്ക് കൌണ്ടർ അടിച്ചു
'' രണ്ടും ഒന്ന് തന്നെ '' 'അമ്മ
'' ഓ അച്ഛാ , അപ്പൊ അച്ഛനെ അമ്മ നൈസ് ആയിട്ട് കൊരങ്ങാ എന്ന് വിളിച്ചതാണ് '' അച്ചു
'' അല്ലെങ്കിലും അവൾക്കിപ്പോ ഞാൻ കൊരങ്ങാണ് മക്കളെ '' അച്ഛന്റെ വക സെന്റി അടി , അതിനു പറ്റിയ ടൈം ആണ് , അല്ലാത്തപ്പോ ഒക്കെ പെണ്ണുങ്ങൾ ആണല്ലോ ഈ സിറ്റുവേഷനിൽ സ്കോർ ചെയ്യുന്നത്.
'' ഓ ഇനി നിങ്ങള് അതിൽ പിടിച്ചു കേറിക്കോ അല്ലെങ്കിലും അച്ഛനും മക്കളും എപ്പഴും ഒന്നാണല്ലോ, ഞാൻ മാത്രം എപ്പഴും പുറത്''
അച്ഛൻ തമാശക്കാണെലും അങ്ങനെ പറഞ്ഞത് അമ്മക്ക് ഇഷ്ടപ്പെട്ടില്ല........ പക്ഷെ തോൽവി സമ്മതിക്കാൻ വലിയവീട്ടിൽ യമുന ദേവിക്ക് സാധിക്കില്ലല്ലോ.
അച്ഛന്റെ സൈക്കോളജിക്കൽ മൂവ് നെ , ഡിഫൻഡ് ചെയ്തോണ്ട് അമ്മയുടെ കൌണ്ടർ സെന്റി .പോണ പോക്കിന് അച്ചു വിന്റെ താടക്കിട്ടു ഒരു തട്ട് കൊടുക്കാനും മറന്നില്ല.
'' മ്മ്, നിങ്ങടെ അമ്മക്ക് ഇന്നത്തേക് ഉള്ളതായി , വല്ല കാര്യോം ഉണ്ടാരുന്നോ ''
'' അച്ഛനോട് ആരാ ഇതിന്റെ ഇടയിൽ തല വച്ചു കൊടുക്കാൻ പറഞ്ഞെ , അച്ചു വിനുള്ളത് അവള് തന്നെ മേടിക്കില്ലാരുന്നോ '' ആതു ചോദിച്ചു
'' അല്ല , നാളെ ഒരു ദിവസം കൂടി അല്ലെ ഉള്ളു , മറ്റന്നാൾ നിങ്ങൾക്കു തിരിച്ചു പോവണ്ടേ''
💬 Comments
View all comments