0%

Chapter Title : എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 1[രേഖ]

Author : രേഖ Read All Parts 382

എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര ( Rekha ) 1

ENTE KALALAYATHILEKKULLA MADAKKA YATHRA PART-1 bY REKHA



ആമുഖം എഴുതിയതിനെ സപ്പോർട് ചെയ്ത എല്ലാവർക്കും നന്ദി ...


ആമുഖം എഴുതിയത് വായിക്കാത്തവര്‍ ഉണ്ടങ്കില്‍ വായിക്കുവാന്‍ ക്ലിക്ക് ചെയ്യു

നിങ്ങളുടെ സമ്മതത്തോടുകൂടി തുടങ്ങുന്നു ....

പങ്കാളിക്ക് , എന്നെ ഈ കഥ എഴുതാനായി പ്രേരിപ്പിച്ചതിനു ഒരായിരം നന്ദി ... അഭിപ്രായം പറയണം . താങ്കൾ ആഗ്രഹിച്ചപോലെ ആകില്ല എന്നറിയാം , എന്നാലും ... നന്നാക്കാൻ നോക്കാം

എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര ( Rekha )

ഞാൻ ദിവ്യ , മുഴുവൻ പേര് പറയുകയാണെങ്കിൽ ദിവ്യ പ്രകാശ് , സിവിൽ എഞ്ചിനീർ പ്രകാശിന്റെ ഭാര്യ . എൻ്റെ വിവാഹം കഴിയുമ്പോളും അത് കഴിഞ്ഞു രണ്ടു വർഷത്തോളം ഞാൻ ഞാൻ പഠിപ്പിക്കുന്ന കോളേജിൽ ടീച്ചറായിരുന്നു . എൻ്റെ പഠനകാലവും അതുപോലെതന്നെ ടീച്ചിങ് സമയവും ഞാൻ നന്നായി ആസ്വദിച്ചാണ് കൊണ്ടുപോയിരുന്നത്. എന്നെ സംബന്ധിച്ച് പഠനം പൂർത്തിയായ കോളേജിൽ തന്നെ പഠിപ്പിക്കാനുള്ള അവസരം കിട്ടിയത് വളരേ സന്തോഷവും ഒപ്പം അഭിമാനവും തരുന്നതാണ്

എൻ്റെ ഫാദറിന് ആ കോളേജിൽ അത്യാവശ്യം എന്നല്ല അതിനുമുകളിൽ ഹോൾഡ് ഉള്ളതിനാൽ എനിക്ക് ലീവ് എന്നത് ഒരു ബുദ്ധിമുട്ടായില്ല .പലർക്കും ഇപ്പോൾ ചിന്തിക്കുമായിരിക്കും  എനിക്ക് എങ്ങിനെയാ അവിടെ ജോബ് കിട്ടിയത് എന്ന് , എൻ്റെ ഫാദറിനുള്ള ഹോൾഡ്‌കൊണ്ടാണ് ജോബ് കിട്ടിയെന്നു കരുതുകയും വേണ്ട പക്ഷെ മക്കളെ അങ്ങിനെയൊന്നുമല്ല ഞാൻ നന്നായി പഠിച്ചു തന്നെയാണ് അവിടെ ജോബ് കിട്ടിയത്

കുഞ്ഞു പിറക്കാത്തതിനാൽ അവസാനം പ്രകാശ് തന്നെയാണ് എനിക്ക് ലോങ്ങ് ലീവ് വാങ്ങിപ്പിച്ചു എന്നെ ദുബായിലേക്കു ഒപ്പം കൊണ്ടുപോകാം എന്ന ആശയം വെക്കുന്നതും  കൊണ്ടുപോകുന്നതും  , നമ്മുടെ അല്ല ഞങളുടെ ഈ ചെറിയ ഗ്രാമത്തിൽനിന്നും ദുബായ് എന്ന മനോഹര നഗരത്തിലേക്കുള്ള മാറ്റം എന്നെ അതിശയിപ്പിച്ചുപ്പോയി . ഞാൻ ചിത്രങ്ങളിലും സിനിമകളിലും കണ്ടതിനേക്കാൾ മനോഹരം അതാണ് ഒറ്റവാക്കിൽ ദുബായ്

ഞാൻ ആദ്യമായി കണ്ട മനോഹാര്യത എന്നുപറയുന്നതുതന്നെ ആകാശമുട്ടനെയുള്ള ഗോപുരങ്ങൾകണക്കെയുള്ള ബിൽഡിങ്‌സ് , ഞാൻ ആദ്യമായി അവിടെ ഫ്ലൈറ്റ് ലാൻഡ് ചെയ്തപ്പോൾ അവിടെ തെളിഞ്ഞിരുന്ന വെളിച്ചത്തിൽ എനിക്കുതോന്നിപോയി

💬 Comments

View all comments