Chapter Title : എൻ്റെ കിളിക്കൂട് 4 [Dasan]
ബുദ്ധിമുട്ട് ഇപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്. എന്തൊരു നഷ്ടബോധമാണ്. കിളിയെ നോക്കി പുറത്തേക്കിറങ്ങി വീടിനു ചുറ്റും നടന്നു നോക്കി കണ്ടില്ല. അമ്മുമ്മ കുറച്ചു കഴിഞ്ഞപ്പോൾ എൻറെ അടുത്ത് വന്നു പറഞ്ഞു:- " നീ പോയി ഒരു ഓട്ടോറിക്ഷ വിളിച്ചോണ്ട് വാ, ആ പെൺകൊച്ച് രാവിലെ എഴുന്നേറ്റ് പടികളിറങ്ങുമ്പോൾ കാല് തെന്നി വീണു. വേദന എടുക്കുന്നു എന്ന് പറഞ്ഞാൽ അവൾ മുറിയിൽ ഉണ്ട്. ഓട്ടോറിക്ഷയും വിളിച്ചുകൊണ്ടുവന്നു നീ ആ ജംഗ്ഷനിലുള്ള എല്ല് ഡോക്ടറെ കാണിക്ക്, ഞാൻ അപ്പോഴേക്കും ഉച്ചക്ക് കഴിക്കാനുള്ള ചോറ് ആക്കി വയ്ക്കാം, വേഗം ചെല്ല് ഓട്ടോറിക്ഷ വിളിക്ക്" അപ്പോൾ അതാണ് കാര്യം കിളി മുറിയിൽ ഉണ്ട്, മുറി അടഞ്ഞു കിടക്കുകയായിരുന്നു അതുകൊണ്ട് അവിടെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. ഞാൻ ഉടൻ സൈക്കിളുമായി പോയി ഓട്ടോറിക്ഷയും വിളിച്ചു തിരിച്ചുവന്നപ്പോൾ അമ്മുമ്മ കിളിയെ റെഡിയാക്കിയിട്ടുണ്ടായിരുന്നു. അകത്തേക്ക് ചെന്നപ്പോൾ
അമ്മൂമ്മ:- "എടാ നീ ഒന്നു പിടിച്ചേ എനിക്ക് ഒറ്റയ്ക്ക് താങ്ങാൻ വയ്യ" ഞാൻ പിടിക്കാൻ ചെന്നപ്പോൾ അവൾ പറയുകയാണ് "വലിയമ്മേ ഞാൻ നടന്നു കൊള്ളാം" ഞാൻ അതുകൊണ്ട് പിടിക്കാൻ നിന്നില്ല. കടുത്ത വെറുപ്പ് എന്നോട് ഉണ്ടെന്ന് കൂടുതൽ വ്യക്തമാക്കുന്ന തരത്തിലായിരുന്നു പ്രവർത്തി. നടക്കുന്നതിനിടയിൽ തെന്നി വീഴാൻ പോയപ്പോൾ അമ്മൂമ്മ പറഞ്ഞു:- " എടാ നീ ഒന്നു പിടിച്ചേ, ഈ പെൺകൊച്ച് ഇതൊക്കെ പറയും. അവിടെ ചെല്ലുമ്പോൾ നീ ശരിക്ക് പിടിച്ചിറക്കണെ, ഞാനും വന്നേനെ പക്ഷേ ഉച്ചക്ക് കഴിക്കാനുള്ള ചോറും കറികളും ഒക്കെ ആക്കണ്ടേ, വേഗം ചെല്ല് മക്കളേ" ഞാൻ കിളിയെ പിടിച്ച് നടത്തി ഓട്ടോറിക്ഷയിൽ കയറ്റി ഡ്രൈവറോടൊപ്പം ഞാൻ ഇരിക്കാൻ ശ്രമിച്ചപ്പോൾ അയാൾ പറഞ്ഞു - പുറകിൽ ഇരുന്നു കൂടെ ഞാൻ അപ്പോൾ ഒരു ഒഴിവു പറഞ്ഞു:- "ചേട്ടാ അവിടെ ചെല്ലുമ്പോൾ ഇറങ്ങാനുള്ള എളുപ്പത്തിന് ഇങ്ങനെ ഇരിക്കുന്നതാണ് നല്ലത് " ഡോക്ടറുടെ വീട്ടിലെത്തി ഞാനിറങ്ങി, കിളി തന്നെ ഇറങ്ങാൻ ശ്രമിക്കുന്നുണ്ടായിരുന്നു ഞാൻ ചെന്ന് പിടിച്ചപ്പോൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി അത് കാര്യമാക്കാതെ ഞാൻ പിടിച്ചിറക്കി. ഓട്ടോറിക്ഷ ചേട്ടനോട് ഞാൻ ചോദിച്ചു വെയിറ്റ് ചെയ്യാമോ എന്ന് അയാൾ പറഞ്ഞു അധികസമയം വെയിറ്റ് ചെയ്യില്ല ഞാൻ
💬 Comments
View all comments