Chapter Title : എൻ്റെ കിളിക്കൂട് 4 [Dasan]
ഷീറ്റ് വിരിച്ചിട്ട് കിളിയേ കിടത്തി, അമ്മുമ്മയെ സഹായിക്കാൻ ഞാനും അടുക്കളയിലേക്ക് ചെന്നു മീൻ മേടിച്ച് വെട്ടിക്കഴുകി വച്ചിട്ടുണ്ടായിരുന്നു അതിനു വേണ്ട എല്ലാ ചേരുവകളും ഞാൻ അടുപ്പിച്ചു കൊടുത്തിട്ട് എൻറെ മുറിയിലേക്ക് പോയി. കിളി ഇന്ന് ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങിയപ്പോൾ പറഞ്ഞ വാക്കുകൾ ഓർക്കുകയായിരുന്നു എന്തുമാത്രം ദേഷ്യത്തിലാണ് പറഞ്ഞത്, അത്രമാത്രം ദേഷ്യം എന്നോട് ഉണ്ട്. ഇതൊക്കെ ആലോചിച്ച് കിടക്കുമ്പോൾ അമ്മൂമ്മ ചോറ് തിന്നാൻ വന്നു വിളിച്ചു. ഞാൻ ടേബിളിന് അരികിലേക്ക് ചെല്ലുമ്പോൾ, അമ്മൂമ്മ കിളി ക്കുള്ള ഭക്ഷണവുമായി ആ മുറിയിലേക്ക് പോകുന്നത് കണ്ടു. പെട്ടെന്ന് അമ്മുമ്മയുടെ വിളിയാണ് കേട്ടത് - " എടാ വേഗം വാ, ദേ ആ പെൺകൊച്ച് താഴെ കിടക്കുന്നു" ഞാൻ വേഗത്തിൽ അങ്ങോട്ട് ഓടിച്ചെന്നപ്പോൾ കിളി താഴെ ഇരുന്നു നേരുള്ള കാലും പൊക്കിപ്പിടിച്ച് കരയുന്നു ഉച്ചത്തിലുള്ള കരച്ചിൽ അല്ല കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ട്. അമ്മൂമ്മ എന്നോട് പറഞ്ഞു:- " എടാ മോൾക്ക് ബാത്റൂമിൽ പോകണം എന്ന് പറഞ്ഞു, ഒന്ന് പിടിച്ച് അങ്ങോട്ട് ആക്ക്" ഞാൻ പിടിച്ച ബാത്റൂമിൽ ആക്കിയിട്ട് മുറിക്കു പുറത്തിറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അമ്മൂമ്മ വീണ്ടും വിളിച്ചു. അമ്മൂമ്മയ്ക്ക് ഒറ്റയ്ക്ക് കിളിയേ പൊക്കാനും എടുക്കാനും വയ്യാത്ത അവസ്ഥയാണ്, കാരണം വീട്ട് ആവശ്യത്തിന് എന്ന് പറഞ്ഞ് അമ്മൂമ്മ ഒരു പശുവിനെ വളർത്തിയിരുന്നു. പശുവിനെ തൊഴുത്തിൽ നിന്നും മാറ്റി പുറത്തു കെട്ടാൻ വേണ്ടി അഴിച്ചപ്പോൾ പശു ഓടി അമ്മൂമ്മയുടെ കാലിൽ കയറു കുടുങ്ങി വീണ് കാല് രണ്ടായി വട്ടം ഒടിഞ്ഞു സ്റ്റീൽ ഇട്ടിരിക്കുകയാണ്. ഇത് സംഭവിച്ച് ഭേദം ആയിട്ട് അധികം നാളായിട്ടില്ല, അതോടെ ആ പശുവിനെ വിറ്റു. അതുകൊണ്ട് കാലിന് നല്ല വേദനയുണ്ട്. ഞാൻ ചെന്ന് ബാത്റൂമിൽ നിന്നും ഇറക്കി കൊണ്ടുവന്നു ബെഡ്ഡിൽ ഇരുത്തി ഭക്ഷണം ഒരു സ്റ്റൂളിൽ അമ്മൂമ്മ വച്ചു കൊടുത്തിട്ട് - "കഴിക്കു മോളെ ഞാൻ കുടിക്കാൻ വെള്ളവും ആയി വരാം" എന്ന് പറഞ്ഞ് അമ്മൂമ്മ അപ്പുറത്തേക്ക് പോയി ഞാനും ടേബിളിലേക്ക് നീങ്ങി ഭക്ഷണം കഴിക്കാൻ. വെള്ളവുമായി അമ്മമാർ തിരിച്ചു റൂമിലേക്ക് പോകുന്നത് കണ്ടു, റൂമിൽ നിന്നും കിളിയുടെ ശബ്ദം കേട്ടു
💬 Comments
View all comments