Chapter Title : എൻ്റെ കിളിക്കൂട് 4 [Dasan]
- " വല്യമ്മേ ഞാൻ വീട്ടിൽ പൊയ്ക്കോളാം വീട്ടിൽനിന്നും ആരെയെങ്കിലും വരുത്തിയാൽ മതി, വല്യമ്മയ്ക്ക് ബുദ്ധിമുട്ടാവില്ലേ" അമ്മൂമ്മ:- " എന്ത് ബുദ്ധിമുട്ട് മോളെ, മോൾക്ക് ഇവിടെവെച്ച് അല്ല ഇത് സംഭവിച്ചത്. ഇനി എനിക്ക് ബുദ്ധിമുട്ടാണെങ്കിൽ തന്നെ ഇവിടെ അജയൻ ഉണ്ടല്ലോ. മോൾക്ക് പോകണമെങ്കിൽ ആകാം, പക്ഷേ സുഖമായിട്ടു മതി. ഇത് മോളുടെ വീട്ടിൽ ഇപ്പോൾ അറിയിക്കുന്നില്ല" പിന്നീട് ശബ്ദമൊന്നും കേട്ടില്ല. ഭക്ഷണശേഷം ഞാൻ ടേബിളിൽ നിന്നും എഴുന്നേറ്റ് മുറിയിലേക്ക് ചെന്ന് ബാത്റൂമിൽ കയറി കപ്പിൽ വെള്ളവും വായ കഴുകി ഒഴിക്കുവാൻ ബക്കറ്റുമായി കിളിയുടെ അടുത്ത് ചെന്നൂ അമ്മുമ്മയോട് പൊയ്ക്കൊള്ളാൻ പറഞ്ഞു, പോകുന്നതിന് മുമ്പ് അമ്മുമ്മ എന്നോട് പറഞ്ഞു:- "മോൾക്ക് സുഖം ആകുന്നതുവരെ നീ ഹാളിൽ കിടന്നാൽ മതി, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ കേൾക്കണ്ടേ നീ മുറിയും അടച്ച് അകത്തുകടന്നാൽ ഒന്നുമറിയില്ല.... കേട്ടല്ലോ" ഞാൻ ശരി എന്ന് പറഞ്ഞു. അമ്മൂമ്മ കിളി കഴിച്ച പാത്രവുമായി അടുക്കളയിലേക്ക് പോയി. കപ്പിലെ വെള്ളം കിളിയുടെ കയ്യിലേക്ക് കൊടുത്തു ബക്കറ്റ് തുപ്പാൻ പാകത്തിന് വെച്ച് കൊടുത്തു, ഞാൻ മുഖത്തേക്ക് നോക്കിയില്ല. ആ രൗദ്രഭാവം കണ്ട് മനസ്സ് വിഷമിക്കണ്ടല്ലൊ എന്നുകരുതി തന്നെയാണോ മുഖത്തേക്ക് നോക്കാതെ ഇരുന്നത്. മുഖവും വായും കഴുകി കഴിഞ്ഞ് എന്ന് ബോധ്യമായപ്പോൾ ഞാനാ കപ്പു വാങ്ങി ബക്കറ്റുമായി ബാത്ത് റൂമിലേക്ക് കയറി അത് ക്ലീൻ ചെയ്ത് ഞാൻ ഇറങ്ങി സിറ്റൗട്ടിലേക്ക് പോയി.
എന്നോട് ദേഷ്യം ഉണ്ടെങ്കിലും അതേ രീതിയിൽ എനിക്ക് തിരിച്ചു കാണിക്കാൻ കഴിയില്ല അത്രയ്ക്കും ഇഷ്ടമാണ്.
രാത്രിയിൽ അമ്മൂമ്മ ഓയിൽമെൻറ് എടുത്തുകൊണ്ട് കിളിയുടെ മുറിയിലേക്ക് പോയി കുറച്ചു കഴിഞ്ഞു എന്നോട് വിളിച്ചു പറഞ്ഞു:- " അജയ അടുപ്പിൽ വെള്ളം ചൂടാക്കാൻ വച്ചിട്ടുണ്ട് അതൊന്നു ഇങ്ങോട്ട് എടുത്തോ" ഞാൻ ചൂടായ വെള്ളവും ഒരു തോർത്തും ആയി ആ മുറിയിലേക്ക് ചെന്നു, കാലിൽ ഓയിൽമെൻറ് പുരട്ടിയിട്ട് ഉണ്ട്. ഞാൻ ആ വെള്ളവും തോർത്തും സ്റ്റൂളിൽ വച്ചപ്പോൾ അമ്മൂമ്മ "നീയൊന്നു ചൂടുപിടിച്ചെ, എനിക്ക് ആ പരുവം അറിയില്ല. ഇവനാണ് എൻറെ കാലൊടിഞ്ഞപ്പോൾ വേണ്ട ശുശ്രൂഷകൾ ഒക്കെ ചെയ്തത് ഇവന് പ്രത്യേക മരുങ്ങാണ്" ഞാൻ കൈ ചൂടായ
💬 Comments
View all comments