Chapter Title : ?എന്റെ കൃഷ്ണ 08 ? [അതുലൻ ]
പോലും ലൂസ്സായിട്ടില്ല.....
അല്ല നീയിത് അനക്കാറില്ലേഡാ....
അത് ഞാൻ സൂക്ഷിക്കണതിന്റെയാണ് ആശാനേ.... പൊന്നുപൊലെയല്ലേ കൊണ്ട്നടക്കണേ......
അങ്ങനെ വേണം മോനെ........ പിന്നെ ഇപ്പോ നല്ല ഹൈവേ ഒക്കെയല്ലേ.....
അതൊക്കെ ഞാൻ പണ്ട് തടിലോറി ഓടിച്ചിരുന്നപ്പോ........ കാട്ടിൽ കൂടിയല്ലേ പെടക്കണേ......
ഉഫ്ഫ്ഫ്.......ആശാൻ തളളി തുടങ്ങി...
ഒപ്പം നിന്ന അപ്പു പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു...
ഡാ അച്ചു നീ കേൾക്കുന്നില്ലേ.......
എന്റെ പ്രതികരണം കിട്ടാത്തോണ്ട് ആശാൻ പിന്നെയും വിളിച്ചു ചോദിച്ചു....
ആഹ് പറഞ്ഞോ ആശാനേ...... വേറെ വഴിയില്ലാതെ ഞാൻ കേട്ട് നിന്നുകൊടുത്തു..?
ആഹ്...അപ്പോ തടിലോറി....
ഡാ ഞാൻ ഒരുദിവസം വയനാട് കൂപ്പിൽ നിന്ന് തടിയും കേറ്റി കാട്ടിലൂടെ വരായിരുന്നു..കാടെന്നു പറഞ്ഞാ കൊടും കാട്......വഴിയുടെ ഒരു വശം 50 കോൽ താഴ്ചയാണ്.. ഒപ്പം കിളിയായിട്ടുളളതോ ഒരു ചെക്കനും.......
ഹോ അവന്റെ വിധി.... ആശാനേ എങ്ങനെ സഹിച്ചെന്നാവോ?.. അതും ഓർത്ത് ഞാൻ ഒന്ന് മൂളി കൊടുത്തു...
ആഹ് അങ്ങനെ വന്നോണ്ടിരുന്നപ്പോ
കുറച്ച് മുന്നിലായിട്ട് നിൽക്കയാണ് ഒരുത്തൻ...... ആരാണ്.....
വീരപ്പൻ ആണാ ആശാനേ....
അപ്പുവിന്റെ ചോദ്യം കേട്ടിട്ട് ഞാൻ ചിരിച്ചൊരു വഴിയായി... അപ്പു ആശാനിട്ട് നല്ല പ്ലിംഗ് കൊടുക്കാറുണ്ട് ?......
'ഏയ്യ് അത് സത്യമംഗലം കട്ടിൽ വെച്ചല്ലെടാ വീരപ്പനെ കണ്ടത്.... ഇത് വയനാട്ടിലെ കാര്യമല്ലേ പറയുന്നേ...'
പടച്ചോനെ... ഇങ്ങേരിത് വീരപ്പൻ വരെയെത്തിയാ ?......
അപ്പു കളിയാക്കിയതാണെന്ന് മനസ്സിലാക്കാതെ ആശാൻ പിന്നേം തകർക്കുകയാണ്.......
അല്ലാശാനെ ആരാ മുന്നിൽ നിക്കുന്നത്..... തളള് ആണെന്ന് അറിയാമെങ്കിലും ഞാൻ ചോദിച്ചു...
എട മോനെ......അതാരാണെന്നറിയോ.
കാട് വിറപ്പിക്കണ ഒറ്റകൊമ്പൻ....
കൂപ്പിലെ പണിക്കാരുടെ പേടി സ്വപ്നം.
അവന്റെ മുന്നിൽ പെട്ടവർ പിന്നെ മരിച്ചെന്ന കണക്ക്......
ആനയെന്നു പറഞ്ഞാ ഒന്നൊന്നര ആന.... ഒറ്റകൊമ്പ് എന്നൊക്കെ പറഞ്ഞ അതാണ് കൊമ്പ്.....
ഇജ്ജാതി കൊമ്പ് പിന്നെ ഒരാനക്കും കണ്ടിട്ടില്ല.......
അങ്ങനെ ലോറിയും കൊമ്പനും നേർക്ക് നേർ അങ്ങനെ നിന്നു......
"എന്നിട്ട്......." കഥ ഏകദേശം തീരാറായെന്ന് മനസ്സിലായ ഞാൻ അക്ഷമനാണെന്ന പോലെ ചോദിച്ചു... ഇതൊന്ന് കഴിഞ്ഞിട്ട് വേണം വണ്ടി വാട്ടർ സർവീസിന് കേറ്റാൻ.... ?
എന്നിട്ട് എന്താവാൻ..... സർവ്വദൈവങ്ങളെയും വിളിച്ചു ഒരൊറ്റ എടുക്കൽ...... അവനും ലോറി മറിച്ചിടാനുളള വരവാണെന്ന്
💬 Comments
View all comments