Chapter Title : ?എന്റെ കൃഷ്ണ 08 ? [അതുലൻ ]
അതോണ്ട് ഞാൻ മൈൻഡ് ചെയ്യാതെ
വേഗംഡോർ തുറന്ന് കേറിയിരുന്നു....
ഒരു 10 മിനിറ്റ് സ്റ്റാർട്ട് ചെയ്തിടണം....
മിററിലൂടെ നോക്കിയപ്പോൾ മാഷ് അടുത്തേക്ക് വരുന്നത് കണ്ടു.....
"മ്മ്മ്മ്മ് കിട്ടും, കിട്ടും.... എന്നെ ഇപ്പോ കിട്ടും" എന്ന പോലെയാ ഞാൻ വണ്ടിയെടുത്ത് വിട്ടത്.... ?
നേരെ തോമസ്സേട്ടന്റെ ഓഫീസിലേക്ക് പോയി......വണ്ടി ഒതുക്കിയിട്ട് നേരെ
വേണുവേട്ടന്റെ ക്യാബിനിലേക്ക് നടന്നു....... തോമസ്സേട്ടന്റെ ക്യാബിനിൽ വരെ അനുവാദം ചോദിക്കാതെ കേറാൻ അധികാരമുളള ചുരുക്കം ചിലരിൽ ഞാനുമുണ്ട്..... പക്ഷെ കാക്കിയിട്ടാൽ നമ്മളെന്നും നിൽക്കേണ്ട സ്ഥാനത്തെ നിന്നിട്ടുളളു......വേണുവേട്ടനെ കണ്ട് പൈസയും വാങ്ങി, പൈസ വാങ്ങാൻ വരാൻ വൈകിയതിൽ സ്നേഹത്തിലുളള നല്ല തെറിയും കേട്ട്
തൃപ്തിയോടെ ഞാൻ തിരിച്ചിറങ്ങി?.
ഇനി നേരെ ഷോറൂമിൽ പോണം.....
സമയം കളയാതെ അവിടേക്ക് വിട്ടു....
എന്റെ വണ്ടിയുടെ ഓണറും ഡ്രൈവറും ഞാൻ തന്നെയായത് കൊണ്ട്, വണ്ടി സർവീസ് ചെയ്യിക്കാൻ ചെല്ലുമ്പോൾ അവരുടെ ഒരു കളിയും നടക്കില്ല.... എഞ്ചിൻ ഓയിലൊക്കെ നോക്കി നിന്ന് തന്നെ ഞാൻ മാറ്റിക്കുകയുളളു....
റോഡിൽ പറന്നു ജീവിക്കണവനെ തുരന്ന് തിന്നുന്ന തെണ്ടികളാണ് ഷോറൂമിൽ ഉളളത്....
വണ്ടി കേറ്റി പരിചയക്കാരായിട്ടുളള ഡ്രൈവർമാരോടും, അപ്രന്റീസ് ചെയ്യാൻ വന്ന അപ്പുവിനോടും സംസാരിച്ചു നിന്നപ്പോഴാണ് ആശാന്റെ വരവ്വ്.......
ആള് അവിടത്തെ മെയിൻ പണിക്കാരനാണ്..... അതോണ്ട് തന്നെ എല്ലാവരും ആശാൻ എന്നെ വിളിക്കാറുളളു.... 'വെളളാനകളുടെ നാടെന്ന' സിനിമയിലെ പപ്പു ചേട്ടന്റെ ചെറിയൊരു പകർപ്പ് ?...
ആശാന്റെ തളള് ഒരു രക്ഷയില്ല... തളളി തളളി സ്റ്റാർട്ട് ആവാത്ത വണ്ടി വരെ തളളി നീക്കും...അമ്മാതിരി ഐറ്റമാണ് ആശാൻ.....
ആഹ് അച്ചുവേ..... നിന്റെ ചെക്കന് എന്താടാ പറ്റ്യേ......പനി പിടിച്ചാ....
ആശാൻ എന്നെ കണ്ടപ്പോ കളിയാക്കി ചോദിക്കുന്നതാണ്?...
ഏയ് ഇല്ലാശാനെ.......ചെറിയൊരു വയറിളക്കം?..... ഒന്ന് നോക്ക്യേ......
കൗണ്ടർ അടിയൊക്കെ അപ്പപ്പോ കൊടുക്കും..........
അങ്ങനെ ഡോക്ടർ പരിശോധിക്കാൻ തുടങ്ങി.... എല്ലാം ചെക്ക് ചെയ്യുന്നതിനിടയിൽ ആശാന്റെ തളള് തുടങ്ങി.......
'ഡാ അച്ചുവേ....... 'വണ്ടിയുടെ അടിയിൽ കിടന്ന് എഞ്ചിൻ സൈഡ് നോക്കികൊണ്ട് ആശാൻ വിളിച്ചു....
ആഹ് പറഞ്ഞോ ആശാനേ കേൾക്കുന്നുണ്ട്....ഞാൻ അപ്പ്രെന്റിസ് പിളേളരായി വർത്താനം പറയുന്നതിനിടയിൽ ആശാനോടായി വിളിച്ചു പറഞ്ഞു.......
വണ്ടിക്ക് ഒരു കുഴപ്പോം ഇല്ലടാ......എഞ്ചിൻ സൈഡ് ഒരു ബോൾട്ട്
💬 Comments
View all comments