0%

Chapter Title : ?എന്റെ കൃഷ്ണ 08 ? [അതുലൻ ]

Author : Kambikathakal Read All Parts 589
നിന്നും അകന്ന് മാറികൊണ്ട് വല്ലാതെ കിതയ്ക്കുന്നുണ്ട്.......... ശോ പാത്രം പിടിച്ചപ്പോ കൈ വിറയൽ......പ്രഷർ കുറഞ്ഞെന്ന് തോന്നണു..... മോളെ ഇത്തിരി ഉപ്പിട്ട്  നാരങ്ങവെളളം എടുത്തെയെന്നും പറഞ്ഞാണ് അമ്മ അടുക്കളയിലേക്ക് വന്നത്....... കിച്ചു വേഗം ചെന്ന് അമ്മയുടെ കൈയിൽ നിന്നും പത്രമൊക്കെ വാങ്ങി  കസ്സേര നീക്കിയിട്ട് കൊടുത്തു......... എന്താമ്മേ..... ഇതൊക്കെ ഞാൻ എടുക്കില്ലേ..... കിച്ചുവിന്റെ ശകാരം കേട്ട് അമ്മ കസ്സേരയിലേക്കിരുന്നു... പെട്ടെന്ന് പ്രഷർ കുറഞ്ഞതാ മോളെ .. സാരില്ല....... അല്ല നീ എങ്ങോട്ടാ..... ഇന്ന് ഓട്ടം ഉണ്ടോടാ......... കസ്സേരയിലേക്ക് ഒന്ന് ചാഞ്ഞിരുന്നുകൊണ്ട് അമ്മ എന്നോടായി ചോദ്യം..... ഇല്ല ..... ഞാൻ ഉച്ചക്ക് വരും... വണ്ടി ഷോറൂമിൽ കൊണ്ടോണം......... അപ്പോഴേക്കും കിച്ചു ഉപ്പിട്ട് നാരങ്ങവെളളം  അമ്മക്ക് കൊടുത്തു..... അല്ല നീ വെളളം കുടിച്ചോടാ...... വേണേൽ ഇതിത്തിരി കുടിച്ചോ............ അമ്മ ഒരുകവിൾ  കുടിച്ച് എന്നെ നോക്കികൊണ്ട് ചോദിച്ചു..... എനിക്ക് വേണ്ടമ്മേ........ ഞാൻ നല്ല മധുരമുളള വെളളം കുടിച്ചെന്ന് കിച്ചുവിനെ നോക്കി പറഞ്ഞതും പെണ്ണിന്റെ മുഖമാകെ ചുവന്നു....എന്റെ നോട്ടം കണ്ടിട്ടാകാണം അവൾക്ക് ചിരി വന്നത് ?....... ഹിഹി.... ഇനിയും നിന്നാൽ എന്റേം കിച്ചൂന്റേം മുഖം കണ്ട് അമ്മക്ക് എന്തെങ്കിലും മനസ്സിലാകും..... ഞാൻ പിന്നെ അവിടെ നിന്നില്ല..... വേഗം ഹാളിലേക്ക് നടന്നു.... അമ്മു സോഫയിൽ ചാരിക്കിടന്ന് ടീവിയും കാണുന്നുണ്ട്, ഫോണിലും തോണ്ടുന്നുണ്ട്.......
ഇറയത്തേക്ക് നടക്കാൻ പോയ എന്നെ  അപ്പോഴാണ് അമ്മു കണ്ടത്..... 'അച്ചുച്ചേട്ടാ.........എപ്പോഴാ തിരിച്ച് വരാ.......... 'അതും ചോദിച്ച്  അമ്മു സോഫയിൽനിന്ന് എണീറ്റ് ഇറയത്തേക്ക് വന്നു.... എന്താടി....... എന്തേലും വാങ്ങണോ... എനിക്കൊന്നും വേണ്ട..... എപ്പോഴാ വരായെന്ന് പറ.......അമ്മൂസ് ഇത്തിരി ആകാംഷയോടെ ചോദിച്ചപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്...... ഇന്നലെ ബീച്ചിൽ കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നല്ലോ....എന്റെ  പട്ടികുഞ്ഞ് അത് ഓർത്ത് വെച്ചിരിക്കുകയാണ് ?..... ഹിഹി... ചേട്ടൻ വന്നിട്ട് വൈകിട്ട് കൊണ്ടുപോകാടി എന്ന് പറഞ്ഞതും അമ്മൂസിന് സന്തോഷം വന്നു..... രണ്ട് കൈയും അടിച്ചുകൊണ്ട് അവൾ നിന്നനിൽപ്പിലൊന്ന് ചാടി ?.... ഇങ്ങനൊരു കൊച്ച്....... ഞാൻ റ്റാറ്റയും കൊടുത്ത് വേഗം റോഡിലേക്ക് നടന്നു....... വണ്ടിയുടെ അടുത്തെത്തിയതും അച്ഛനും മുത്തശ്ശനും ആരോടോ വർത്താനം പറഞ്ഞ്  നിൽക്കുന്നത് കണ്ടു...... എന്റമ്മോ ബാലൻമാഷാണ്.... അങ്ങേരുടെ മുന്നിൽ പെട്ടാൽ ഉപദേശിച്ച് കൊന്നുകളയും......

💬 Comments

View all comments