Chapter Title : ?എന്റെ കൃഷ്ണ 08 ? [അതുലൻ ]
ഇതൊക്കെയൊന്ന് നിറച്ചു വെച്ചൂടെ.... മനുഷ്യന് ദാഹിച്ചിട്ട് വയ്യ.....എന്ത് കഷ്ട്ടായിത്...... ശോ...
ഞാൻ അങ്ങനെ നൈസ് ആയിട്ടൊരു നമ്പറിട്ട് ജഗ്ഗ് ആയിട്ട് അടുക്കളയിലേക്ക് നടന്നു....
ചെന്നപ്പോഴുണ്ട് കിച്ചു പാത്രം കഴുകുന്ന തിരക്കിലാണ്.......
എനിക്കാണേൽ രാവിലെ തൊട്ട് പെണ്ണിനെ സാരിയിൽ കണ്ടിട്ട് കൊതിയായിട്ട് വയ്യ......
ഒച്ചയുണ്ടാക്കാതെ പയ്യെ അടുത്തേക്ക്
ചെന്നു......... കിച്ചൂസ്സിന്റെ പിന്നിലെത്തിയതും ഞാൻ പെട്ടെന്നാണ് ചെവിയിൽ
ചുണ്ട് മുട്ടിച്ചുകൊണ്ട് ഇത്തിരി വെളളം എന്ന് പറഞ്ഞത്....
ഹിഹി.... പെണ്ണ് നിന്നനിൽപ്പിൽ ഞെട്ടിപ്പോയി ..... പിന്നെ തല ചരിച്ചു എന്നെയൊരു നോട്ടം......വല്ലാത്തൊരു കൊതി തോന്നി അവളുടെയാ നോട്ടം കണ്ടപ്പോ...... ?
ശോ പേടിച്ചു പോയെട്ടോ അച്ചേട്ടാ....
കിച്ചു ഒന്ന് ചിണുങ്ങിക്കൊണ്ട് പിന്നെയും പാത്രം കഴുകാൻ തുടങ്ങി.........
ഹിഹി... ഡി പൊട്ടി.. അതിന് ഞാൻ പേടിപ്പിച്ചതല്ലല്ലോ...ഉമ്മ വെച്ചതല്ലേ........ ?.
അത് കേട്ടതും പെണ്ണിന് നാണം വന്നിട്ട് ചിരി വരുന്നുണ്ട്........അവളുടെ ചിരി കണ്ടിട്ട് എനിക്ക് പിന്നെയും കൊതി കൂടി എന്ന് വേണം പറയാൻ.........
ഞാൻ പിന്നിൽ നിൽക്കുന്നത് കൊണ്ടായിരിക്കാം എന്റെ മുത്തിന് പിന്നെയും കളളചിരി വരുന്നുണ്ട്...
കിച്ചു കൈ കഴുകികൊണ്ട് തിരിഞ്ഞു നിന്ന് എന്നെയൊന്നു തളളി നീക്കാൻ നോക്കി...... പക്ഷെ ഞാൻ എവിടെ നീങ്ങാൻ..... രണ്ട് കയ്യും സ്ലാബിൽ പിടിച്ചുകൊണ്ട് ഒന്നുകൂടെ കിച്ചുവിനോട് ചേർന്ന് നിന്നു.....
അച്ചേട്ടാ വേണ്ടട്ടോ ......... മാറിക്കെ......ദേ അമ്മ വാരോട്ടോ..... വെപ്രാളത്തോടെയുളള കിച്ചുവിന്റെ വർത്താനം കേട്ടതും ഒരു ചിരിയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് കിച്ചുവിനെ ഞാൻ പയ്യെ എന്നിലേക്ക് ചേർത്തു......
'മ്മ്മ് അച്ചേട്ടാ.......' കിച്ചുവിന്റെയാ വിളിയിൽ അടുക്കളയിലാണ് നിൽക്കുന്നതെന്ന കാര്യം പോലും ഞാൻ മറന്നു.....
പെണ്ണിന്റെ നെഞ്ചിടിപ്പ് കൂടുന്നത് ഞാനറിഞ്ഞു.........ചെറുതായി കഴുത്തിൽ വിയർപ്പ് പൊടിഞ്ഞിരിക്കുന്നു......
എന്റെ ശ്വാസം കിച്ചു ശ്വസിക്കുന്ന അത്രയും എന്റെ ചുണ്ടുകൾ എത്തിയപ്പോൾ കിച്ചുവിന്റെ മിഴികൾ താനേയടഞ്ഞു പോയി.....
പതിയെ അവളുടെ കുഞ്ഞുചുണ്ടുകളെ നുണഞ്ഞതും എന്റെ പുറത്ത് അവളുടെ കൈകൾ പിടിമുറുക്കി......
എന്റെ ജീവന്റെ പകുതിയെയാണ് ഞാനിപ്പോ ചേർത്ത് പിടിച്ചിരിക്കുന്നത്.....
അത്രയും ജീവനാണ് എനിക്ക് എന്റെ കിച്ചുവിനെ........എത്ര നുണഞ്ഞിട്ടും മതി വരുന്നില്ല.... കൊതി കൂടുന്ന പോലെ......
ഒരു ഞെട്ടലോടെയാണ് ഹാളിൽ പാത്രം വീഴുന്ന ശബ്ദം കേട്ടത്......
കിച്ചു എന്നിൽ
💬 Comments
View all comments