0%

Chapter Title : ?എന്റെ കൃഷ്ണ 08 ? [അതുലൻ ]

Author : Kambikathakal Read All Parts 587
ഹൗസിൽ ഹനീഫിക്ക പറയുന്ന പോലെ എന്താണൊരു സൈഡ് വലിവ്......? ഹിഹി...... ആഹാ അപ്പോ നീയാണല്ലേ ഇതിന്റെ ഡ്രൈവർ ?......അമ്മു എന്നെയും വലിച്ചു കൊണ്ട് ആനയെ കാണാൻ പോകുന്ന പോക്കാണ്....... അങ്ങനെ കുറച്ചുനേരം കുളിപ്പിച്ച് കുറി തൊടിയിച്ച്  നല്ല കുട്ടപ്പനാക്കി നിർത്തിയിരിക്കുന്ന കൊമ്പൻമാരെ കണ്ടു നിന്നു..... വിശപ്പിന്റെ വിളി വന്നത് കൊണ്ട് അധികനേരം അവിടെ നിന്നില്ല... വേഗം വണ്ടിയെടുത്തു....
പോകുന്ന വഴി  "അമ്മേ   ദേ   വയറു  മൂളണ ഒച്ച  കേട്ടാ ?" എന്ന് അമ്മൂസ്  പറഞ്ഞത്‌ കേട്ട് ഞങ്ങൾ  ചിരിച്ചൊരു വഴിയായി?... വീട്ടിൽ എത്തട്ടെ എന്റെ മോളെ... അമ്മ പുട്ടും കടലയും  പപ്പടോം ഒക്കെയുണ്ടാക്കി വെച്ചിട്ടുണ്ടെന്ന് അമ്മ പറഞ്ഞതും അമ്മുവിനൊരു സമാധാനം... മെയിൻ റോഡിൽ നിന്ന് വീട്ടിലേക്കുളള റോഡിലേക്ക് തിരിഞ്ഞതും  അച്ഛനും മുത്തശ്ശനും എന്റെ ലോറിയുടെ മുന്നിൽ നിൽക്കുന്നത് കണ്ടു...... വെറുതെ നടക്കാൻ ഇറങ്ങിയതാകും....... രണ്ടും പിന്നെ പറ്റിയ കൂട്ടാണെന്ന് പറയണ്ടല്ലോ.....? വീട്ടിൽ എത്തിയതും അമ്മയും കിച്ചുവും നേരെ  അടുക്കളയിലേക്ക് കേറി.......അപ്പോഴേക്കും ഞാനും അമ്മുവും വേഗം  കൈകഴുകി ഇരിപ്പായി....ഇനി  കഴിച്ചിട്ടേ ബാക്കി കാര്യമുളളു........ ഫുഡ് എത്തിയതും  പിന്നൊന്നും നോക്കിയില്ല.... നല്ല താങ്ങു താങ്ങി.... അമ്മ കിച്ചുവിനെയും പിടിച്ചിരുത്തി വിളമ്പി തുടങ്ങി........ അച്ഛനും മുത്തശ്ശനും വന്നിട്ടേ അമ്മ കഴിക്കു.... അമ്മയുടെ അച്ഛൻ മരിച്ചിട്ട് കുറച്ചു വര്ഷങ്ങളായി..... എന്നാലും അമ്മ ഇടക്ക് അപ്പുപ്പനെയോർത്ത് കരയുന്നത് കാണാം.....സ്വന്തം അച്ഛനോടെന്ന പോലെ  സ്നേഹത്തോടെയാണ് അമ്മ കിച്ചുവിന്റെ മുത്തശ്ശനെ ഇപ്പോ കാണുന്നത്....... അത് അമ്മയുടെ 'അച്ഛാ' എന്നുളള വിളി കേട്ടാൽ തന്നെ മനസ്സിലാകും.... ഞാൻ വേഗം കഴിച്ചെണീറ്റ് കൈകഴുകി മുറിയിൽ കേറി....  ടോയ്‌ലെറ്റിൽ പോയൊന്നു ഫ്രഷായി  കാക്കിഷർട്ടിട്ട്  പുറത്തേക്ക് വന്നു... അപ്പോഴും അമ്മു  എണീറ്റിട്ടില്ല.... അമ്മയാണെങ്കിൽ അവളെ അടുത്തിരുത്തി കഴിപ്പിക്കുകയാണ്..... കിച്ചുവിനെ കാണുന്നില്ലല്ലോ..... അപ്പോഴാണ് അടുക്കളയിൽ  പാത്രത്തിന്റെ ഒച്ചപ്പാട് കേട്ടത്..... അത് പാവം പാത്രം കഴുകുന്ന പണിയിലാകും....... കിച്ചുപെണ്ണ് അടുക്കളയിൽ ഒറ്റയ്ക്കാണെന്ന് മനസ്സിലായതും എന്റെയുളളിലെ  കളളത്തരം ഉണർന്നു....... ? ശോ, ഇപ്പോ എങ്ങനെയാ ഒന്ന് അടുക്കളയിലേക്ക് പോകാ ?... അങ്ങനെ ആലോചിച്ച് നിന്നപ്പോളാണ് ടേബിളിൽ വെച്ചിരുന്ന വെളളം ജഗ്ഗ് കാലിയായിരിക്കുന്നത് കണ്ടത്‌..... എന്നിലെ  കുരുട്ട്ബുദ്ധി ചെറുതായിട്ട് പ്രവർത്തിച്ചു....

💬 Comments

View all comments