Chapter Title : ?എന്റെ കൃഷ്ണ 08 ? [അതുലൻ ]
മ്മ്മ്....രണ്ട് ദിവസമായി അവനെ കണ്ടിട്ട്.....ഡി പിന്നെ ലിസ്സിയാന്റി എന്തെങ്കിലും പറഞ്ഞോ?.....
'ഏഹ്... എന്ത് പറഞ്ഞോന്ന്.......? ' അവൾക്ക് ഞാൻ ചോദിച്ച കാര്യം മനസ്സിലായെങ്കിലും ഒന്നുമറിയാത്ത പോലെ ചോദിച്ചു.......
ഇതിനോടൊക്കെ പറഞ്ഞു നിക്കാൻ പറ്റില്ല ...... ഞാൻ അതോണ്ട് കാര്യം നേരെയങ്ങ് ചോദിച്ചു....
"എന്റേം കിച്ചൂന്റേം കാര്യം ...... "
അയ്യടാ.... അറിയാൻ എന്താ തിടുക്കം
അതൊക്കെ ഞങ്ങൾ മൂത്തവർ പറയും.... അപ്പോ എന്താന്ന് വെച്ച അങ്ങോട്ട് അനുസരിച്ചാ മതി.... ഹും...
അതും പറഞ്ഞ് അവൾ ടീവിയും നോക്കിയിരുന്നു.....
അത് കേട്ടതും ഞാൻ അവളുടെ ചെവി പിടിച്ചൊന്ന് കറക്കി വിട്ടു...
ഇതിനെയൊക്കെ ചില നേരത്ത് നല്ല ചവിട്ട് ചവിട്ടാൻ തോന്നും....
ശെരിക്കും അതാണ് ചെയ്യേണ്ടത്...?
അപ്പോഴേക്കും എനിക്കുളള ചായയും കൊണ്ട് കിച്ചു എത്തി......
ദേ കിച്ചുചേച്ചി..... ഇതിനെ മരിയാദക്ക് ഇരുത്തിക്കോ ... ചെവി തിരുമ്മിക്കൊണ്ട് ജെസ്സി കിച്ചുവിനോട് പരാതി പറഞ്ഞു......
കിച്ചുപെണ്ണ് ജെസ്സിയുടെ വർത്താനം കേട്ട് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല......
അപ്പോഴാണ് അമ്മ ഇറയത്തുനിന്നും വന്നത്.....ഡാ വേഗം റെഡിയായിട്ട് പോകാൻ നോക്ക്........ ഇന്ന് മഴപെയ്യുമെന്നു റേഡിയോയിൽ പറഞ്ഞു.......അതോണ്ട് ഇരുട്ട് ആവുന്നതിനുമുന്നേ ഇങ്ങേത്തിയേക്കണം......
ഞാൻ ചായ കുടിച്ച് കിച്ചുവിനോട് റെഡിയാകാൻ പറഞ്ഞ് മുറിയിലേക്ക് പോയി.....രാവിലെയിട്ട ബ്ലാക്ക് ഷർട്ടും പാന്റ്സും എടുത്തിട്ടു
കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീകാൻ തുടങ്ങി.......
ഇപ്പോ കുറച്ച് നാളായിട്ട് ഒരുക്കം കൂടുന്നുണ്ട് ?...... മീശ എടുക്കണോ വേണ്ടയോ എന്നൊരു ചിന്ത.....
വേണ്ട....പണ്ടൊരിക്കൽ ക്ലീൻ ഷേവ് അടിച്ചിട്ട് കിട്ടിയ കളിയാക്കലൊന്നും മറന്നിട്ടില്ല.... ?
പെട്ടെന്നാണ് അമ്മു മുറിയിലേക്ക് വന്ന് എന്നെ തളളി നീക്കി ഒരുക്കം തുടങ്ങിയത്.....
'എന്തുവാടി ഇത്....... ' ഞാൻ ചോദിച്ചത് അവൾ കേട്ടതായേ ഭാവിച്ചില്ല.....
ഇനി എന്നാണാവോ ഞാൻ ഈ മുറിയിൽ നിന്ന് പുറത്താകുന്നത്?...
അതും ആലോചിച്ച് ഞാൻ പോർച്ചിൽ നിന്നും കാർ ഇറക്കിയിട്ടു....അപ്പോഴാണ് കിച്ചു ഒരുങ്ങി വന്നത്...... ഞാൻ വാങ്ങിക്കൊടുത്ത ലൈറ്റ് നീല ചുരിദാറാണ് ഇട്ടിരിക്കുന്നത്...... പെണ്ണിന്റെ വെളുപ്പ് കാരണം നെറ്റിയിലെ പൊട്ട് എടുത്ത് കാണുന്നുണ്ട്......
എന്റെ നോട്ടം കണ്ടിട്ട് പെണ്ണ് അടുത്തേക്ക് വന്ന് ഒരു ചിരിയോടെ നിന്നു.....
'എന്തിനാ അച്ചേട്ടാ ഇങ്ങനെ നോക്കണേ.......'
💬 Comments
View all comments