Chapter Title : ?എന്റെ കൃഷ്ണ 08 ? [അതുലൻ ]
ഹിഹി.... എന്റെ നോട്ടം കണ്ട് കിച്ചൂന് വല്ലാത്തൊരു നാണം......
എപ്പോഴും അതെ.... എന്നെ കളളകണ്ണിട്ട് നോക്കിനിക്കലാ അച്ചേട്ടൻ ....?അതും പറഞ്ഞ് അവളെന്നെ പയ്യെ പിച്ചി.....
ഹിഹി..... എന്നാ ഞാൻ വഴിയിൽ കൂടി പോകുന്ന പെൺപിള്ളേളരെ നോക്കട്ടേടി കിച്ചൂസ്സേ ?.....
ദേ നല്ലത് കിട്ടോട്ടാ എന്റെ കൈയീന്ന്.......?
കിച്ചു പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നതും' ഇനി ചിരിക്കോ' എന്നും ചോദിച്ച് പിന്നെയും കിട്ടി ഒരെണ്ണം...
യ്യ്യോ പിച്ചല്ലെടി.......ഇതിനെല്ലാം ചേർത്ത് ഫസ്റ്റ് നൈറ്റ് ഞാൻ തരുമെന്ന് പറഞ്ഞതും കണ്ണുമിഴിച്ചൊരു നിൽപ്പായിരുന്നു കിച്ചു ...... ?
ഞാൻ ചുണ്ടുകൊണ്ട് ഉമ്മ കൊടുക്കുന്ന പോലെ കാണിച്ചതും പാവം
മുഖം പൊത്തി ചിരി തുടങ്ങി........
അപ്പോഴേക്കും അമ്മുവും ജെസ്സിയും ഇറങ്ങി......അമ്മ പിന്നാലെ രണ്ടിനോടും എന്തോ പറഞ്ഞു നടക്കുന്നുണ്ട്.... ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കേറിയതിനൊപ്പം കിച്ചൂസിനോട് മുന്നിൽ കേറാൻ കണ്ണുകൊണ്ട് കാണിച്ചു.... അത് വേഗം വന്ന് മുന്നിലിരുന്നു.......
അവൾക്കെപ്പോഴും മുന്നിലിരുന്ന് പോകുന്നത് തന്നെയാ ഇഷ്ട്ടം... പക്ഷെ അമ്മൂസ് സമ്മതിക്കില്ലല്ലോ ?....
അമ്മുവും ജെസ്സിയും പിന്നിൽ കയറിയതോടെ ഞാൻ കാർ സ്റ്റാർട്ട് ആക്കി....
ഡാ രണ്ടിന്റേം കൈയിൽ പിടിച്ചു നിന്നോണം... കടലിലേക്കൊന്നും ഇറക്കരുത്........അമ്മയുടെ പേടി ?...
ആഹ് ഇല്ലമ്മേ .......
പിന്നെ കടലിലിറങ്ങാതെ കടപ്പുറത്ത് കപ്പലണ്ടി തിന്നാനല്ലേ പോണത്.... അതും മനസ്സിൽ പറഞ്ഞോണ്ട് ഞാൻ വണ്ടിയെടുത്തു.....
നേരെ ചെറായി ബീച്ചിലേക്ക് വിട്ടു...
രണ്ടും പിന്നിലിരുന്ന് ചിരിയും കളിയുമാണ്.....ഇടക്ക് കിച്ചൂസും കൂടും......അങ്ങനെ 4.30 ആയപ്പോ ബീച്ചിലെത്തി.......
ഒരുപാട് ഫാമിലീസും , കാമുകി കാമുകന്മാരും, ടൂർ വരുന്നവരും ഒക്കെ എത്തുന്ന ബീച്ചാണ്......
നാട്ടുകാരുടെ മാന്യമായ പെരുമാറ്റം തന്നെയാണ് അതിന്റെ കാരണം..... ഒരു നാട് നന്നാവണമെങ്കിൽ നാട്ടുകാരൻ നന്നാവണം എന്ന് പറയുന്നത് അതാണ്........കപട സദാചാര നാറികൾ ഇല്ലാത്ത ഒരിടം...
ഒട്ടും തിരക്കില്ലാത്ത സ്ഥലത്ത് ഒരു ചായക്കടയുടെ അരികിൽ വണ്ടിയൊതുക്കിയിട്ട് ബീച്ചിലേക്ക് നടന്നു.....അമ്മുവും ജെസ്സിയും ആദ്യം ഓടുകയാണ്.....ഞാനും കിച്ചൂസും പയ്യെ മണൽ പരപ്പിലേക്ക് കേറി പിളേളരുടെ അടുത്തെത്തിയതും അമ്മു എന്നെയൊരു നോട്ടം........ എനിക്ക് കാര്യം മനസ്സിലായി...... അമ്മ കടലിൽ ഇറങ്ങരുതെന്ന് പറഞ്ഞത് കൊണ്ട് അമ്മൂസിനൊരു മടി.....
അമ്മ പലതും പറയും.... നിങ്ങളിറങ്ങിക്കോ എന്ന്
💬 Comments
View all comments