Chapter Title : ?എന്റെ കൃഷ്ണ 08 ? [അതുലൻ ]
പറഞ്ഞതും എല്ലാ സന്തോഷവും കാണിച്ചു ചിരിച്ചുകൊണ്ട് ജെസ്സിയുടെ കയ്യും പിടിച്ചു കടലിലേക്ക് ഒറ്റ ഓട്ടമായിരുന്നു അമ്മു.....
ഡീ രണ്ടും നനഞ്ഞു കുളിക്കരുത് ... മുട്ട് വരെ നനച്ചാ മതിയെന്ന് ഞാൻ വിളിച്ചു പറഞ്ഞു ....കേട്ടോന്ന് ആവോ.... ?
മുട്ടോളം തിരയിലേക്കിറങ്ങി കൈകോർത്തു പിടിച്ചു കളിക്കാൻ തുടങ്ങി ....ഞാനും കിച്ചൂസും അതൊക്കെ നോക്കി മണലിൽ ഇരിപ്പായി....
ഇരുന്നപ്പോൾ ഉണ്ടായ ഗ്യാപ്പ് ഇപ്പോ ഇല്ല......?.....പെണ്ണ് ഇപ്പോ എന്നോട് ഒട്ടിയാണ് ഇരിക്കുന്നത്.....?
കടലിൽ മഴക്കാർ വെച്ചിട്ടുണ്ട്....
വൈകുന്നേരത്തെ വെയിൽ കൊണ്ട് കിച്ചുപെണ്ണിനെ അടുത്തിരുത്തി അമ്മൂസിന്റേം ജെസ്സിയുടെയും ചിരിയും കാലുകൊണ്ട് വെളളം തെറിപ്പിക്കലും ഒക്കെ കണ്ടിരിക്കാൻ ഒരു രസം......എല്ലാവരുടെയും ജീവിതത്തിൽ ഒരിക്കൽ എല്ലാ സന്തോഷവും തേടിവരും ..... ഇപ്പോൾ എന്റെ ജീവിതത്തിലും അത് കടന്നുവന്നു..... ഇതൊക്കെയാണ് ഇപ്പോ എന്റെ സന്തോഷം........
പെട്ടെന്നാണ് കിച്ചു എന്റെ തോളിലേക്ക് തല ചായ്ച്ചത്..... കിച്ചൂന്റെ നീക്കത്തിൽ ആദ്യം ഞാനൊന്ന് മിഴിച്ചു.....
അമ്മുവിനെയും ജെസ്സിയെയും നോക്കിയപ്പോൾ ഇത്തിരി നീങ്ങിയാണ് നിൽക്കുന്നത്......
പതിയെ ഞാൻ എന്റെ കവിളുകൊണ്ട് കിച്ചുവിന്റെ തലയിൽ തഴുകി........
എന്താടാ കിച്ചൂസ്സേ..... ദേ രണ്ടും കണ്ടാൽ തീർന്നു.... ഇതൊക്കെ മതി അവർക്ക് നമ്മളെ കളിയാക്കാൻ.....
ഞാൻ അങ്ങനെ പറഞ്ഞെങ്കിലും കിച്ചുവിന് അനക്കമൊന്നും ഉണ്ടായില്ല.............പെണ്ണിനിത് എന്ത് പറ്റിയെന്നവോ .........
'അച്ചേട്ടാ .... 'എന്റെ കയ്യിന്റെ ഉളളിലൂടെ കൈകോർത്തു വെച്ച് ഒന്നുകൂടി തല ചായ്ച്ചു കിച്ചു മെല്ലെ വിളിച്ചു .....
മ്മ്മ്....... പോരട്ടെ ...... എന്തോ പറയാൻ പോകുകയാണെന്ന് മനസ്സിലായ ഞാൻ മൂളികൊണ്ട് പറഞ്ഞു.......... ഞാൻ അങ്ങനെ പോരട്ടെ എന്നൊക്കെ പറഞ്ഞാൽ കിച്ചു പിന്നെ റിലാക്സ് ആയി കാര്യങ്ങൾ പറയും......
കല്യാണം കഴിഞ്ഞിട്ട് നമ്മൾ വഴക്കിട്ടാൽ എത്ര വേണേലും എന്നോട് ദേഷ്യപ്പെട്ടോട്ടാ..... എന്നാലും എന്നോട് പിണങ്ങി ഇരിക്കരുതെട്ടോ അച്ചേട്ടാ .....
നിക്ക് അത് സഹിക്കാൻ പറ്റില്ലാ ......
എന്താടാ ഇപ്പോ ഇങ്ങനെ പറയാൻ....
കിച്ചു പറഞ്ഞത് കേട്ട് എനിക്ക് ചെറിയൊരു ആശ്ചര്യം തോന്നി ....
ഒന്നുല്ല ഏട്ടാ ...പെട്ടെന്ന് അങ്ങനെ തോന്നി.....
പിന്നെ, എന്നെ എത്ര വേണേലും നോക്കി നിന്നോ.....വേറെ ആരെയും നോക്കണ്ടാ..........
അത് തല പൊക്കി, എന്നെ നോക്കിയാണ് അത്
💬 Comments
View all comments