Chapter Title : ?എന്റെ കൃഷ്ണ 08 ? [അതുലൻ ]
നോക്കിയപ്പോ കടലിൽ നിന്നും കട്ടകുത്തി വരികയാണ് മഴ...
പിന്നൊന്നും നോക്കാതെ കിച്ചൂന്റെ കയ്യും പിടിച്ചോരോട്ടമായിരുന്നു...... കാറിൽ കേറിയതും തുളളിക്കൊരു കുടം പോലെ ആർത്തു പെയ്യാൻ തുടങ്ങി.......
മഴപെയ്തപ്പോ ചായ കുടിക്കാനൊരു തോന്നൽ..... ഗ്ലാസ്സ് തുറന്ന് ചായക്കടയിലെ വല്യപ്പനോട് 4 ചായ പറഞ്ഞു......വേഗം ചായയുമായി കുടയിൽ കേറി ആളെത്തി..... കടലിലെ മഴയും കണ്ട് ചൂട് ചായയും കുടിച്ചു അങ്ങനെ കുറച്ചുനേരം ഇരുന്നു.....
കടലിൽ മഴ പെയ്യുന്നത് കണ്ടിട്ടുണ്ടോ........ ഇല്ലെങ്കിൽ കാണണം..... നനയാൻ മടിയില്ലെങ്കിൽ നനയണം.......?
സമയം കഴിയുന്തോറും മഴ തിമിർത്തു പെയ്യുകയാണ്........
മഴ മാറുമെന്ന് തോന്നുന്നില്ല..... കാറിൽ കറങ്ങിയാലോന്ന് പറഞ്ഞതും മൂന്നിനും സമ്മതം...... ചായഗ്ലാസും, പൈസയും കൊടുത്ത് വണ്ടിയെടുത്തു....... കണ്ണ് കാണാൻ പറ്റാത്ത മഴ.......അമ്മൂസ് സെറ്റ് ഓണാക്കി പാട്ടും വെച്ചതോടെ അടിപൊളി......... പിന്നിലിരുന്ന് രണ്ടും ഡാൻസ് തുടങ്ങി ?........
നേരെ ബീച്ച് റോഡിലൂടെ ഓടിച്ചു മെയിൻ റോഡിൽ കേറി........എങ്ങും മഴ തന്നെ........നേരെ കൊടുങ്ങല്ലൂർ ടൗണിലേക്ക് വിട്ടു...... സമയം 6 ഒക്കെയായി............. എല്ലാവർക്കും ചെറിയ വിശപ്പൊക്കെ ആയിട്ടുണ്ട്.......
കാർ നേരെ സഫയർ ഹോട്ടലിലേക്ക് കേറ്റി .......ഉളളതിൽ വെച്ച് നല്ല ഫുഡ് കിട്ടുന്ന ഹോട്ടൽ അതാണ് .......
ഇത്തിരി സ്റ്റാൻഡേർഡ് ഉണ്ട്........
അമ്മുവും ജെസ്സിയും കൂടിയാണ് ഓർഡർ ചെയ്തത്..... ഞാനും കിച്ചുവും ഇരുന്ന് കൊടുത്തതെയുളളു... ഫ്രൈഡ് റൈസും ബട്ടർ ചിക്കനും ഒക്കെയായി ഇത്തിരി ഹെവി ആയിത്തന്നെ കഴിച്ചു.......
അപ്പോളാണ് അമ്മയുടെ വിളി വന്നത് ഞാൻ എടുത്താൽ നല്ലത് കേൾക്കുമെന്ന് അറിയാവുന്നത് കൊണ്ട് കോൾ എടുത്ത് കിച്ചൂന് കൊടുത്തു.......എന്നോട് തന്നെ എടുത്തമതിയെന്നൊക്കെ കിച്ചു പറഞ്ഞെങ്കിലും ഫോൺ അവളുടെ ചെവിയിൽ വെച്ചുകൊടുത്തതോടെ ആള് തന്നെ സംസാരിച്ചു............ അമ്മയോട് ഇപ്പോ എത്തുമെന്ന് പറഞ്ഞു ഫോൺ കട്ടാക്കിയതും കിച്ചു എന്നെയൊരു നോട്ടം...... ?....ഞാൻ പല്ലുകാട്ടിയൊരു ചിരി കൊടുത്തു ?....അല്ല പിന്നെ.....
മോളെ പിന്നെ അമ്മ ഒന്നും പറയില്ലല്ലോ......
ഫുഡ് കഴിച്ചു പുറത്തേക്കിറങ്ങിയതും മഴ മാറി..... കാറെടുത്ത് വീട് ലക്ഷ്യമാക്കി നീങ്ങി..
കുറച്ചു കഴിഞ്ഞപ്പോഴാണ് പിന്നിൽ പോലീസ് ജീപ്പ് ലൈറ്റ് ഇട്ടുകിടന്ന് ഓടുന്നത് ശ്രദ്ധിച്ചത്...... കൈ കൊണ്ട് കേറി പോകാൻ സിഗ്നൽ കാണിച്ചിട്ടും പോകുന്നില്ല........
ഞാൻ ഇത്തിരി സ്പീഡ് കൂട്ടിയതും
💬 Comments
View all comments