Chapter Title : ?എന്റെ കൃഷ്ണ 08 ? [അതുലൻ ]
ജീപ്പും സ്പീഡ് എടുത്തു......
ഇതെന്ത് മൈരാണെന്ന് മനസ്സിലോർത്തതും ജീപ്പ് ഓവർടേക്ക് ചെയ്ത് കാറിന്റെ മുന്നിലെത്തി വട്ടം വെച്ചു......... വായിൽ പച്ചത്തെറിയാണ് വന്നത്.... കൂടെ ഇവരുളളത് കൊണ്ട് വായിൽ വന്നത് വിഴുങ്ങി........
കിച്ചൂസും അമ്മുവും ജെസ്സിയും ചെറുതായൊന്ന് പകച്ചു......
ഞാൻ വേഗം വണ്ടി സൈഡ് ആക്കി, കാറിൽ നിന്നിറങ്ങി......... 'എന്ത് കാണിച്ചാടോ ഓടിക്കുന്നതെന്നും' ചോദിച്ചാണ് ജീപ്പിനടുത്തേക്ക് പോയത്........കലിപ്പ് കേറിയാൽ ലോറിക്കാരുടെ കാടൻ സ്വഭാവം ഇതുപോലെ പുറത്ത് വരും.......
പോലീസ് ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നുമിറങ്ങിയ ആളെ കണ്ടതും എനിക്ക് എന്തെന്നില്ലാത്ത സന്തോഷം......എന്റെ ചങ്ക് പോലെ നടന്നിരുന്ന കൂട്ടുകാരനായിരുന്ന അക്ബർ എന്ന അക്കു.......പ്ലസ് ടു കഴിഞ്ഞ് അവൻ ഡിഗ്രിക്കും ഞാൻ ഐടിഐ ക്കും പോയി....... അത് കഴിഞ്ഞു പിന്നെ ഞാനും അവനും കൂടി തീരുമാനിച്ചു പി എസ് സി പഠിക്കാൻ പോയി......പക്ഷെ പതിവഴിയിൽ ഞാൻ ഇട്ടിട്ട് പോന്നു ....അവൻ പക്ഷെ പിന്മാറിയില്ല ...എന്നാൽ ഇപ്പോ രണ്ട് പേരും കാക്കി തന്നെയാ ഇടുന്നെ ?
'ഡാ എത്ര നാളായെടാ കണ്ടിട്ട്.....' എന്നെ കെട്ടിപിടിച്ചുകൊണ്ടാണ് അക്കു അത് ചോദിച്ചത്......
ഡാ നീ യൂണിഫോമിൽ ആയത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല ....
ഒന്ന് വിളിച്ചൂടെഡാ നാറി .......
എന്ത് പറയാനാടാ അച്ചു ..... സിം കാർഡ് ഡാമേജ് ആയതോടെ എല്ലാവരുടെയും നമ്പർ പോയി....
'ആഹ് അത് പിന്നെ അങ്ങനെയാണല്ലോ.....' അല്ല നീ എന്താണിത് ഒരു സർപ്രൈസ് ആയിട്ട്.... എന്നെ എങ്ങനെ കണ്ടെടാ നീ.....
ഡാ എനിക്ക് ഇങ്ങോട്ട് ട്രാൻസ്ഫർ ആയെടാ.....ടൗൺ എസ് ഐ ആയിട്ട് ഇന്ന് രാവിലെ തന്നെ ചാർജ് എടുത്ത് കോട്ടേഴ്‌സ് ഒക്കെ സെറ്റ് ആക്കി നമ്മുടെ പി എസ് സി സെന്ററിൽ പോയി നിന്റെ നമ്പർ തപ്പിയെടുത്ത് വൈകിട്ട് വിളിച്ചപ്പോ നീ ബിസി........ എന്നാ മിസ്സ് കോൾ കാണുമ്പോഴെങ്കിലും തിരിച്ചു വിളിച്ചൂടെടാ ......
അവൻ ഒരുമാതിരി പ്രതികളെ ചോദ്യം ചെയ്യുന്ന പോലെയാണ് ചോദിക്കുന്നത്....?
ശെടാ...... നീ ആയിരുന്ന വിളിച്ചേ..... സോറിയെടാ......കോൾ കണ്ടെങ്കിലും പിന്നെ മറന്നു പോയി......
ആഹ് നീ മറക്കും........ഇപ്പോ ദേ പെട്രോളിങ്ങിന് ഇറങ്ങിയതാ.......റോഡ് സൈഡിൽ കിടന്നപ്പോ ദേ നീ പോകുന്നു
💬 Comments
View all comments