Chapter Title : ?എന്റെ കൃഷ്ണ 08 ? [അതുലൻ ]
.... വേഗം പിന്നാലെ പിടിച്ചു.......
നീ എന്നാ വാടാ..... വീട്ടിൽ പോയിട്ട് വരാം.........അമ്മ ഇടക്ക് ചോദിക്കാറുണ്ട്....... നീ വീട് മാറി പോയതിൽ പിന്നെ ഇങ്ങോട്ട് വന്നിട്ടില്ലലോ.......
'ഡാ ഇന്നിനി വേണ്ടടാ ....... ഒന്നാമത്തെ ഡ്യൂട്ടിയിലാണ്....... അടുത്ത ദിവസം എന്തായാലും വിളിച്ചിട്ട് വാരാടാ......'
അപ്പോഴും വയർലെസ്സിൽ കരകരാന്ന് എന്തൊക്കെയോ പറയുന്ന കേൾക്കാം.........അത് കേട്ടതും അവൻ വിളിക്കാമെന്ന് പറഞ്ഞ് ജീപ്പെടുത്ത് പോയി......
അക്കുവിനെ കണ്ടപ്പോ പഴയ കാലം ഒക്കെ ഓർമ വന്നു ......... തിരികെ നടന്നു കാറിൽ കേറിയതും അത് കൂട്ടുകാരനാണെന്ന് പറഞ്ഞതോടെ
എല്ലാത്തിനും സമാധാനമായി.... എന്തോ പ്രശ്നം ആണെന്ന് കരുതി ഇരിക്കുകയായിരുന്നു മൂന്നും......
അങ്ങനെ ജെസ്സിയെ അവളുടെ വീട്ടിൽ ആക്കി , വേഗം വീട്ടിലേക്ക് പോയി .. ഇപ്പോ തന്നെ വൈകി...... അമ്മയുടെ വക ഇനിയെന്താണാവോ കേൾക്കാൻ പോകുന്നെ......
അമ്മുവും കിച്ചൂസും ഞാൻ വണ്ടി ഓഫാക്കി ഇറങ്ങുന്ന വരെ അകത്തേക്ക് കേറാതെ എന്നെയും കാത്തുനിന്നു.......
അമ്മ വഴക്ക് പറയോന്നുളള പേടിയുണ്ട് രണ്ടിനും ?.....
ഞാൻ കാറിൽ നിന്നിറങ്ങിയപ്പോഴേക്കും അമ്മ ഇറയത്തേക്ക് വന്നു.....
ആഹ് എത്തിയോ........ ഡാ നിന്നോട് ഞാൻ പറഞ്ഞതല്ലേ വൈകരുതെന്ന്....
ദേ മുത്തശ്ശൻ ഇത്രേം നേരം ഇവിടെ നോക്കിയിരുന്നു, ക്ഷീണം തോന്നിയപ്പോ അച്ഛൻ അവിടേക്ക് കൊണ്ടുപോയി ........
അയ്യോ...മരുന്ന് എടുത്ത് വെച്ചിട്ട അമ്മേ ഞാൻ പോയത്..... കഴിക്കാൻ മറന്നിട്ടുണ്ടാകും........മുത്തശ്ശന്റെ ആസ്മയുടെ കാര്യം കിച്ചുവിനു പേടിയാണ്.....
ഒന്നുല്ല മോളെ....അവിടെ പോയി കിടക്കണം എന്ന് പറഞ്ഞപ്പോ അച്ഛൻ കൊണ്ടുപോയതാ......... ഡാ നീ മോളെ കൊണ്ടുപോയി ആക്കിയിട്ടു വായോ ........ അമ്മ അതും പറഞ്ഞു അമ്മൂസിനെയും കൊണ്ട് അകത്തേക്ക് പോയി .........
മൊബൈൽ ടോർച്ചു തെളിയിച്ചു പിന്നിലേക്ക് നടന്നു... കിളിവാതിൽ തുറന്നതും അച്ഛനും മുത്തശ്ശനും ഇറയത്തു വർത്താനം പറഞ്ഞിരിക്കുന്നു........
ഡീ ഇതാണോ അമ്മ ക്ഷീണം ആണെന്നൊക്കെ പറഞ്ഞെ......
ഇവർക്ക് ഇതിനും മാത്രം എന്താണാവോ സംസാരിക്കാനുളളത്..... ഞാൻ പറഞ്ഞത് കേട്ട് കിച്ചുവിന് ചിരി വരുന്നുണ്ട്.........
'ആഹ് എത്തിയോ...... എന്റെ മോളെവിടെ.........' അച്ഛൻ അമ്മൂവിനെ കാണാത്തത് കൊണ്ട് ചോദിച്ചു.......
അവൾ അമ്മയുടെ കൂടെയാ അച്ഛാ......കിച്ചു അച്ഛന്റെ ചോദ്യം കേട്ട് മറുപടി പറഞ്ഞു.......
എന്നാ മോള് മുത്തശ്ശന്
💬 Comments
View all comments