0%

Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]

Author : Kambikathakal Read All Parts 652
ച്ചു....മാമൻ ഇപ്പോ അടുത്തുണ്ടായെങ്കിൽ എനിക്ക് കേൾക്കാൻ മാത്രം സൗണ്ടിൽ അച്ഛനെ  എന്തെങ്കിലും പറഞ്ഞാനെ ?.....
ഞാൻ വണ്ടി തിരിച്ചിട്ട് വണ്ടിയിൽ തന്നെയിരുന്നു.... പഴയ കാസറ്റ് ഇടുന്ന സെറ്റ് ഒക്കെ കാണുമ്പോൾ ഒരു കൗതുകം.... ആകെ മൊത്തം ഒരു വിന്റെജ്  ഫീൽ ആണ്..... ഓരോ കാര്യവും നോക്കിയിരുന്നപ്പോഴാണ് അമ്മൂസ് വന്ന് മുന്നിൽ കേറിയത്....... എന്നെ കാണിക്കാൻ ആയി അവളുടെ പല്ല് കാട്ടിയുളള  ഒരു ചിരിയുണ്ട് ? 'കിച്ചേച്ചി  റെഡി ആയില്ലേടാ..... ' പെണ്ണിനെ കാണാത്തത് കൊണ്ട് ഞാൻ  അമ്മൂസ്സിനോട്‌ ചോദിച്ചതും മുത്തശ്ശനെ കൈയിൽ പിടിച്ചു നടത്തികൊണ്ട് കിച്ചു മുറ്റത്തെത്തി..... മുത്തശ്ശനെ വീട്ടിൽ ആക്കിയില്ലേൽ അവൾക്കൊരു സമാധാനം കിട്ടില്ലെന്ന്‌ എനിക്കറിയാം..... പിന്നെ രാവിലെ എണീറ്റ് ആഹാരം വരെ ഉണ്ടാക്കണം... ഇതെല്ലാം കഴിഞ്ഞ് വേണം വരാൻ.... പാവം.... അമ്മായി എന്തൊക്കെയോ കിച്ചുപെണ്ണിനോട് പറഞ്ഞ് ചിരിക്കുന്നുണ്ട്..... അമ്മ എല്ലാം എടുത്തിട്ടില്ലേയെന്ന് ചോദിച്ചിട്ടാകണം കിച്ചു ഹാൻഡ് ബാഗ് തുറന്ന് ഒന്നുകൂടി എല്ലാം നോക്കിയത്..കുറച്ച്  കഴിഞ്ഞപ്പോ അമ്മായിയും കിച്ചുവും കൂടി കാറിനടുത്തേക്ക് വരുന്നത് മിററിലൂടെ ഞാൻ കണ്ടു.... പിന്നിലെ ഡോർ തുറന്ന് കിച്ചു കേറിയിരുന്നതും അമ്മായി എന്റെയടുത്തേക്ക് വന്നു.... 'ഡാ ചെക്കാ , വൈകുന്നേരം ഞങ്ങൾക്ക് പോകേണ്ടതാട്ടാ.... കറങ്ങാൻ പോയി വൈകരുത്.... ' അത് കേട്ടതും കിച്ചൂസ്സിന് ചെറിയ ചിരി വന്നു.... എനിക്കും ചിരി വന്നെങ്കിലും ചുണ്ട് കൂട്ടി പിടിച്ചിരുന്നു...... അമ്മു അമ്മായിക്ക് റ്റാറ്റ കൊടുത്തതും ഞാൻ വണ്ടിയെടുത്തു .... സമയം 9 മണി കഴിഞ്ഞിട്ടുളളു... 'അച്ചേട്ടാ അവിടെ സർട്ടിഫിക്കറ്റ് കൊടുക്കേണ്ടി വരോ?...... ' കിച്ചു ഫയൽ എടുത്ത് എല്ലാം ഒന്നുകൂടി നോക്കികൊണ്ടാണ് എന്നോടത് ചോദിച്ചത്..... 'ഏയ്യ് അവിടെ സർട്ടിഫിക്കറ്റ് ഒന്നും വേണ്ടി വരില്ലെടി .....വേണേൽ കോപ്പി കൊടുക്കാം....... ' 'മ്മ്മ്... ന്നാ അത് മതി അച്ചേട്ടാ....' അത് പറഞ്ഞ് ഫയൽ എടുത്ത് വെച്ച് കിച്ചു  പുറത്തെ കാഴ്ചകൾ നോക്കിയിരിപ്പായി....അമ്മു സീറ്റിൽ ചാരിക്കിടക്കുകയാണ്..... ഇവളുടെ മേത്ത് എല്ല് ഇല്ലേയെന്നൊരു സംശയം......സോഫയിൽ
ഇരിക്കേണെങ്കിലും വളഞ്ഞു കൂടി ഒരു പ്രേത്യേക രീതിയിൽ ഇരിക്കുന്നത് കാണാം..... ? 'ഡീ അമ്മൂസ്സേ  ഉറങ്ങ്യാ '..... അനക്കമൊന്നും കാണാത്തത് കൊണ്ട് പതിയെ വിളിച്ചു നോക്കി.....

💬 Comments

View all comments