0%

Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]

Author : Kambikathakal Read All Parts 651
അതേയ് ഇന്നെങ്ങാനും കഴുകി കഴിയോ....   വണ്ടി ഒന്ന് വേണമായിരുന്നു........'ഇത്തിരി സ്റ്റൈൽ ആയിട്ട് പോകാമെന്ന് കരുതിയാണ് മാമന്റെ ശകടം ചോദിച്ചത്..... 'ആഹ് ടാ... ഇറങ്ങുമ്പോഴേക്കും കഴുകി കഴിയും.....' മാമൻ വണ്ടി കഴുകികൊണ്ട് തന്നെ പറഞ്ഞത് കേട്ട് ഞാൻ അകത്ത് പോയി വേഗം ഫുഡ് കഴിക്കാൻ തുടങ്ങി....... അമ്മായിയാണ് ഫുഡ് എടുത്ത് തന്നത്..... അമ്മ അടുക്കളയിൽ
പണിയിലായിരിക്കും..... എന്നും  എന്തെങ്കിലുമൊക്കെയായി സ്പെഷ്യൽ കറി അമ്മൂസിന് ഉണ്ടാക്കി കൊടുത്ത് വിടും....... അതിന്റെ തിരക്കിൽ ആകും...... ഫുഡ് കഴിച്ച് ഒന്നുകൂടി മുറിയിൽ പോയി മുടിചീകി, സ്പ്രേ അടിച്ച് പൈസയുടെ ബാഗും എടുത്ത്  ഇറയത്ത് വന്നിരുന്നു.....കുറച്ച് നാൾ മുൻപ് വരെ എവിടേലും പോകാൻ  കുളി കഴിഞ്ഞ് ഡ്രസ്സ്‌ ഇട്ട് മുടി കൈ കൊണ്ട് രണ്ട് കാണിക്കൽ കാണിച്ച് പോയിരുന്ന ഞാനാണ് ഇപ്പോ ഇങ്ങനെ?.... 'ആഹ് നിന്റെ തന്തപ്പടി എത്തിയല്ലോ,  ഇങ്ങേർക്ക് ഒന്ന് ചിരിച്ച് നടന്നൂടെടാ..' അച്ഛൻ ഗേറ്റ് കടന്ന് വരുന്ന കണ്ട് ബക്കറ്റും കപ്പും കൊണ്ട് പിന്നിലേക്ക് പോകുന്നതിനിടയിൽ  മാമൻ എന്നോടായി പറഞ്ഞു..... 'ആഹ് സ്വന്തം അളിയനല്ലേ.... നേരിട്ട് പറഞ്ഞൂടെ.... 'അത് കേട്ടതും ഞാനില്ലെന്ന മട്ടിൽ മാമൻ വേഗം പോയി ? ഹിഹി...... മാമൻ പറയുന്നതിലും കാര്യം ഇല്ലാതില്ല.... ? അച്ഛന്റെ ക്ലബിൽ നിന്നുളള വരവ്വ് അമ്മുവിനെ സ്കൂളിൽ ആക്കാൻ വേണ്ടിയാണ്......എൻഫീൽഡ് ഓഫാക്കി വണ്ടിയിൽ ഇരുന്ന് തന്നെ സെന്റർ സ്റ്റാൻഡിൽ ഇടുന്നതാണ് അച്ഛന്റെ പതിവ്...വയസ്സ് 55 ആയെങ്കിലും  പറയാതിരിക്കാൻ പറ്റില്ല....ഒരൽപ്പം മാസ്സാണ്... എന്നെ മൈൻഡ് ചെയ്യാതെ ഇറയത്തേക്ക് കേറി വന്ന്ആള്  പത്രം എടുത്ത് വായിക്കാൻ തുടങ്ങി.... 'അച്ഛാ അമ്മുവിനെ  ഞങ്ങൾ പോകുന്ന വഴി ആക്കികോളാം.....' ഞാൻ പറഞ്ഞത് കേട്ട് അച്ഛൻ ഒന്ന് മൂളിക്കൊണ്ട് പിന്നെയും പത്രം വായന തുടങ്ങി..... അകത്ത് നിന്ന് കലപില പോലെ വർത്താനം കേട്ടതും അമ്മൂസ് എത്തിയെന്ന് മനസ്സിലായി..... ഞാൻ വേഗം എണീറ്റ് വണ്ടി തിരിച്ചിടാനായി കാറിനടുത്തേക്ക് നടന്നു..... 'ഡാ ഇതിനാണോ പോകുന്നെ..... ' അച്ഛൻ വിളിച്ചു ചോദിച്ചത് കേട്ട് ഞാൻ തലയാട്ടി..... 'മ്മ്മ്മ്... ബ്രേക്ക് ഒന്ന് ചവിട്ടി നോക്കിയിട്ടൊക്കെ എടുത്താ മതി...... ' അതും പറഞ്ഞ് ആള് പത്രത്തിന്റെ പേജ് മറി

💬 Comments

View all comments