Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]
മാമനെ നോക്കി......
ആള് നല്ല ഉറക്കം..... കുത്തിപ്പൊക്കാൻ നോക്കി അവസാനം ഞാൻ അവിടെ കിടപ്പായി....... ?
'ആഹ് രണ്ടും കൊളളാം.....ഡാ അച്ചു നിനക്കൊക്കെ രാവിലെ എണീറ്റ് ഓടാൻ പൊക്കുടേ..... ഇതിനോട് പറഞ്ഞ് ഞാൻ തോറ്റു..... കിടക്കണ കിടപ്പ് കണ്ടില്ലേ..... 'അമ്മായി അതും പറഞ്ഞ് റൂമിലേക്ക് വന്ന് മാമന്റെ പുതപ്പ് വലിച്ചു മാറ്റി....
'ഡീ എന്തോന്നാടി ഇത്....ഇന്നലെ ഉറങ്ങിയിട്ടുമില്ല.....വല്ലാത്ത ക്ഷീണം..' അത് പറഞ്ഞപ്പോഴാണ് മാമന് ഞാൻ അടുത്തുണ്ടെന്ന ഓർമ വന്നത് പോലെ പെട്ടെന്ന് ഞെട്ടിയത്...... ?.......
'ഏഹ് എന്ത് ക്ഷീണം....? ഞാൻ അത് ചോദിച്ചതും അമ്മായി എന്തോ കളളത്തരം പിടിക്കപ്പെട്ടത് പോലെ വേഗം മുറിയിൽ നിന്ന് പോയി ...?
മാമനെ നോക്കിയപ്പോൾ പുളളി തലയിണ വെച്ച് മുഖം മൂടി കിടക്കുന്നു...... '
അപ്പോഴാണ് കാര്യം കത്തിയത്...?
എനിക്കാണേൽ ചിരിയും വന്നിട്ട് വയ്യ...... ഞാൻ പിന്നെ അവിടെ നിന്നില്ല.... വേഗം നൈസ് ആയിട്ട് എണീറ്റ് എന്റെ മുറിയിലേക്ക്
നടന്നു....?
രാവിലെ തന്നെ ഓർത്ത് ചിരിക്കാനുളള വകയായി.....?
വേഗം കുളിക്കാനുളള പരിവാടി നോക്കി.......കുളി കഴിഞ്ഞ് ഡ്രസ്സ് മാറി വന്നപ്പോഴേക്കും സമയം 8 കഴിഞ്ഞ്.... ഇറയത്ത് ചെന്ന് നോക്കിയപ്പോൾ അച്ഛൻ എത്തിയിട്ടില്ല... മാമൻ കാർ കഴുകി തുടക്കുന്നു......രാവിലെ കേട്ടത് വെച്ച് ചെറുതായിട്ടൊന്ന് വാരാമെന്ന് വിചാരിച്ച് അടുത്തേക്ക് പോയി.....
'ആഹ് കുളിയൊക്കെ കഴിഞ്ഞാ... ഇപ്പോ ഇത്തിരി മെന വെച്ചിട്ടുണ്ട് നീ..
മ്മ്മ് എന്തായാലും നന്നായി...... ആ പെൺകൊച്ചിന്റെ കൂടെ നടക്കുമ്പോ ഒരുങ്ങി തന്നെ നടക്കണം......?' പുളളി അതും പറഞ്ഞ് പിന്നെയും വണ്ടി കഴുകാൻ തുടങ്ങി........
ഇതിപ്പോ മാമനെ വരാൻ പോയി വാ തുറക്കുന്നതിന് മുന്നേ എനിക്കിട്ട് കിട്ടി.....?
'ആഹ് കെട്ടാൻ പോണ പെണ്ണിനൊപ്പം പോകുമ്പോ ആരായാലും കുറച്ച് പൗഡർ ഒക്കെയിടും.... അതിനിപ്പോ എന്താ........ '
'എന്റ പൊന്നോ.... പറഞ്ഞെന്നെ ഉളളു......ഇതെന്താണ് നല്ലത് പറഞ്ഞാലും കുറ്റം......... നീ ഒന്ന് പോയെ...'
'ആഹ് ഞാൻ പോകേണ്..... വല്ലാത്ത ക്ഷീണം ?പോയി ചായ കുടിക്കട്ടെ ?......'ഞാൻ അത് പറഞ്ഞതും മാമൻ ഒന്ന് സ്റ്റക്ക് ആയി?.....
'ഡാ ഡാ... മതി മതി....നീ ചെല്ല്.....'
ഹിഹി......മാമൻ നൈസ് ആയിട്ടൊന്ന് ചമ്മി..... ?.....
'ആ
💬 Comments
View all comments