0%

Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]

Author : Kambikathakal Read All Parts 654
സ്കൂളിലേക്ക് നടന്നതും,  അമ്മു പോകാൻ കാത്തിരുന്ന പോലെയാണ് കിച്ചു പിന്നിൽ നിന്നിറങ്ങി മുന്നിലേക്കിരുന്നത്‌...... എന്തോ വല്ല്യ കാര്യം നേടിയപോലെയാണ് എന്നെ നോക്കി പെണ്ണിന്റെ ചിരി.... അപ്പോഴാണ് ഒരു യുദ്ധം കഴിഞ്ഞത് പോലെ അൻസാറിക്ക വന്നത്...... 'ഒന്നും പറയണ്ടടാ മോനെ..... രാവിലെ തുടങ്ങിയ പണിയാണ്.... എന്നാലോ  ഒറ്റണം  പൈസ തരില്ല... പറ്റിലെഴുതിക്കോന്ന് പറഞ്ഞൊരു പോക്കാണ്....... അല്ല ഇതാണല്ലേ നിന്റെ മൊഞ്ചത്തി..' അൻസാറിക്ക കിച്ചുവിനെ നോക്കി പറഞ്ഞതും പെണ്ണിന് ചിരി വന്ന് ഒരു വഴിയായി..... ഞാനും ഇക്ക പറഞ്ഞത് കേട്ട് ചിരിച്ചതല്ലാതെ  മറുപടി ഒന്നും പറഞ്ഞില്ല.... 'ഇതെങ്ങോട്ടാ രണ്ടാളും കൂടി..... ഇത്തയുടെ വിചാരം ഞങ്ങൾ കറങ്ങാൻ പോകാനുളള പരിവാടി ആണെന്നാണ്....അത് ആ ചോദ്യത്തിൽ നിന്ന് തന്നെ മനസ്സിലായി....... പക്ഷെ കിച്ചു വേഗം കാര്യം പറഞ്ഞു.....വളരെ ഫ്രീയായാണ് പെണ്ണ് ഇക്കാനോടും ഇത്തയോടും സംസാരിച്ചത്..... 'ന്നാ ഇങ്ങടെ കച്ചോടം നടക്കട്ടെ.... ഞങ്ങള് പോകാൻ നോക്കട്ടെ  എന്ന ' ഞാൻ അതുംപറഞ്ഞ് വണ്ടി സ്റ്റാർട്ട്‌ ആക്കി.... കിച്ചു യാത്ര പറഞ്ഞതോടെ വണ്ടിയെടുത്തു........ ഒരു അരമണിക്കൂറിൽ ഞങ്ങൾ തിരികെ ടൗണിൽ എത്തി.... ഒരു വലിയ  കോളേജ് ബിൽഡിംഗ്‌ പോലെ തന്നെയുളള കെട്ടിടമാണ് 'കലാം ഇൻസ്റ്റിറ്റ്യൂഷൻ'...ഡിഗ്രി  മുതൽ സിവിൽ സർവീസിനു വരെ അവിടെ കോച്ചിങ് ഉണ്ട്.......
കാർ  നേരെ കോംബൗണ്ടിലേക്ക് കേറ്റി....ആദ്യമായിട്ടാണ് ഞാൻ അതിന്റെയുളളിൽ കേറിയത്..... അതുകൊണ്ട് ഓഫീസ് എവിടെയാണെന്ന് ഒരു പിടിയുമില്ല.... കുറച്ച് പ്രായം തോന്നിക്കുന്ന ചേച്ചിമാർ  വർത്താനം പറഞ്ഞ് നിൽക്കുന്നത് കണ്ടു.........അവരോട് തന്നെ ചോദിക്കാമെന്ന് കരുതി   കിച്ചു ബാഗ് എടുത്ത് ഇറങ്ങിയതോടെ വണ്ടി ലോക്ക് ചെയ്ത് ഞങ്ങൾ അവർക്കരികിലേക്ക് നടന്നു.... 'ചേച്ചി ഇവിടെ ഓഫീസ് എവിടെയാണ്....' ' മോനെ ഇവിടെന്ന് നേരെ പോകുമ്പോ ഒരു സ്റ്റെയർ കാണാം.. അതിലൂടെ കേറി ലെഫ്റ്റ് തിരിഞ്ഞ് കാണുന്നതാണ് മെയിൻ ഓഫീസ്...' 'ആഹ് ശെരി.... താങ്ക് യു ' ഒരു നന്ദിയും പറഞ്ഞ് കിച്ചുവിന്റെ കൈയും പിടിച്ച് നേരെ ഓഫീസിലേക്ക് പോയി..... അകത്തേക്ക് കേറുന്നതിനു മുന്നെ ഒരു 60 വയസ്സ് തോന്നിക്കുന്ന സാരിയുടുത്ത്  കണ്ണടയൊക്കെ വെച്ചൊരു  സ്ത്രീ  പുറത്തേക്ക് വന്നു..... 'ടീച്ചറെ ഇവിടെ നെറ്റ് എക്സാമിന്റെ കോച്ചിങ്നു  ചേരാൻ വേണ്ടിയാണ്...അപ്പോ

💬 Comments

View all comments