Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]
ആരെയാ കാണേണ്ടതെന്ന്.............. '
ഞാനത് ചോദിച്ചതും അവരൊരു ചിരിയായിരുന്നു....... ?
'എടോ ഞാൻ ഇവിടത്തെ സ്റ്റുഡന്റ് ആണ്...... ദാ ആ ക്യാബിനിൽ കേറി പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് ഒരു മുറി ചൂണ്ടി കാണിച്ചു തന്നു......
'അയ്യോ ലുക്ക് കണ്ടപ്പോ ഞാൻ കരുതി ടീച്ചർ ആണെന്ന്.... സോറിട്ടാ .. അല്ല, എന്തിനാ പഠിക്കുന്നെ...... '
ചെറുതായിട്ട് ചമ്മിയെങ്കിലും ഞാൻ നൈസ് ആയിട്ട് സംസാരിച്ചു......
'ആഹ് ഞാൻ ഇവിടെ 'മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്സ്' ആണ് ചെയ്യുന്നത്...'
' ആഹ് ഓക്കെ ശെരി എന്ന.......താങ്ക്സ് '...
അവർ ബൈ പറഞ്ഞ് പോയതോടെ കിച്ചു എന്നെ കളിയാക്കുന്ന പോലെ വാ പൊത്തി ചിരി തുടങ്ങി.......
'ഡീ സത്യായിട്ടും അവരെ കണ്ടാ ടീച്ചർ ആണെന്നല്ല പറയു.. '
'ഹിഹി......എന്തായാലും ചമ്മിയില്ലേ അച്ചേട്ടൻ... ?'
'ഹ്മ്മ്മ്മ്.........പത്താംക്ലാസ്സിലെ ഹെഡ് മിസ്ട്രസ് ആയിരുന്ന ലക്ഷ്മിക്കുട്ടി ടീച്ചറെ പോലെ തോന്നി.......
ആഹ് വാ വാ.... അവിടെ ചെന്ന് ചോദിക്കാം.... '
അങ്ങനെ നേരെ ചെന്ന് അഡ്മിഷൻ കാര്യം സംസാരിച്ചു.....നല്ലൊരു മരിയാദയുളള മനുഷ്യൻ.....വളരെ സാവകാശം കാര്യങ്ങൾ സംസാരിച്ചു.
'നെറ്റ് ബാച്ചിൽ വരുന്നവരെ മെയിൻ ആയിട്ട് എക്സാമിന് തയ്യാറെടുപ്പിക്കലാണ് പ്രധാനം....'
ക്ലാസ്സിന്റെ കാര്യമൊക്കെ പറഞ്ഞ് കഴിഞ്ഞതും അഡ്മിഷനു വേണ്ടിയുളള ആപ്ലിക്കേഷൻ പൂരിപ്പിക്കാനായി തന്നു ....
പക്ഷെ കിച്ചു ഫോം പൂരിപ്പിക്കാതെ എന്നെയൊന്ന് നോക്കി.....
ഞാൻ കണ്ണുകൊണ്ട് എന്തായെന്ന് ചോദിക്കുന്ന പോലെ കാണിച്ചതും
കിച്ചു കാര്യം സാറിനോട് ചോദിച്ചു..
'സാർ ഫീസ് എത്രയാണ്....'
' ഫീസ് 40000 രൂപയോളം വരും.....
പക്ഷെ അതിലൊന്നും പേടിക്കണ്ട....
6 മാസം കൊണ്ട് അടച്ചാൽ മതി... ഇപ്പോ ഒരു 5000 ബാങ്കിൽ പോയി ചലാൻ വഴി അടച്ച് അതിന്റെ റെസിപ്പ്റ്റ് ഓഫീസിൽ തന്നാൽ അഡ്മിഷൻ പ്രൊസെസ്സ് കഴിഞ്ഞു......'
'ആഹ് ഫീസ് വേഗം തന്നെ അടക്കാം സാർ...... അതിലൊന്നും പ്രശ്നമില്ല....
ഞാൻ അതും പറഞ്ഞ് കിച്ചുവിനോട് ഫോം ഫിൽ ചെയ്യാൻ പറഞ്ഞു....... '
ഓഫീസിൽ നിന്ന് ഇറങ്ങി നടന്നുകൊണ്ടിരിക്കെ ഏതോ ഒരു ബാച്ചിന്റെ ക്ലാസ്സ് കഴിഞ്ഞ് പല പ്രായത്തിലുളളവരുടെ തിരക്കായി ആ വരാന്തയിൽ മുഴുവൻ..... കുറച്ച് പേർ ബാഗും തൂക്കി
💬 Comments
View all comments