Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]
ഓടുന്നത് കാണാം..... ജോലിക്ക് പോകേണ്ടവരായിരിക്കും......
പതിയെ നടന്നു കാറിൽ കേറിയിരുന്നു......
'എന്താടി മുഖം വല്ലാതിരിക്കുന്നെ..... '
കാര്യം എനിക്ക് മനസ്സിലായെങ്കിലും സീറ്റ് ബെൽറ്റ് ഇടുന്നതിനിടയിൽ ഞാൻ ചോദിച്ചു....
'അച്ചേട്ടാ ഫീസ്............'
ഒന്ന് മടിച്ചുകൊണ്ട് കിച്ചു പറഞ്ഞത് കേട്ടതും ഞാൻ അവളെയൊന്ന് നോക്കി ...... അത് കണ്ടതും പെണ്ണ് മുഖത്ത് നോക്കാതെ നേരെ നോക്കി ഒറ്റയിരുപ്പ്.......
എനിക്ക് അവളുടെ ആക്ഷൻ കണ്ടിട്ടിട്ട് ചിരി വന്ന് പോയി ?......
എന്റെ ചിരി കണ്ടതും ഗിയർ ലിവറിൽ പിടിച്ചിരുന്ന എന്റെ കൈയിൽ അവൾ പയ്യെ രണ്ട് കൈകൊണ്ടും ചുറ്റിപിടിച്ച് തോളിലേക്ക് തല ചായ്ച്ചു.......
'എന്തിനാടി ഫീസിന്റെ കാര്യം ഓർത്ത് വിഷമിക്കുന്നെ....'
ഞാൻ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ എന്റെ കൈയിൽ പറ്റിച്ചേർന്നു തന്നെ ഇരിക്കയാണ് കിച്ചു.....
'നമുക്ക് ആദ്യം ബാങ്കിൽ പോയി ഫീസ് അടച്ചിട്ട് സഫയറിൽ പോയി ബിരിയാണി കഴിക്കാം........ '
കിച്ചൂസ്സിന്റെ തലയിൽ പയ്യെ മുഖം ചേർത്ത് പറഞ്ഞതും പെണ്ണ് ചാടി എണീറ്റു....
'പിന്നെ വീട്ടിൽ അമ്മായീം മാമനും ഓക്കെ ഉളളപ്പോളാ പുറത്ത് പോയി കഴിച്ചിട്ട് ചെല്ലുന്നേ....... '
കിച്ചു പിണങ്ങുന്ന പോലെയത് പറഞ്ഞപ്പോഴാണ് ഞാനും അതേപറ്റി ചിന്തിച്ചത്......
'മ്മ്മ്മ്മ്... അപ്പോ വേണ്ടാലേ.... എന്ന ബാങ്കിൽ പോയി നേരെ വീട്ടിലേക്ക് പോകാം...... 'ഞാനത് പറഞ്ഞതും
പെട്ടെന്നാണ് എനിക്കൊരു സംഭവം ഓർമയിലേക്ക് വന്നത്...... കഴിഞ്ഞ വർഷം അപ്പുപ്പൻ മരിച്ച സമയത്ത് വീട്ടിൽ എല്ലാവരും പച്ചക്കറി ഒക്കെയായിരുന്നു....
പക്ഷെ ഞാനും മാമനും ആരുമറിയാതെ മോഹനേട്ടന്റെ ചായക്കടയിൽ പോയി സവാളവടയും ബീഫും തട്ടും... എന്നിട്ട് ഒന്നുമറിയാത്ത പോലെ വീട്ടിൽ വന്നൊരു ഇരിപ്പുണ്ട് ?.....
'അച്ചേട്ടാ ഇതെന്താ ചിരിക്കണേ..... '
കിച്ചു വിളിച്ചപ്പോഴാണ് ഞാൻ ഓർമകളിൽ നിന്ന് മടങ്ങിയെത്തിയത്.......
'ഒന്നുല്ല എന്റെ പെണ്ണെ........ ' അതും പറഞ്ഞ് ചിരിച്ചോണ്ട് ഞാൻ വേഗം വണ്ടിയെടുത്തു.....തൊട്ടടുത്ത് തന്നെ എസ് ബി ഐ ബാങ്ക് ഉളളത് കൊണ്ട് വണ്ടി റോഡ് സൈഡിൽ പാർക്ക് ചെയ്ത് കിച്ചുവിനോട് വണ്ടിയിൽ തന്നെയിരിക്കാൻ പറഞ്ഞ് ഞാൻ വേഗം പൈസയും എടുത്ത് ബാങ്കിലേക്ക് പോയി......
80000 രൂപയിൽ 60000 രൂപ എന്റെ അക്കൗണ്ടിലേക്കിട്ടു.......ഒരു 10000 രൂപ ഫീസ് ഇനത്തിൽ
💬 Comments
View all comments