0%

Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]

Author : Kambikathakal Read All Parts 659
കാക്കിയിട്ട് ഡ്രൈവിംഗ് സീറ്റിലിരുന്ന് വളയം പിടിക്കുമ്പോ കിട്ടണൊരു സുഖോണ്ടല്ലോ.... അത് എന്ത് സ്യുട്ടും കോട്ടും ഇട്ട് ഓടിച്ചാലും കിട്ടില്ല...... ' നല്ല ഗമയിൽ തന്നെയത് പറഞ്ഞ് ഇത്തിരി സ്പ്രേ കൂടി അടിച്ച് മാമനും ഇത്തിരി അടിച്ച് കൊടുത്ത് ?.... അടുക്കളയിലേക്ക് പോയതും അമ്മയും കിച്ചൂസും അമ്മായിയും കൂടി നല്ല വാർത്താനം......കാര്യം പറഞ്ഞ് വേഗം  വണ്ടിയുടെ താക്കോലും ഫോണും പൈസയും  എടുത്ത് മുറ്റത്തേക്കിറങ്ങി..... ഗേറ്റ് അടക്കാൻ നിന്നപ്പോൾ അച്ഛനും മുത്തശ്ശനും കൂടി പറമ്പിൽ നിന്ന് വരുന്നത് കണ്ടെങ്കിലും ഞാൻ കൈപൊക്കി കാണിച്ചുകൊണ്ട് വേഗം റോഡിലേക്ക് നടന്നു...... വണ്ടിയുടെ അടുത്ത് എത്തിയതും കിച്ചൂന്റെ മെസ്സേജ്.... 'എന്തോന്നാ അച്ചേട്ടാ ഒന്നും കഴിക്കാതെ പോയെ........അമ്മ അടുത്ത് നിന്നത് കൊണ്ടാ... അല്ലേൽ ഞാൻ വിടില്ലായിരുന്നു........   ' ശ്യോ ഇവള്ടെ കാര്യം......... 'എന്റ കിച്ചുവേ ഒട്ടും വിശപ്പില്ലായിരുന്നെടി..... അല്ലേൽ കഴിച്ചിട്ടല്ലേ പോകു.......' എന്നൊരു റിപ്ലൈയും കൊടുത്ത്  ടയറൊക്കെ നോക്കി, വണ്ടി സ്റ്റാർട്ട്‌ ചെയ്തിട്ടു.... 'മ്മ്മ്മ്മ്..... ' അപ്പൊതന്നെ റിപ്ലൈ കിട്ടി....  ഒരു മൂളൽ മാത്രം.... വായിച്ചപ്പോ അത്ര സുഖം തോന്നിയില്ല ?....കഴിക്കാതെ പോന്നത് ഇഷ്ട്ടായി കാണില്ല.... വെയിലത്ത് കിടന്നത് കൊണ്ട് ക്യാബിനിൽ  നല്ല ചൂട്....ഓവനിൽ കേറിയിരുന്നത്‌ പോലെ....... ഗ്ലാസ്സ് താഴ്ത്തിയിട്ട് നേരെ വണ്ടിയെടുത്തു......കുറച്ച് ഓടി  കഴിഞ്ഞപ്പോൾ ആ  ചൂട് മാറിക്കിട്ടി....പിന്നെ ഗ്ലാസ്സ് കേറ്റി എ സി  ഇട്ട്  തൃശൂർറൂട്ട്  വെച്ച് പിടിച്ചു.....പണ്ട്  ലെയ് ലാൻഡ്  ഓടിച്ചിരുന്ന സമയത്ത് കുറച്ചൊന്നുമല്ല ചൂട് സഹിച്ചിട്ടുളളത്‌. തമിഴ്‌നാട് കമ്പം-തേനി റൂട്ട് പോകുമ്പോൾ ഏക്കറുകണക്കിന് കാറ്റാടിപാടത്തിന്റെ നടുവിലൂടെയൊക്കെയാണ് റോഡ് പോകുന്നത്...... തീ കാറ്റ് എന്ന് പറയുന്നൊരു സാധനമുണ്ട്...... അന്തരീക്ഷത്തിലുളള ചൂട് വായുവിനെ മുഴുവൻ കാറ്റ് വഹിച്ചുകൊണ്ട് വരും..... അത് അടിച്ചു കഴിഞ്ഞാൽ ദേഹം മുഴുവൻ ചുവന്ന് പുഴുങ്ങിയ അവസ്ഥയാകും...
ആ  വെന്തുപോകുന്ന സമയത്ത് ഇത്തിരി ആശ്വാസം പോലെ  കുപ്പിവെളളം തലയിലൂടെ ഒഴിച്ച്  ചവിട്ടി പിടിച്ച് ഒരു പോക്കാണ്.... ഇന്ന് എ സിയും ഇട്ട് സുഖിച്ച് പോകുമ്പോൾ ആ കാലമൊക്കെ ഒരു തമാശയെന്നോണം  ഓർക്കും....? 12 മണിയായപ്പോൾ തന്നെ വർക്ക്‌ഷോപ്പിൽ എത്തി......എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്സും ചെയ്യുന്ന നല്ലൊരു ഗാരേജ് ഒക്കെയുളള വർക്ക്‌ഷോപ്പ് ആണ്.... വണ്ടി

💬 Comments

View all comments