Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]
കൊണ്ടോയി കേറ്റി എന്താ വേണ്ടതെന്ന് പറഞ്ഞാൽ മതി....പൊളിയാക്കി കൈയിൽ തരും....
വണ്ടി ഇട്ട് കൊടുത്ത് ഫ്രീസർ വാങ്ങാൻ പണിക്കാരന്റെ കൂടെയൊന്ന് ബൈക്കിന് പോകേണ്ടി വന്നു.... സാധനം എത്തി ഒരു മണിക്കൂറിൽ പണി കഴിഞ്ഞ് തിരിച്ച് പോന്നു..... പണിക്കാശും സാധനത്തിന്റെ പൈസയും എല്ലാംകൂടി 6000 പൊട്ടി... എന്നാലും സാരില്ല......കാര്യം ഉഷാറായി....
പാട്ടൊക്കെ കേട്ട് തിരികെ വന്നുകൊണ്ടിരുന്നപ്പോഴാണ് ആഷിക്കിന്റെ വിളി വന്നത്..... ബ്ലൂടൂത്ത് കണക്ട് ആക്കി കോൾ എടുത്തതും അവന്റെ വെപ്രാളപ്പെട്ടുളള ഹലോ കേട്ടപ്പോൾ തന്നെ മനസ്സിലായി എന്തോ പ്രശ്നം ഉണ്ടെന്ന്......
' ആഹ് പറയെടാ .... ഇന്ന് വണ്ടിയിൽ കേറീല്ലേ.......... '
'ഡാ അച്ചു... ഞാനിപ്പോ അച്ഛനേം കൊണ്ട് ഹോസ്പിറ്റലിൽ വന്നേക്കാടാ....'
'ഏഹ്... അച്ഛന് എന്ത്പറ്റിയെടാ.......'
ഒരു വെപ്രാളത്തോടെയാണ് ഞാനത് ചോദിച്ചത്....
'ഡാ അച്ഛനൊരു കുഴപ്പോം ഇല്ല... പ്രെഷർ കൂടിയതാ...... എട അതല്ല കാര്യം... എന്നെ തസ്നി വിളിച്ചിരുന്നെടാ.... അവളെ വീട്ടുകാര് ദുബായിലേക്ക് കൊണ്ടുപോകാനുളള പരിവാടിയാട.... എന്തെങ്കിലും ചെയ്യണം അച്ചു...... നീ എന്തേലും വഴി പറ..... '
ഇവന്റെ കാര്യം........ ?
'എന്റ മോനെ നീയൊന്ന് സമാധാനപ്പെട്..... നിന്റെ വർത്താനം കേട്ട തോന്നും അവള് വിമാനത്തിൽ കേറി ഇരിക്കേണെന്ന് ....... ഞാൻ ഒരു മണിക്കൂറിനുളളിൽ കൊടുങ്ങല്ലൂർ എത്തും.... നീ ഫെബിനേം കൂട്ടി കോട്ടപ്പുറത് ഉണ്ടാവണം..... '
ഞാൻ അതും പറഞ്ഞ് ഫോൺ കട്ടാക്കി...... ശിഹാബ് ഡോക്ടറോട് അവൻ കാര്യം പറഞ്ഞ് കാല് പിടിച്ചിട്ടും ഉടായിപ്പ് കാണിക്കാൻ നോക്കിയ സ്ഥിതിക്ക് ഒരു തീരുമാനം എടുക്കേണ്ട സമയമായി.....
കാര്യങ്ങൾ മനസ്സിൽ പ്ലാൻ ഇട്ടാണ് ഞാൻ പിന്നെ വണ്ടിയോടിച്ചത്......
കോട്ടപ്പുറം ഗ്രൗണ്ടിൽ എത്തിയതും ആഷിക്കും ഫെബിനും നിൽക്കുന്നത് കണ്ട് വണ്ടിയൊതുക്കി........
എന്നെ കണ്ടപ്പോത്തന്നെ ആഷിക്ക് ഇരിപ്പുറക്കാതെ ഓടി അടുത്തേക്ക് വന്നു.......
'ആദ്യം ഏതെങ്കിലും അമ്പലത്തിൽ പോയൊരു താലി കെട്ടണം......ഒരു ബലത്തിന് ആദ്യം അത് ചെയ്യാം. ബാക്കി രജിസ്റ്റർ ഓഫീസിലെ കാര്യം ഒരാഴ്ചക്കുളളിൽ '.....കൂടുതൽ വാർത്താനം ഇല്ലാതെ കാര്യം പറഞ്ഞതും രണ്ടും കിളിപോയൊരു നോട്ടം.......
'ഡാ അച്ചു, നീയല്ലേ പറഞ്ഞെ ഇങ്ങനെ നടക്കേണ്ട ഒന്നല്ല വിവഹം എന്ന്........ ?' ഫെബി പറഞ്ഞത് കേട്ട് ആഷിക്കും എന്നെ
💬 Comments
View all comments