Chapter Title : ?എന്റെ കൃഷ്ണ 10 ? [അതുലൻ ]
നോക്കി....
'ആഹ് ഞാനങ്ങനെ പലതും പറയും...
നീ കിടന്ന് കൊണ പറയാണ്ട് ഇപ്പോ പറയുന്നത് അങ്ങോട്ട് കേട്ട മതി ......
ഡാ ആഷിക്കെ, നിനക്ക് നിന്റെ പെണ്ണ് ദുബായിക്ക് പോകുന്നത് കാണണോ, അതോ നിന്റെ വീട്ടിൽ ഇരിക്കുന്നത് കാണണോ.... '
ചെറുതായിട്ടൊന്ന് കലിപ്പിട്ടത് പറഞ്ഞതും രണ്ടും പിന്നൊന്നും മിണ്ടിയില്ല..........
നേരെ ഫോണെടുത്ത് വേണുവേട്ടനെ വിളിച്ച് കാര്യം അവതരിപ്പിച്ചു....
കാര്യം കമ്പനിയിൽ എല്ലാവരും കൂടി നിൽക്കുമ്പോളൊക്കെ
'24 മണിക്കൂറും അമ്പലവാസി'' എന്നൊക്കെ പറഞ്ഞ് കളിയാക്കിയപ്പോൾ ഓർത്തില്ല ഇങ്ങനെ വിളിക്കേണ്ടി വരുമെന്ന് ?.
പെണ്ണ് ആരാണെന്ന് ചോദിച്ചപ്പോൾ ശിഹാബ് ഡോക്ടറുടെ മോളാണെന്ന് പറഞ്ഞതും 'ഏത്...? എന്ത് രോഗമായിട്ട് ചെന്നാലും പാരസെറ്റമോൾ എഴുതിത്തരുന്ന അയ്യാൾക്ക് അങ്ങനെ തന്നെ വേണമെന്ന്' പറഞ്ഞ് വേണുവേട്ടൻ ചിരി തുടങ്ങി....... ?
ഇങ്ങേരിത് ഈ സമയത്തും കോമഡി പറഞ്ഞ് ആളെ ചിരിപ്പിക്കാൻ....
വേണുവേട്ടന് പരിചയമുളള കമ്മിറ്റിക്കാരുളള അമ്പലത്തിൽ വെച്ച് കാര്യങ്ങൾ റെഡിയാക്കിയിട്ട് ദിവസം പറയാമെന്ന് പറഞ്ഞ് ഫോൺ വെച്ചതും ഞാനും ഫെബിനും കൂടി ബാക്കി കാര്യങ്ങൾ പ്ലാൻ ചെയ്ത് തുടങ്ങി..... പക്ഷെ ആഷിക്കിന് ടെൻഷൻ കൂടിയെന്ന് അവന്റെ ഇരിപ്പ് കണ്ടപ്പോ തന്നെ മനസ്സിലായി..
ചെക്കനെ സമാധാനിപ്പിച്ച് ഫെബിന്റെ കൂടെ വിട്ട് വണ്ടിയെടുക്കാൻ പോയപ്പോഴാണ് സമയം നോക്കിയത്..... 4 മണി കഴിഞ്ഞു......... എന്നാപ്പിന്നെ പോകുന്ന വഴി അമ്മൂസിനെയും പിക് ചെയ്തോണ്ട് പോകാമെന്ന് കരുതി അച്ഛനെ വിളിച്ച് അമ്മുവിനെ ഞാൻ കൊണ്ടുവന്നോളാമെന്ന് പറഞ്ഞു... ആള് ഇറങ്ങാനുളള തയ്യാറെടുപ്പിലായിരുന്നെന്ന് മനസ്സിലായി.... അമ്മൂന് ചായക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങിച്ചോന്ന് പറഞ്ഞു അച്ഛൻ ഫോൺ കട്ടാക്കി...... നേരെ സ്കൂളിലേക്ക് വണ്ടിയെടുത്തു.......
ഒരു 10 മിനിറ്റ് ഉളളു സ്കൂളിലെത്താൻ..... വണ്ടി സ്കൂളിന്റെ അടുത്ത് തന്നെ സൈഡ് ആക്കി കാത്തിരുന്നതും ഇലക്ട്രിക് ബെൽ മുഴങ്ങികേട്ടപ്പോ തന്നെ വണ്ടിയിൽ നിന്നിറങ്ങി.... നമ്മളൊക്കെ പഠിച്ചിരുന്നപ്പോഴുളള പഴയ ഉരുക്ക് തകിടിൽ ഇരുമ്പ് കമ്പി കൊണ്ടടിച്ച് ഉണ്ടാക്കുന്ന
'ണിം ണിം ' ശബ്ദത്തിന്റെ ഭംഗിയൊന്നും ഈ ഒച്ചയ്ക്കില്ല.... ?
അതും ആലോചിച്ച് ഗേറ്റിനടുത്തേക്ക് നടന്നു...... പിളേളരോക്കെ ഓരോ ഗ്യാങ് ആയിട്ടാണ് നടന്ന് വരുന്നത്.....
ദൈവമേ ഇതിന്റെ ഇടയിൽ നിന്ന് എങ്ങനെ കണ്ട് പിടിക്കാനാണ്..?
അങ്ങനെ
💬 Comments
View all comments